Monday, 28 November 2022

യുദ്ധത്തിന്റെ ഭാവി


Text Formatted

റഷ്യയും പുടിനും ചില ന്യായീകരണ കൗതുകങ്ങളും

സി.പി.എമ്മിനെ പോലുള്ള പാര്‍ട്ടികള്‍ പുടിന്റെ നടപടികളെ ന്യായീകരിക്കുകയും യുദ്ധത്തിന് കാരണം പാശ്ചാത്യ രാജ്യങ്ങളാണെന്ന് സമര്‍ഥിക്കുകയും ചെയ്യുന്നത് കാണാം. റഷ്യ ഇപ്പോള്‍ പൂര്‍ണമായും ഒരു മുതലാളിത്ത രാജ്യമാണെന്ന യാഥാര്‍ഥ്യം പോലും അവര്‍ വിസ്മരിക്കുന്നു.

Image Full Width
Image Caption
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ / Wikimedia Commons
Text Formatted

പ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റഷ്യ- യുക്രെയ്​ൻ യുദ്ധം, സാറിസ്റ്റ് റഷ്യ വിപ്ലവത്തിലൂടെ സോവിയറ്റ് യൂണിയനായി പരിണമിച്ച ഘട്ടത്തില്‍ സൈദ്ധാന്തികതലത്തിലും പ്രായോഗികതലത്തിലും ഗൗരവപൂര്‍വം പരിഗണിച്ച ദേശീയതകളുടെ സ്വയം നിര്‍ണയാവകാശം എന്ന രാഷ്ട്രീയപ്രശ്‌നത്തിന്റെ ബാക്കിപത്രമാണ്.

സാറിസ്റ്റ് റഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും റഷ്യന്‍ ഭാഷ സംസാരിക്കുന്ന റഷ്യന്‍ ദേശീയ സമൂഹമാണ് നിലനിന്നിരുന്നതെങ്കിലും വ്യത്യസ്​ത ഭാഷകള്‍ സംസാരിക്കുന്ന അനവധി ചെറുഭാഷാസമൂഹങ്ങളും റഷ്യയില്‍ നിലനിന്നിരുന്നു. ഓരോ ഭാഷാസമൂഹവും ഓരോ ദേശീയ സമൂഹമാണെന്നും അവയ്ക്കോരോന്നിനും സ്വന്തം നിലയ്ക്ക് തങ്ങളുടെ ഭാവി നിര്‍ണയിക്കാനുള്ള അവകാശം, വേറിട്ടുപോകാന്‍ ഉള്‍പ്പെടെയുള്ള സ്വയം നിര്‍ണയാവകാശം, അനുവദിക്കപ്പെടേണ്ടതാണെന്നുമുള്ള തത്വാധിഷ്ടിത നിലപാടാണ് യൂറോപ്യന്‍ കമ്യൂണിസ്റ്റ് ചിന്തകരുടെ പിന്തുണയോടെ ലെനിന്‍ അക്കാലത്ത് സ്വീകരിച്ചത്. 

സൈനികമായും സാമ്പത്തികമായും പ്രതിസന്ധിയിലായ റഷ്യക്ക് യുദ്ധം ജയിക്കാനാവില്ലെന്ന് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. സ്തംഭനാവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.

അതേസമയം, ഇത്തരം ചെറുസമൂഹങ്ങള്‍ വേറിട്ടുനില്‍ക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള ശിഥിലീകരണ അന്തരീക്ഷം മറികടക്കാനായി കമ്യൂണിസ്റ്റ് പാര്‍ട്ടി മുൻകൈയെടുത്ത് അവയെ സ്വമേധയാ ഒന്നിപ്പിക്കാന്‍ ശ്രമിക്കേണ്ടതാണെന്നും ലെനിന്‍ വിശദീകരിച്ചു. ബലപ്രയോഗമോ നിര്‍ബന്ധം ചെലുത്തലോ ഇല്ലാതെ ദേശീയ സമൂഹങ്ങളെ ബോധ്യപ്പെടുത്തിയാണ് ഈ ഐക്യപ്പെടുത്തല്‍ നടത്തേണ്ടത് എന്നാണ് ലെനിന്‍ ചൂണ്ടിക്കാണിച്ചത്. ബലപ്രയോഗം നടന്നാല്‍ പിന്നെ അവിടെ സ്വയം നിര്‍ണയാവകാശം നിലനില്‍ക്കുകയില്ലല്ലോ. ഈ രീതിയിലാണ് 19 വ്യത്യസ്ത ഭാഷാ ദേശീയ റിപ്പബ്ലിക്കുകളുടെ യൂണിയന്‍ എന്ന നിലയ്ക്ക് സോവിയറ്റ് യൂണിയന്‍ രൂപംകൊണ്ടതെന്നാണ് കമ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പക്ഷെ സ്റ്റാലിന്റെ ജന്മദേശമായ ജ