Wednesday, 23 November 2022

ശരീരവും ആവിഷ്​കാരവും


Text Formatted

ഒരു ജീവിയുടെ നൃത്തം

പ്രശ്‌നമാവുന്നത് എപ്പോഴാണ് ?

നിങ്ങളുടെ വീടിനടുത്തുള്ളൊരു സ്ത്രീയ്ക്ക് ബാറില്‍ പോയി ഡാന്‍സ് കളിച്ചും അല്ലെങ്കില്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ട് വീട്ടിലേക്ക് തിരിച്ചുവന്ന് സമാധാനമായും ഉറങ്ങാന്‍ പറ്റുന്നൊരവസ്ഥയുണ്ടെങ്കില്‍ അവിടെയാണ് സാംസ്‌ക്കാരികമായി നമ്മള്‍ ഇത്തിരിയെങ്കിലും മുന്നോട്ടുപോയി എന്നുപറയാന്‍ സാധിക്കുന്നത്.

Image Full Width
Image Caption
യമ
Text Formatted

ലോകത്തില്‍ ഒരുവിധം എല്ലാ ജീവിവര്‍ഗങ്ങളും- സസ്തനികളും പക്ഷികളും ഉരഗങ്ങളും അവരുടെ സെക്‌സ് സെലക്ഷനുമായി ബന്ധപ്പെട്ട്, ഇണയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയായി ബന്ധപ്പെട്ട്, പലതരം മേറ്റിങ്ങ് റിച്ച്വല്‍സില്‍ ഏര്‍പ്പെടാറുണ്ട്. അത് പലപ്പോഴും ഒരു തരം ഡാന്‍സാണ്, ഒരു നൃത്തമാണ്. ഇണയെ ആകര്‍ഷിക്കാന്‍ വേണ്ടിയുള്ള ചലനങ്ങള്‍, ചില പ്രത്യേക ഒരുക്കൂട്ടലുകള്‍ ഇതൊക്കെ അതില്‍ പെടും. മനുഷ്യരുടെ കണ്ണില്‍ അതിനെ നൃത്തം എന്നുപറയാം. ബാക്കിയുള്ള ജന്തുക്കളെ അപേക്ഷിച്ച് മനുഷ്യരില്‍ വളരെ കോംപ്ലക്‌സ് ആയ ഒരു പ്രോസസാണ് ഇണയെ തിരഞ്ഞെടുക്കല്‍. മനുഷ്യര്‍ സാമൂഹ്യ ജീവിയായതുകൊണ്ടുള്ള ഒരു പ്രത്യേകതയാണത്. അതിൽ ഇണയെ തിരഞ്ഞെടുക്കൽ മാത്രമല്ല ലൈംഗികമായി ഉണർന്നിരിക്കുക എന്നതുകൂടി പ്രജനനം പോലുള്ള കാര്യങ്ങൾക്കു പുറത്തായി മനുഷ്യർ നിർവഹിക്കുന്നുണ്ട്. അതൊരു സാമൂഹിക ഇടപെടൽ കൂടിയാണ് പലപ്പോഴും.

ഉറുമ്പുകളും സാമൂഹ്യജീവികളാണ്. പക്ഷേ അതിന്റെ ജനനത്തില്‍ തന്നെ ആ ജീവികളുടെ സെക്‌സും അവ ഓരോന്നും എന്തിനൊക്കെ ജനിച്ചിരിക്കുന്നു എന്ന ക്ലാസ് ഡിഫറന്‍സും വളരെ ഡിഫൈന്‍ഡാണ്. വര്‍ക്കര്‍ ആന്റ്സ് അഥവാ പണിക്കാരന്‍ ഉറുമ്പുകള്‍ക്ക് പ്രത്യുല്‍പ്പാദനശേഷിയുണ്ടാവില്ല. പ്രത്യുല്‍പ്പാദന ശേഷിയുള്ള ഒരു പെണ്ണുണ്ടെങ്കില്‍ (റാണി ഉറുമ്പ്) ആ പെണ്ണുമായി ബന്ധപ്പെട്ടിട്ടാണ് അവയുടെ മൊത്തം സാമൂഹ്യവ്യവസ്ഥ തന്നെ നിലനില്‍ക്കുന്നത്. തലമുറകളെ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആ വർഗീകരണം ഉണ്ടായിട്ടുള്ളത്.

മനുഷ്യരുടെ കാര്യത്തില്‍ ക്ലാസ് നമ്മള്‍ തന്നെ ഉണ്ടാക്കുന്നതാണ് എന്നൊക്കെ പറയും. പക്ഷേ അങ്ങനെ മാത്രമല്ല, സെക്‌സ് സെലക്ഷനും പ്രജനനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കൂടി ഇതിനെ സ്വാധീനിക്കുന്നുണ്ട്. ചരിത്രപരമായി സ്ത്രീകളുടെ അധികാരം മറച്ചുപിടിക്കാനും താഴ്​ത്തിക്കെട്ടാനും ബോധപൂർവ ശ്രമം അക്കാര്യത്തിലുണ്ടായിട്ടുണ്ട്. പൊളിറ്റിക്കല്‍ കറക്റ്റ്നസ് പോലുള്ള ചില പ്രത്യേക കാരണങ്ങളാല്‍ ചിലപ്പോള്‍ നമുക്കത് തമസ്‌