Monday, 18 October 2021

Waste Management: Gender/Labour Issues


Text Formatted

സ്ത്രീ തൊഴിലാളികളെ

‘വൈറസ്' എന്നപോലെയാണ് പലരും കണ്ടത്

കോവിഡ് കാലത്തെ മാലിന്യ ശേഖരണത്തിലെ വിവേചനത്തിന്റെയും നഷ്ടങ്ങളുടെയും അനുഭവങ്ങള്‍

Image Full Width
Image Caption
ശേഖരിച്ച മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന തൊഴിലാളികള്‍ / ഫോട്ടോ: ശുചിത്വ മിഷന്‍
Text Formatted

‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന ഗാന്ധിജിയുടെ സന്ദേശം മലയാളി മനസുകളുടെ മനോഭാവത്തിലും സമീപനത്തിലും മാറ്റം വരുത്തിയിട്ടുണ്ടോ? അതോ, ‘ഞങ്ങള്‍ എത്തിയില്ലെങ്കില്‍ പ്ലാസ്റ്റിക്ക് കവറുകളില്‍ നിറച്ച മാലിന്യ കൂമ്പാരം റോഡിലായിരിക്കുമെന്ന' മാലിന്യശേഖരണ തൊഴിലാളി വിജിയുടെ വാക്കുകളില്‍ തന്നെയോ? മാലിന്യമുക്ത കേരളം സാമൂഹ്യബോധമുള്ള ജനതയുടെ ഉത്തരവാദിത്വം എന്ന മു​ദ്രാവാക്യത്തോടെ കേരളത്തില്‍ മാലിന്യശേഖരണവും സംസ്‌കരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമായി മാറിയിട്ടുണ്ട്.  

haritha
നീലേശ്വരം നഗരസഭയിലെ ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ / ഫോട്ടോ:​ ഹരിത കേരളം മിഷൻ

കേരളത്തിലുണ്ടാകുന്ന മാലിന്യത്തിന്റെ 50 ശതമാനവും വീടുകളില്‍ നിന്ന് സൃഷ്ടിക്കപ്പെടുന്നവയാണ്. ഗാര്‍ഹിക മാലിന്യങ്ങള്‍ വേര്‍തിരിച്ചു സംസ്‌കരിക്കുക എന്നതാണ് പല രാജ്യങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനെ പ്രതിരോധിക്കുന്നതിന് ഖര മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക് സംസ്‌കരണം, പുനരുപയോഗം എന്നിവ ലക്ഷ്യംവച്ച് ശാസ്ത്രീയ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കേരളത്തില്‍ ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ, തൊഴിലുറപ്പു മിഷന്‍, ഗ്രീന്‍ കേരള കമ്പനി എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രക്രിയ നടക്കുന്നത്. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരിക്കുന്നത് മഹാഭൂരിപക്ഷവും സ്ത്രീകളാണ്. "ഞങ്ങളുടെ മാലിന്യം നിങ്ങളുടെ ഉത്തരവാദിത്തം' എന്ന സമീപനമുള്ള  സമൂഹത്തിന്റെ മാലിന്യ നിര്‍മാര്‍ജ്ജന ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ ഇതിനായി സ്ത്രീകളുടെ സംരംഭങ്ങളും ഗ്രൂപ്പുകളുമുണ്ടായി.
വീടുമായി ബന്ധപ്പെട്ട പാചകം, പരിപാലനം, വൃത്തിയാക്കല്‍, വിറകും വെള്ളവും ശേഖരിക്കല്‍, വീട്ടിലുണ്ടാകുന്ന മ