Friday, 09 December 2022

റഷ്യൻ ആക്രമണം


Text Formatted

മലയാള ചാനലുകളുടെ പുടിൻ വാതം

ഏറ്റവും രൂക്ഷമായി സര്‍ക്കാര്‍ വിരുദ്ധശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന റഷ്യയിലെ മാധ്യമങ്ങളിൽ പോലും ‘നോ വാര്‍ പ്ലീസ്'  എന്ന പ്രതിഷേധ ബാനറുകളുയരുമ്പോൾ, മലയാള ചാനലുകള്‍ പുടിന്‍ സ്നേഹികളെക്കൊണ്ടുനിറയുന്നു.

Image Full Width
Image Caption
Photo: Wikimedia Commons, @DefenceU
Text Formatted

യുക്രെയ്​നെതിരായ റഷ്യയുടെ യുദ്ധം ആരംഭിച്ചശേഷം അവിശ്വസനീയമാംവിധമുള്ള പുടിന്‍ ന്യായീകരണമാണ് മലയാളത്തിലെ ന്യൂസ് ചാനല്‍ അവതാരകരും അവര്‍ ആനയിച്ചുകൊണ്ടുവരുന്ന  സോകോള്‍ഡ് വിദേശകാര്യ വിദഗ്ദ്ധരും ചേര്‍ന്ന് നടത്തുന്നത്​. ചാനല്‍ അവതാരകര്‍ക്ക് പൊതുവെ വിദേശകാര്യ വിഷയങ്ങളിലുള്ള ഗ്രാഹ്യക്കുറവുകൊണ്ടാവണം, അവര്‍ ഈ  ‘വിദേശകാര്യ വിദഗ്ദ്ധരു’ടെ കണ്ടെത്തലുകള്‍ അപ്പാടെ വിശ്വസിച്ച്, അവയെ കുറേക്കൂടി പൊലിപ്പിച്ച് വീണ്ടും വീണ്ടും പുടിനെ വെള്ളപൂശിക്കൊണ്ടിരുന്നു. നാറ്റോ അംഗത്വത്തിനും യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനും ശ്രമിച്ച് റഷ്യയെ പ്രകോപിപ്പിച്ചതുവഴി യുക്രെയ്​നാണ് ഇതെല്ലാം തുടങ്ങിവച്ചത് എന്നുവരെ പലരും പറഞ്ഞുവച്ചു. 
കെ. വേണുവും എൻ.എം. പിയേഴ്സണും സി.പി.എമ്മിന്റെ റഷ്യാന്യായീകരണത്തെപ്പറ്റി വെബ്​സീനിൽ എഴുതിയതു വായിച്ചു. എന്നാല്‍ അതിലും അപകടകരമായിരുന്നു, വാര്‍ത്താചാനലുകളുടെ ഈ ന്യായീകരണം. എന്തുകൊണ്ടെന്നാൽ; സി.പി.എം നിലപാടുകളും ന്യായീകരണങ്ങളും അതില്‍ താല്‍പര്യമുള്ളവര്‍ മാത്രമേ കേൾക്കൂ, എന്നാല്‍ ന്യൂസ് ചാനലുകളെ വിശ്വസിക്കുന്നത് മലയാളികള്‍ മുഴുവനാണ്, അവര്‍ തെറ്റിദ്ധരിപ്പിക്കുന്നത് മുഴുവന്‍ കേരളത്തെയുമാണ്.  

No war
റഷ്യയുടെ സര്‍ക്കാര്‍ ടെലിവിഷന്‍ ചാനലായ ചാനല്‍ വണ്ണില്‍ ലൈവ് ടെലികാസ്റ്റിനിടെ ‘No War പ്രൊപ്പഗാണ്ടയില്‍ വിശ്വസിക്കരുത്​, അവർ നിങ്ങളോട് കള്ളം പറയുകയാണ്’ എന്ന ബാനറുമായി പ്രത്യക്ഷപ്പെട്ട പ്രൊഡ്യൂസര്‍ മറിന ഒവ്സ്യാനിക്കോവ Photo : Capri Djatiasmoro, Fb Page

ഏറ്റവും രൂക്ഷമായി സര്‍ക്കാര്‍ വിരുദ്ധശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന നാടായിട്ടുപോലും, യുക്രെയ്​ന്‍ ആക്രമണത്തെപ്പറ്റിയുള്ള പുടിന്‍ ഭാഷ്യമല്ലാതെ ഒന്നും അറിയാന്‍