Tuesday, 28 March 2023

രണ്ട് ചോദ്യങ്ങള്‍


Text Formatted

സമൂഹത്തിലെ വൈരുദ്ധ്യങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും സ്വാധീനിക്കും, തിരുത്തല്‍ ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു

പാര്‍ട്ടി പ്രവര്‍ത്തകരെയും സ്വാധീനിക്കാവുന്ന  ജാതി- മത സ്വത്വബോധത്തില്‍ നിന്നും പുരുഷാധിപത്യ മനോഭാവത്തില്‍ നിന്നും പുറത്തുകടക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള തിരുത്തല്‍ ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍  ആരംഭിച്ചത്​, സമൂഹത്തിലെ വൈരുദ്ധ്യങ്ങള്‍ സമൂഹജീവികളെന്ന നിലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും സ്വാധീനിക്കും  എന്ന ശരിയായ ധാരണയിലാണ്.

Image Full Width
Image Caption
ടി.എൻ. സീമ
Text Formatted

കെ. കണ്ണൻ: ജാതി- മത രഹിത വിവാഹങ്ങള്‍ ഇപ്പോഴും നമ്മുടെ രാജ്യത്ത് സാമൂഹിക അപഭ്രംശമെന്ന നിലയ്ക്കാണ് കൈകാര്യം ചെയ്യപ്പെടുന്നത്. ജാതി ഉന്മൂലനം പ്രധാന മുദ്രാവാക്യവും പ്രയോഗവുമായിരുന്ന, കീഴാള നവോത്ഥാനത്തിന്റെ അതിശക്തമായ അടിസ്ഥാനമുള്ള കേരളത്തില്‍ പോലും, മിശ്രവിവാഹങ്ങളുടെ കണക്കെടുത്താല്‍, തീരെ കുറവാണെന്നു കാണാം. ദേശീയ തലത്തില്‍ ഏറ്റവും കൂടുതല്‍ മിശ്രവിവാഹങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍നിരയിലൊന്നും കേരളം ഇല്ല. കേരളത്തില്‍, മതപരിഷ്‌കരണത്തിലൂന്നിയുള്ള നവോത്ഥാനശ്രമങ്ങളുടെ തുടര്‍ച്ചയായി കമ്യൂണിസ്റ്റ് പാര്‍ട്ടി വരികയും അതിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷാഭിമുഖ്യമുള്ള സാമൂഹിക- രാഷ്ട്രീയ പരിണാമത്തിലേക്ക് കേരളം വികസിക്കുകയും ചെയ്തു. എന്നിട്ടും, പൊതുസ്വീകാര്യതയാര്‍ന്ന ഒരു സാമൂഹിക പ്രക്രിയ എന്ന നിലയിലേക്ക് മിശ്രവിവാഹങ്ങള്‍ക്ക് എത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?. തീവ്രമായ യാഥാസ്ഥിതികതയിലേക്ക് പുനഃസംഘടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മതങ്ങള്‍ മിശ്രവിവാഹം ഒരിക്കലും ഏറ്റെടുക്കാന്‍ വഴിയില്ല. അപ്പോള്‍, മിശ്രവിവാഹങ്ങള്‍ക്ക് സാമൂഹികാംഗീകാരം സാധ്യമാകുന്ന സാമൂഹിക- രാഷ്ട്രീയ പ്രക്രിയ എങ്ങനെ പ്രാവര്‍ത്തികമാകും?

ടി.എൻ. സീമ: കേരളത്തില്‍ നടന്ന സാമൂഹ്യ പരിഷ്‌കരണത്തിന്റെ ഊന്നല്‍ ജാതിശ്രേണിയുടെ ഭാഗമായി കീഴാളര്‍ അനുഭവിക്കേണ്ടി വന്ന വിവേചനങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പുകളിലും, സമുദായങ്ങള്‍ക്കുള്ളില്‍ നടക്കേണ്ട പരിഷ്‌കാരങ്ങളിലുമായിരുന്നു. നാടുവാഴിത്തത്തില്‍ നിന്ന് മുതലാളിത്ത സാമൂഹ്യ വ്യവസ്ഥിതിയിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായിരുന്നു വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി എല്ലാ ജാതി സമുദായങ്ങളിലും ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍. കീഴാളര്‍ നേരിട്ടിരുന്ന അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കാന്‍ സാമൂഹ്യ പരിഷ