Sunday, 25 September 2022

യുദ്ധവും മൗനവും


Text Formatted

യുദ്ധം നിരപരാധികളെ കൊന്നൊടുക്കുമ്പോള്‍

ലോകം ഇത്രമേല്‍ നിശ്ശബ്ദമാകുന്നതെന്തുകൊണ്ട്?

Image Full Width
Image Caption
Photo : Defence of Ukraine, twitter
Text Formatted

""സ്വേച്ഛാധിപത്യം കവികളെ ശിരഛേദം ചെയ്യുന്നു; പക്ഷെ ഭൂഗര്‍ഭത്തില്‍ നിന്നും അവരുടെ വാക്കുകള്‍ ജനങ്ങളുടെ ചുണ്ടുകളിലേയ്ക്ക് വീണ്ടെടുക്കപ്പെടുന്നു''- 1973-ല്‍ പിനാഷെയുടെ ഫാസിസ്​റ്റ്​ പട്ടാളം കൊല ചെയ്ത ലാറ്റിനമേരിക്കന്‍ കവി പാബ്ലോ നെരൂദയുടെ വാക്കുകളാണിവ.
കലാപത്തിന്റെയും വിമോചനത്തിന്റെയും മുഴക്കത്തോടെ മനുഷ്യനുവേണ്ടിയുള്ള ശബ്ദങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഉയര്‍ന്നുപൊങ്ങി നാം ജീവിക്കുന്നുണ്ടെന്നും നമുക്ക് മരണം സംഭവിച്ചിട്ടില്ലെന്നും നാം തിരിച്ചറിഞ്ഞിരുന്നു. ദി ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍ എന്ന സിനിമയില്‍ ചാര്‍ലി ചാപ്ലിന്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം സ്വേച്ഛാധിപത്യത്തിന്റെ വേരറുക്കാനും മനുഷ്യലോക നിര്‍മാണത്തിനുമുള്ള ആഹ്വാനമാണ്.

""ഹന്നാ, ഞാന്‍ പറയുന്നത് നിനക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ടോ? നീ എവിടെയായാലും തലയുയര്‍ത്തി നോക്കൂ. ഹന്നാ, മേഘങ്ങള്‍ ഉയരങ്ങളിലേയ്ക്ക് മായുന്നു! സൂര്യനുദിച്ചു പൊങ്ങുന്നു, ഇരുളില്‍ നിന്നും നാം വെളിച്ചത്തിലേയ്ക്ക് കടുന്നുവരികയാണ്; പുതിയൊരു ലോകത്തിലേയ്ക്ക്; അത്യാഗ്രഹത്തിനും വെറുപ്പിനും മൃഗീയതയ്ക്കും മീതെ മനുഷ്യര്‍ ഉയര്‍ന്നുനില്‍ക്കുന്ന സ്‌നേഹത്തിന്റെ ഒരു ലോകത്തേയ്ക്ക്. ചിറകുകള്‍ നല്‍കപ്പെട്ട മനുഷ്യന്റെ ആത്മാവ് മഴവില്ലിന്റെ നേര്‍ക്ക് പറന്നുയരുന്നു. പ്രതീക്ഷയുടെ വെളിച്ചത്തിലേയ്ക്ക് ചിറകടിക്കുന്നു. തലയുയര്‍ത്തി നോക്കൂ ഹന്നാ, തലയുയര്‍ത്തൂ.''

Dictator_charlie
ചാർളി ചാപ്ലിൻ അഡോൾഫ് ഹിറ്റ്ലറിനെതിരേ ദി ഗ്രേറ്റ് ഡിക്റ്റേറ്റർ (1940) എന്ന ചലച്ചിത്രത്തിൽ നടത്തുന്ന ആക്ഷേപഹാസ്യാനുകരണം / Photo : wikiwand.com

ചിറകു പിടിപ്പിച്ച് മനുഷ്യാത്മാവ് മഴവില്ലിനുനേര്‍ക്ക് പറയുന്നയരുന്ന് ഒരു സ്വപ്‌നം പോലുമല്ലാത്ത കാലത്താണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. റഷ്യ യുക്രെയ്​നിലേയ്ക്ക് അധിനിവേശം നടത്തിയത് 2022 ഫെബ്രുവരി 24-നായിരുന്നു. ഇത് നിങ്ങള്‍