Sunday, 25 September 2022

സി.പി.എമ്മിന്റെ ഭാവി


Text Formatted

തെറ്റിനും തിരുത്തലിനും ഇടയിലൂടെ
​​​​​​​സി.പി.എമ്മിന്​ എത്രത്തോളം മുന്നേറാനാകും?

ചരിത്രപരമായി സംഭവിച്ച തിരിച്ചടികള്‍ സി.പി.എം തുറന്നുപറയുന്നുണ്ട്. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൗലികമായ പ്രത്യേകതയാണിത്​. തെറ്റിനെ ഭയപ്പെടാത്തവരാണ് കമ്യൂണിസ്റ്റുകാര്‍, അതേസമയം തെറ്റ് തിരുത്തുകയും ചെയ്യും. മുന്നോട്ടുപോകുന്ന ഒരു പ്രസ്ഥാനത്തിനുവേണ്ടത്, ചെയ്ത തെറ്റുകള്‍ അംഗീകരിക്കുകയും തിരുത്തുകയുമാണ്. 

Image Full Width
Image Caption
കണ്ണൂരില്‍ നടക്കുന്ന സി.പി.എം 23ാം പാർട്ടി കോൺഗ്രസില്‍ നിന്ന്​
Text Formatted

ന്ത്യയിൽ, കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനങ്ങളില്‍ സ്വാധീനം നഷ്ടപ്പെടുന്നു എന്ന വിഷയം, കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ ചർച്ചാവിഷയമാണ്​. ഈ സാഹചര്യം ഇന്ത്യയുടെയോ ഏതെങ്കിലും സംസ്ഥാനങ്ങളുടെയോ സാഹചര്യത്തിലല്ല പരിശോധിക്കേണ്ടത്. ലോകത്തില്‍ മൊത്തം ഇങ്ങനെയൊരവസ്ഥയുണ്ട്.

ജനങ്ങള്‍ക്കിടയില്‍ മൊത്തത്തില്‍ ഒരു അപ്പീല്‍, കമ്യൂണിസ്​റ്റ്​പ്രസ്ഥാനങ്ങള്‍ക്കില്ലായിരുന്നു. അവര്‍ക്കുള്ള അപ്പീല്‍, അപ്പര്‍ മിഡില്‍ ക്ലാസിലായിരുന്നു. ആശയപരമായും വീക്ഷണത്തിന്റെ കാര്യത്തിലും ചിന്തിക്കുന്ന വര്‍ഗമാണ് അത്​. അപ്പര്‍ മിഡില്‍ ക്ലാസിന് രണ്ട് സ്വാധീന മേഖലകളുണ്ട്- അക്കാദമിയയും മീഡിയയും. ഈ രണ്ട് രംഗങ്ങളിലും അവരുടെ അഭിപ്രായങ്ങളാണ് പൊതുഅഭിപ്രായങ്ങളായി പോകുന്നത്, അവര്‍ പറയുന്ന കാര്യങ്ങളാണ് സാമൂഹികമായ കാര്യങ്ങളായി അംഗീകരിക്കപ്പെടുന്നത്. അത് വിമര്‍ശന രഹിതമായിട്ടാണ് അംഗീകരിക്കപ്പെടുന്നത്.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, സമാനതയിലൂന്നിക്കൊണ്ടുള്ള ഒരു പരിപാടി മുന്നോട്ടുവെക്കാന്‍, മാർക്​സിസ്​റ്റ്​​ പാർട്ടിക്ക്​ കഴിഞ്ഞിട്ടില്ല.  നീതി നിഷേധിക്കപ്പെടുന്നു, അനീതിയ്ക്ക് ഇരയാകുന്നവരെ അവഗണിക്കുകയും അവരെ കൂടുതല്‍ കൂടുതല്‍ അശക്തരാക്കുകയും ചെയ്യുന്നു.

തുടക്കത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോ പ്രതിരോധിക്കുന്നതിനോ ഉള്ള കഴിവ് സാധാരണ ജനങ്ങളിലുണ്ടായിരുന്നില്ല. ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തിയതുതന്നെ ദാരിദ്ര്യവും നിരക്ഷരതയുമാണ്. അത്തരമൊരവസ്ഥയില്‍ സാധാരണ ജനങ്ങളിലേക്ക് ആശയങ്ങളും പ്രത്യയശാസ്ത്രവും ഇറങ്ങിച്ചെന്നിരുന്നത് ഈ അപ്പര്‍ മിഡില്‍ ക്ലാസിലൂടെയായിരുന്നു. ഇവരിലേക്ക് ഇത് ഇറങ്ങിച്ചെന്നത്  ചില പ്രാദേശിക ആശയങ്ങളും പ്രയോഗങ്ങളുമായി ബന്ധപ്പെടുത്തിയാണ്. ഇന്ത്യയില്‍ വളരെ പോപ്പുലറായ ഒരു അപ്പീല്‍