Tuesday, 27 September 2022

യുദ്ധവും പ്രതികരണവും


Text Formatted

യുദ്ധപക്ഷത്തെ മലയാളി

ലോകത്തിലെവിടെയും മനുഷ്യര്‍ക്കുനേരെ അതിക്രമങ്ങള്‍ സംഭവിക്കുമ്പോള്‍ അതിനോട് സർഗാത്മകമായി പ്രതികരിക്കുന്നതായിരുന്നു ആധുനിക മലയാളിയുടെ സ്വഭാവം. നിരായുധരായ ജനങ്ങളുടെ മേല്‍ സായുധരായ സൈനികര്‍ നടത്തുന്ന  കിരാതവും ഭയാനകവുമായ  ഉറഞ്ഞാട്ടമാണ് യുക്രെയ്​നിൽ  നടക്കുന്നത്. എന്നിട്ടും, നമുക്കിടയിൽനിന്ന്​ അതിനെതിരെ ഒരു പ്രതികരണമുണ്ടാകാത്തത്​ എന്തുകൊണ്ടാണ്​?

Image Full Width
Image Caption
Photo: Oleg Petrasiuk via Defence of Ukraine, Twitter
Text Formatted

തിനായിരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിയോപോളില്‍ കൊല്ലപ്പെട്ടുവെന്നും തന്ത്രപ്രധാനമായ തുറമുഖനഗരത്തിന്റെ നിയന്തണത്തിനായുള്ള ‘അവസാന യുദ്ധം' ആരംഭിച്ചുവെന്നും യുക്രെയ്​ൻ പ്രസിഡന്റ്‌ വൊളോദിമര്‍ സെലന്‍സ്‌കി ഏപ്രില്‍ 11-ന്​ ലോകത്തോട് വിളിച്ചുപറഞ്ഞു. പിന്തുണയ്ക്കുന്ന രാജ്യങ്ങളോട് സെലന്‍സ്‌കി ചെറുത്തുനില്‍പ്പിനായി കൂടുതല്‍ ആയുധങ്ങള്‍ ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ പക്കലുള്ള ആയുധങ്ങള്‍ തീര്‍ന്നുപോയേക്കാമെന്ന്​ മരിയോപോളിലെ യുക്രെയ്​ൻ സൈനികര്‍ പറയുന്നു.

യുക്രെയ്​നും റഷ്യയും തമ്മില്‍ നടന്നുവരുന്ന നയന്തന്ത്ര ചര്‍ച്ചകള്‍ എന്തെങ്കിലും ഫലം കാണുമെന്ന്​ ആരും ഇപ്പോള്‍ പ്രതീക്ഷിക്കുന്നില്ല. നഗരത്തിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ 90 ശതമാനവും തകര്‍ന്നുപോയിരിക്കുന്നു. തെരുവുകളില്‍ മൃതദേഹങ്ങള്‍ പരവതാനി വിരിച്ചിരിക്കുന്നു. മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്ന യന്ത്രങ്ങളുമായി റഷ്യന്‍ സൈന്യം നഗരത്തില്‍ സഞ്ചരിച്ച്​ ശവങ്ങളെ ഒഴിവാക്കുന്നു. അരുംകൊലകളുടെ സംഹാരചിത്രങ്ങള്‍ ലോകം അറിയാതിരിക്കാനായി, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വാഹനവ്യൂഹത്തെ നഗരത്തില്‍ പ്രവേശിപ്പിക്കാതെ തടയുകയാണ് റഷ്യന്‍ സൈന്യം-  മരിയോപോളിന്റെ മേയര്‍ വദീം ബോയ്‌ചെങ്കോ കഴിഞ്ഞയാഴ്ച അസോസിയേറ്റ് പ്രസ്സിനോട് തന്റെ നഗരചിത്രങ്ങള്‍ പറഞ്ഞതിങ്ങനെയാണ്. 

മരിയോപോളിന്റെ മേയര്‍ വദീം ബോയ്‌ചെങ്കോ
മരിയോപോളിന്റെ മേയര്‍ വദീം ബോയ്‌ചെങ്കോ

ഈ യുദ്ധം ഒരു മായാ റിയലിസമല്ല

കഴിഞ്ഞ ഫെബ്രുവരി 24-ന്​ റഷ്യ യുക്രെയ്​നെ കടന്നാക്രമ