Monday, 29 November 2021

Gulf life and Covid 19


Text Formatted

കിമോത്തി അല്‍ബാനി 
ഒരു എക്‌സ് ഗള്‍ഫുകാരന്റെ വര്‍ത്തമാനങ്ങള്‍ - രണ്ട്

ഒരു ദിശയിലേക്കുമാത്രം ഒഴുകുന്ന കടല്‍

Image Full Width
Image Caption
ചിത്രീകരണം : ദേവപ്രകാശ്
Text Formatted

Red: ‘You believe whatever you want, Floyd. These walls are funny. First you hate 'em, then you get used to 'em. Enough time passes, you get so you depend on them. That's institutionalized.'
Heywood: ‘Shit. I could never get like that.'
Prisoner: ‘Oh yeah? Say that when you've been here as long as Brooks has.'
Red: ‘Goddamn right. They send you here for life, and that's exactly what they take. The part that counts, anyway.'

​​​​​​​From the movie ​​​​​​​The Shawshank Redemption (1994)  ​​​​​​​-Frank Darabont

ള്‍ഫും ഏതാണ്ട് ഇങ്ങനെയൊക്കെയാണ്. അത് നിങ്ങളെ ഇന്‍സ്റ്റിറ്റിയൂഷണലൈസ് ചെയ്യും. ഷോഷാങ്ക് റിഡംപ്ഷനില്‍ മോര്‍ഗന്‍ ഫ്രീമാന്റെ കഥാപാത്രമായ റെഡ് പറയുന്ന അതേ ഘട്ടങ്ങളിലൂടെത്തന്നെ. 
ഗള്‍ഫിലെത്തി ആദ്യനാളുകളില്‍ പ്രവാസത്തെ നിങ്ങള്‍ വെറുക്കും. നാടിനെക്കുറിച്ചുള്ള ഓര്‍മകളും ഭാര്യയില്‍ നിന്നുള്ള വിരഹവും മക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള വേര്‍പാടുമെല്ലാം നിങ്ങളെ അലട്ടും. ശേഷം നിങ്ങള്‍ അതിനോട് പഴകും. പരുവപ്പെടും. നാളുകള്‍ പോകെപ്പോകെ നിങ്ങള്‍ പ്രവാസത്തെ ആശ്രയിക്കാന്‍ തുടങ്ങും. ദീര്‍ഘകാല പ്രവാസത്തിനുശേഷം തിരികെയെത്തുമ്പോള്‍ ഷോഷാങ്ക് പ്രിസണില്‍ നിന്ന് കാലങ്ങള്‍ക്കു ശേഷം മോചിതനാകുന്ന ബ്രൂക്‌സിന് എന്തൊക്കെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നോ ഏതാണ്ട് അതേ പ്രതിസന്ധികള്‍ നിങ്ങള്‍ക്കും നേരിടേണ്ടിവന്നേക്കാം.
1905 മുതല്‍ 1954 വരെ നീണ്ട അന്‍പതോളം വര്‍ഷങ്ങള്‍ ഷോഷാങ്ക് പ്രിസണില്‍ തടവുകാരനായിരുന്നു ബ്രൂക്‌സ്. തടവുകാരന്‍ എന്നതിനേക്കാള്‍ അന്തേവാസി എന്നവാക്കാവും കുറച്ചുകൂടി ചേരുക! തന്റെ ചെറുപ്പകാലത്തുതന്നെ അവിടെയെത്തിയ ബ്രൂക്ക്‌സിനെ നമ്മള്‍ കാണുന്നത് ജയിലിലെ ലൈബ്രേറിയനായാണ്. തന്റെ നല്ലകാലമെല്ലാം കഴിച്ചുകൂട്ടിയ ജയിലായിരുന്നു അയാളുടെ  വിശാലമായ ലോകം. 

ഒടുവില്‍ ബ്രൂക്‌സിന്റെ ‘മോചന' ത്തിനുള്ള സമയമായി. അയാള്‍ക്ക് അത് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു. സഹതടവുകാരന്‍ ഹേവുഡിന്റെ കഴുത്തില്‍ കത്തിവെച്ച് തന്നെ ജയിലില്‍ നിന്ന്