Monday, 18 October 2021

Children's Book


Text Formatted

പുല്‍ക്കുടിലില്‍ വീടുണ്ടാക്കുന്നവരുടെ കഥകള്‍

നമ്മുടെ സ്വന്തം വീട്, വഴിമാറ്, വഴിമാറ്!  
ലോകമെങ്ങും നിന്നുള്ള വെള്ളത്തിന്റെ കഥകള്‍.
A Home of Our Own, Out of the way, Out of the way!, Water Stories from Around the World.
 

Image Full Width
Text Formatted

നമ്മുടെ സ്വന്തം വീട്

""ഞാന്‍ എന്താ കൊണ്ടു വന്നിരിക്കുന്നതെന്നു നോക്കൂ,'' ദുലാരി കൂട്ടുകാരുടെ അടുത്തേക്ക് ഓടി വന്നു. സഞ്ചി തുറന്നു പഴയ പ്ലേറ്റുകളും പാത്രങ്ങളും കണ്ട കൂട്ടുകാര്‍ അത്ഭുതപ്പെട്ടു, ""എത്ര മനോഹരം! എവിടെ നിന്ന് കിട്ടി?''
""ആ വലിയ വീട്ടിലെ പ്രായമായ സ്ത്രീ തന്നതാണ്. മുറ്റം അടിച്ചതിന്. ''
""ഓ, അവര്‍ ജോലിക്ക് ഒരിക്കലും പൈസ തരില്ല. കഴിഞ്ഞ തവണ പട്ടിക്കൂട് വൃത്തിയാക്കിയതിന് എനിക്ക് പഴയ ഒരു പാവാട തന്നു,'' സുനെഹരി പറഞ്ഞു.
""അവര്‍ക്ക് നിനക്ക് ഇരുപത് രൂപയെങ്കിലും തരാമായിരുന്നു. നമുക്ക് ചായയും പക്കോടയും കഴിക്കാമായിരുന്നു. ഈ പ്ലേറ്റും പാത്രവും കൊണ്ട് നമ്മള്‍ എന്തു ചെയ്യും?''

മേഘ അഗര്‍വാള്‍ എഴുതിയ "നമ്മുടെ സ്വന്തം വീട്' തുടങ്ങുന്നതിങ്ങനെയാണ്. കുട്ടികള്‍ക്കായി ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രം എഴുതിയ മേഘ കുട്ടികള്‍ക്കായി പരിസ്ഥിതി സംബന്ധിച്ച പുസ്തകങ്ങള്‍ എഴുതുന്നു. തൂലിക പബ്ലിഷേഴ്‌സിലെ റൈറ്റ്‌സ് മാനേജരും ആണ്. 

a home

എന്നിട്ട് കുട്ടികള്‍ "ഹൗസ്‌ ഹൗസ്‌' കളിക്കാന്‍ തുടങ്ങി. ആരൊക്കെ അച്ചന്‍, അമ്മ, ചേട്ടന്‍, ചേച്ചി, കുട്ടി, കുഞ്ഞ് ഒക്കെ ആവണമെന്നു തീരുമാനിച്ചു. പിന്നെയവര്‍ വീട്ടിലേക്കുള്ള ബാക്കി സാമാനങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. സുനെഹരി റെയില്‍വേ സ്റ്റേഷന് അടുത്ത് നിന്ന് ശേഖരിച്ച കാലിക്കുപ്പികളും ചിപ്‌സിന്റെ ഒഴിഞ്ഞ കവറുകളും അവളുടെ സഞ്ചിയില്‍ നിന്ന് പുറത്തെടുക്കാന്‍ തുടങ്ങി. 
ദീപ കുറച്ച് ഇലയും പുല്ലും കൊണ്ടു വന്നു. കുറച്ച് ചെളി നനച്ച് കുഴച്ചു കൊണ്ട് പ്രഖ്യാപിച്ചു, ""ഇതെല്ലാം കൂടെ റൊട്ടിയും പച്ചക്കറിയുമായി.'' 
അപ്‌സര ഹോട്ടലിന്റെ പുറത്ത് ദീപയ്ക്ക് ബാക്കി വന്ന റൊട്ടിയും കറിയും ഉള്ള പാക്കറ്റുകള്‍ കിട്ടും. ചിലപ്പോഴൊക്കെ മധുരപലഹാരവും. ആദ്യമൊക്കെ ഗാര്