Sunday, 17 October 2021

Environmental Crisis and Covid 19


Text Formatted

കാലാവസ്ഥാ പ്രതിസന്ധിയുടെ ഒരു കൃത്രിമ പരീക്ഷണ ഘട്ടമാണിത്​

കോവിഡിനെതുടർന്ന്​ വരാനിരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധി അടക്കമുള്ള പ്രതിസന്ധികളുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ മനുഷ്യന്റെ സാമൂഹിക-സാമ്പത്തിക ഇടപെടലുകളെ എങ്ങിനെയാണ് ബാധിക്കാന്‍ പോകുന്നത് എന്ന അന്വേഷണം

Image Full Width
Image Caption
കോവിഡിന് മുന്‍പും ശേഷവും നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ വായുമലിനീകരണ തോത് വ്യക്തമാക്കുന്ന ചാര്‍ട്ട്. 2015 മുതല്‍ 19 വരെയുള്ള ശരാശരി നൈട്രജന്‍ ഓക്‌സൈഡിന്റെ അളവാണ് ഇടതുഭാഗത്ത്. 2020-ലെ അളവ് വലതുഭാഗത്ത്. നാസ പുറത്തുവിട്ട കണക്ക് പ്രകാരം മാര്‍ച്ച് മാസത്തോടെ വായുമലിനീകരണത്തില്‍ 30 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. / Photo : nasa.gov
Text Formatted

മാനവരാശി അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നുപോകുകയാണ്.  ഒരു വ്യാഴവട്ടമായി തുടരുന്ന ആഗോള സാമ്പത്തിക കുഴമറിച്ചിലുകള്‍, മനുഷ്യന്റെ ഭാവിയെത്തന്നെ ആശങ്കയിലാഴ്​ത്തുംവിധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധി- ഇവയെ ആഴത്തിലുള്ളതാക്കാന്‍ പര്യാപ്തമായ തോതില്‍ ആഗോളവ്യാപകമായി പടര്‍ന്നുപിടിച്ച കോവിഡ്-19 മഹാമാരി.  ലോകം പൊതുവില്‍ സ്വീകരിച്ചിരിക്കുന്ന ബൃഹദ് സമ്പദ്ശാസ്ത്ര നയങ്ങളുടെ (Macro Economic Policy) പരിണതഫലങ്ങളെന്ന നിലയിലാണ് നിലവിലെ സാമ്പത്തിക തകര്‍ച്ചകളെ സമ്പദ്ശാസ്ത്രകാരന്മാര്‍ വിലയിരുത്തുന്നത്. ദേശരാഷ്ട്രങ്ങളും അവയ്ക്കുള്ളിലെ സമൂഹങ്ങളും തമ്മിലുള്ള, അതിവേഗം വികസിതമായിക്കൊണ്ടിരിക്കുന്ന, അസമത്വം; അതോടൊപ്പം, ഒരു ജീവജാതി എന്ന നിലയില്‍ മനുഷ്യന്‍ ജൈവമണ്ഡലത്തില്‍ സൃഷ്ടിച്ച ആഘാതങ്ങള്‍, ആഗോള കാലാവസ്ഥയില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍; മൃഗങ്ങളില്‍ നിന്ന്​മനുഷ്യരിലേക്കും അതുവഴി ആഗോള സമൂഹങ്ങളിലേക്കും അതിദ്രുതം പടരുന്ന വൈറസ്​ മഹാമാരികള്‍. "ആന്ദ്രപോസീന്‍'  എന്നത് ദൈനംദിന വ്യവഹാര ഭാഷയിലെ ഒരു പദമായി മാറുകയും, മനുഷ്യന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും സാമൂഹിക സംഘാടനത്തെയും കൂടുതല്‍ ഗൗരവപൂര്‍വം പുനഃപരിശോധനയ്ക്ക് വിധേയമാക്കുവാന്‍ നിര്‍ബ്ബന്ധിതമാക്കുകയും ചെയ്യുന്നുണ്ട് വര്‍ത്തമാനകാല സാഹചര്യങ്ങള്‍. 

കോവിഡ് മനുഷ്യ സമൂഹത്തിനുമുന്നില്‍ അത്തരമൊരു അവസരം ഒരുക്കിയിരിക്കുന്നുവെന്നും കാലാവസ്ഥാ പ്രതിസന്ധി അടക്കമുള്ളവയുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ മനുഷ്യന്റെ സാമൂഹിക-സാമ്പത്തിക ഇടപെടലുകളെ എങ്ങിനെയാണ് ബാധിക്കാ