Tuesday, 27 September 2022

യുദ്ധവും മനുഷ്യരും


Text Formatted

മോസ്​കോയിൽനിന്ന്​ റഷ്യൻ സുഹൃത്ത്​ പറയുന്നു;  

'ഇവിടെ പ്രത്യേകിച്ചൊന്നുമില്ല'

കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് മോസ്‌കോയടക്കം ഏതാനും റഷ്യന്‍ നഗരങ്ങള്‍ സന്ദര്‍ശിക്കുകയും ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുകയും ചെയ്ത ഓര്‍മ്മയില്‍ ഈ യുദ്ധം ആ മനുഷ്യരെ എങ്ങനെയാവും ബാധിക്കുക എന്നോര്‍ക്കുകയാണ്.

Image Full Width
Image Caption
മോസ്കോ മെട്രോ സ്റ്റേഷന്‍ / Wikimedia Commons (2008)
Text Formatted

യുക്രെയ്ൻ യുദ്ധത്തിന്റെ രാഷ്ട്രീയ കാരണങ്ങളും അന്താരാഷ്ട്ര ഇടപെടലുകളും ചര്‍ച്ചക്കെടുക്കുമ്പോള്‍ത്തന്നെ, യുദ്ധം ഇരുരാജ്യങ്ങളിലെയും സാധാരണ ജനങ്ങളെ എങ്ങനെയാവും ബാധിക്കുക എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.
കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് മോസ്‌കോയടക്കം ഏതാനും റഷ്യന്‍ നഗരങ്ങള്‍ സന്ദര്‍ശിക്കുകയും ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുകയും ചെയ്ത ഓര്‍മ്മയില്‍ ഈ യുദ്ധം ആ മനുഷ്യരെ എങ്ങനെയാവും ബാധിക്കുക എന്നോര്‍ക്കുകയാണ്. യുദ്ധത്തില്‍ ആരും ജയിക്കാറില്ല, പകരം സാധാരണ മനുഷ്യര്‍ എല്ലായ്‌പ്പോഴും പരാജയപ്പെടുകയും ചെയ്യും എന്നതാണ് യുദ്ധങ്ങളെ സംബന്ധിച്ച അടിസ്ഥാനപ്രമാണം.

മോസ്‌കോ മെട്രോയില്‍ ഒരു മിനിറ്റില്‍ ഏഴിനടുത്ത് തീവണ്ടികള്‍ ഓടുന്നുണ്ടെന്നാണ് കണക്ക്. പ്രധാന സ്റ്റേഷനുകളിലെല്ലാം മിനിറ്റുകള്‍ക്കുള്ളില്‍ വണ്ടികള്‍ വന്നുകൊണ്ടിരിക്കും. സാഹചര്യം ഇതായിരിക്കേ അത്ഭുതപ്പെടുത്തിയ കാര്യം, ആളുകള്‍ വണ്ടിപിടിക്കാന്‍ ഓടുന്നതും തിരക്കിടുന്നതുമാണ്. മോസ്‌കോയില്‍ ഞങ്ങളുടെ ആതിഥേയനായിരുന്ന മനുഷ്യനോട് (അദ്ദേഹത്തിന്റെ പേര് മറച്ചുവെക്കുന്നു) ഇക്കാര്യം തിരക്കി. അദ്ദേഹം പറഞ്ഞത് മോസ്‌കോയില്‍ മിക്കവാറും മനുഷ്യര്‍ ഒരു ദിവസം മൂന്നു ജോലികളെങ്കിലും ചെയ്യുന്നുണ്ടാകും എന്നാണ്. പ്രധാന ജോലിക്കു മുമ്പും പിമ്പുമായി ഓരോ പാര്‍ട്ട്​ ടൈം ജോലി കൂടി ചെയ്യാന്‍ ശരാശരി മോസ്‌കോ നിവാസികളെല്ലാം നിര്‍ബന്ധിതരാകുന്നുവത്രെ.

റഷ്യയിലെ ജീവിതച്ചെലവ് കൂട്ടിമുട്ടിക്കാന്‍ വലിയ പാടാണ്.
സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് റഷ്യന്‍ ഫെഡറേഷന്‍ നിലവില്‍വന്നതോടെ ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ വ്യക്തികളുടെ മാത്രം ഉത്തരവാദിത്തമായി. സ്വാതന്ത്ര്യം എന്ന വാക്കിന് ഇങ്ങനെയൊരര്‍ത്ഥം കൂടിയുണ്ടെന്ന് റഷ്യക്കാര്‍ അങ്ങനെയാണ് മനസ്സിലാക്കുന്നത്. മോസ്‌കോയില്‍ ഒരു ശരാശരിക്കാരന് മാസം കഴിയാന്‍ ഒരു ലക്ഷം റൂബിള്‍ ചെലവുണ്ട് എന്നാണ് കണക്ക്. കൊള്ളാവുന്ന ഒരു അപ്പാ