Monday, 18 October 2021

Last Year


Text Formatted

ഡയറി 2020

അവസാനിക്കാത്തൊരു കറുത്ത ഞായറാഴ്ചയായ ഈ വര്‍ഷം മറ്റു പല ദുരന്തങ്ങളും മുന്‍കൂട്ടി കണ്ട ഫ്രാന്‍സ് കാഫ്ക ഡയറിലെവിടെയോ എഴുതിയതുപോലെ: ‘മഹത്തായൊരു തിങ്കളാഴ്ചയ്ക്ക് വിധിക്കപ്പെട്ടവനാണ് നീ! പറയാന്‍ ഗംഭീരമായി പറഞ്ഞു! എന്നാല്‍ ഞായറാഴ്ച ഒരിക്കലും അവസാനിക്കുന്നില്ല.'

Image Full Width
Image Caption
Marquise de sevignee by Claude Lefèbvre
Text Formatted

സെപ്റ്റംബര്‍ 2020

ങ്ങളുടെ അയല്‍ക്കാരായ സര്‍ക്കാര്‍ ഓഫിസിന്റെ പിന്‍മുറ്റത്തുള്ള കുട്ടിവനത്തില്‍ ബഹളമുണ്ടാക്കുന്ന എനിക്ക് പേരറിയാത്തതും കാണാനാവാത്തതുമായ പക്ഷികള്‍ പുറത്ത്; അകത്ത്, എന്റെ മുറിയില്‍, കാക്കക്കരച്ചിലിനു സമാനമായ ശബ്ദത്തോടെ തിരിയുന്ന ബെയറിങ് പോയ ഫാന്‍, കാലത്തിന്റെ പ്രത്യേകതയാല്‍ നന്നാക്കുന്ന പതിവുകാരെയൊന്നും വിളിച്ചിട്ട് കിട്ടാനില്ല; കിഴക്കു ഭാഗത്തുള്ള വീട് വാടയ്‌ക്കെടുത്ത ഗുജറാത്തികള്‍ മൃദുലഭാഷണം എന്ന സങ്കല്‍പ്പത്തെക്കുറിച്ച് കേട്ടിട്ടേയില്ലാത്തപോലെയാണ് സംസാരിക്കുക; അപ്പുറത്തുള്ള വീട്ടിലെ അമ്മയ്ക്കും മകള്‍ക്കും വഴക്കു കൂടുമ്പോഴും അല്ലാത്തപ്പോഴും ഒരേ നീട്ടലാണ്; താഴെ ടെലിവിഷനില്‍ മരണങ്ങളുടെയും അപകടങ്ങളുടെയും വാര്‍ത്തകള്‍. ഈ ശബ്ദങ്ങളിലേക്കാണ് എന്നും രാവിലെ പത്തരമണിയോടെ ഉണര്‍ന്ന്, ഞാന്‍ മദാം ദു സെവിഞ്ഞ്യയുടെ കത്തുകള്‍ തുറക്കുക. ഒന്‍പത് വാല്യങ്ങളില്‍ ആയിരത്തിയഞ്ഞൂറോളം കത്തുകള്‍. ദിവസം രണ്ടു കത്ത് വീതം, ചില ദിവസങ്ങളില്‍ രണ്ടര. എന്നാല്‍ മദാമിനെ വായിക്കുമ്പോള്‍ ഈ ശബ്ദങ്ങളൊന്നും ബാധകമല്ല. അവര്‍ അവയെ അമുക്കിക്കളയുന്നുവെന്നല്ല, മദാം ചുറ്റിലുമുള്ളതിനെയെല്ലാം അവയുടെ ശബ്ദങ്ങളോടെ സ്വീകരിക്കുന്നു. അവര്‍ എല്ലാം കാണുന്നു, കേള്‍ക്കുന്നു. അങ്ങനെ ദിവസത്തെ പ്രതിരോധിക്കാനല്ല, ദിവസത്തെ സ്വീകരിക്കാന്‍ മദാം എന്നെ ഒരുക്കുന്നു. ഈ വര്‍ഷം ജനുവരിയുടെ ആദ്യദിവസങ്ങളിലാണ് ഞാന്‍ ദു സെവിഞ്ഞ്യയുടെ കത്തുകള്‍ വായിച്ചു തുടങ്ങുന്നത്. അത് ഉചിതമായൊരു തീരുമാനമായിരുന്നുവെന്ന് പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു. കാരണം മാര്‍ച്ചു മാസം മുതല്‍, 2020 ഒരിക്കലും അവസാനിക്കാത്തൊരു ഞായറാഴ്ചയായി മാറിയപ്പോള്‍ മദാം എനിക്ക് യാഥാര്‍ഥ്യത്തില്‍നിന്നുള്ള തൂവിപ്പോവലിന് സഹായകമായി. അടച്ചുപൂട്ടി ഇരിക്കുമ്പോള്‍ മുന്നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഫ്രഞ്ച് വിധവയുടെ കൂടെ കഴിയുന്നതല്ലേ അഭികാമ്യം. പ്രത്യേകിച്ചും അവര്‍ ഭാഷാഗാംഭീര്യവും സൗന്ദര്യവും നര്‍മ്മോക്തിയുമുള്ള നല്ലൊരു കൂട്ടാകുമ്പോള്‍. ഞാന്‍