Monday, 28 November 2022

യുദ്ധവും കേരളവും


Text Formatted

മറ്റുള്ളവരുടെ വേദനയും
മലയാളിയുടെ വിമുഖതയും

റഷ്യയുടെ  യുക്രെയ്ന്‍ യുദ്ധത്തിന് സാക്ഷിയാവുമ്പോള്‍

‘രാഷ്ട്രീയപ്രബുദ്ധ'മെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ പോലും  യുദ്ധവിരുദ്ധ  പ്രതിഷേധങ്ങള്‍ കുറവായിരുന്നു. സ്വാതന്ത്ര്യത്തെ ഭയക്കുന്ന തരം ഒരു  രാഷ്ട്രീയ മരവിപ്പിലേക്ക് നമ്മുടെ ജനാധിപത്യജീവിതം തന്നെ പരുവപ്പെടുന്നത്   നാം അനുഭവിക്കുകയാണ്.  

Image Full Width
Image Caption
Photo : Defence of Ukraine, twitter
Text Formatted

1839-ൽ, ക്യാമറ കണ്ടുപിടിച്ച അന്നുമുതല്‍, ഫോട്ടോഗ്രാഫി മരണവുമായി ചങ്ങാത്തത്തിലായിരുന്നു എന്ന് തന്റെ പ്രസിദ്ധമായ പുസ്തകത്തിലൊരിടത്ത്, (Regarding the Pain of Others) കലാവിമർശകയും ചിന്തകയും നോവലിസ്റ്റുമായിരുന്ന സൂസന്‍ സോണ്ടാഗ് പറയുന്നു. 2001-ലെ 9/11 നും ശേഷമാണ് ഈ പുസ്തകം അവര്‍ എഴുതുന്നത്. ലോകത്തെ  മുഴുവനും നടുക്കിയ ഒരു ഭീകരാക്രമണത്തിന്റെ കാഴ്ചയ്ക്ക് നമ്മളെല്ലാവരും സാക്ഷിയാവുന്നതും ആ ദിവസമാണ്. പിന്നീട്, പല പ്രാവശ്യം ട്വിന്‍ ടവര്‍ തകര്‍ച്ച നമ്മള്‍ ടെലിവിഷനില്‍ കണ്ടു. ആ ചിത്രങ്ങള്‍ നമ്മുടെ പത്രങ്ങളിലും മാസികകളിലും പല പ്രാവശ്യം അച്ചടിച്ചു. ഒരൊറ്റ ആക്രമണത്തിന്റെ പല ആവർത്തിയുള്ള ആവിഷ്‌കാരമായിരുന്നു അത്. ലോകം പിന്നെയും മുമ്പോട്ടുപോന്നു. വീണ്ടും ഭീകരാക്രമണങ്ങളും യുദ്ധങ്ങളും അഭയാര്‍ഥിപ്രവാഹവും ഉണ്ടായി, ലോകം അതിന് വീണ്ടും വീണ്ടും സാക്ഷിയായി. 

ക്യാമറ മരണത്തെ പിടിച്ചുവാങ്ങുന്നു.  
ക്യാമറ മരണത്തെ ചരിത്രമാക്കുന്നു.
ക്യാമറ മരണത്തെ സൂക്ഷിച്ചുവെയ്ക്കുന്നു.
വാര്‍ത്തയ്‌ക്കൊപ്പം ആദ്യമായി ഫോട്ടോഗ്രാഫിയിലൂടെയും യുദ്ധം   അവതരിക്കപ്പെട്ട നാളുകളെ ഓര്‍മിച്ചാകണം സൂസന്‍ സോണ്ടാഗ് ഇങ്ങനെ മരണത്തെപ്പറ്റിയും ക്യാമറയെപ്പറ്റിയും എഴുതിയത്. ഒരുപക്ഷെ രണ്ടാം ലോകമഹായുദ്ധത്തെ ലോകം വര്‍ത്തമാനപത്രങ്ങളിലൂടെ അറിയാന്‍ തുടങ്ങിയ നാളുകളെ ഓര്‍മിച്ച്​.
ലോകം, പിന്നീട്, ഏത് നരകവും ചിത്രീകരിക്കാന്‍ തുടങ്ങി. ടെലിവിഷനില്‍ ചിലപ്പോള്‍ നമ്മളത് ‘ലൈവ്' ആയി കണ്ടു. നമ്മുടെ തലമുറകളുടെ ഓര്‍മയിലെ യുദ്ധങ്ങളും ഭീകരാക്രമണങ്ങളും അങ്ങനെ ചിത്രീകരിക്കപ്പെടുന്നു. 

സാക്ഷികളാകുന്നവരുടെ കൂടി യുദ്ധം

മരണങ്ങള്‍- യുദ്ധങ്ങളിലത് കൂട്ടക്കൊലകളാണ്- ഒരു വീട്ടുവര്‍ത്തമാനമാകുന്നത്  ഇപ്പോള്‍ യുദ്ധം മൂവി ക്യാമറ കൊണ്ട് ചിത്രീ