Friday, 09 December 2022

കാമ്പസും തീവ്ര വലതുപക്ഷവും


Text Formatted

സർവകലാശാലകളിൽ തളം​ കെട്ടിക്കിടക്കുന്നു, ഭയം

വടക്കുകിഴക്കില്‍  നിന്നും, തമിഴ്നാട്ടില്‍ നിന്നും, ഉത്തര്‍പ്രദേശില്‍ നിന്നുമെല്ലാം വരുന്ന വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് ജീവിച്ച്​ ഭക്ഷണവും, സംഗീതവും, സിനിമയുമെല്ലാം പങ്കുവെക്കപ്പെടുന്ന ജീവിതം ഇന്ന്​ സർവകലാശാലകളിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്​.

Image Full Width
Image Caption
Photo : JNU Updates, fb page
Text Formatted

‘ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ ഞാന്‍ പ്രണയിക്കില്ല', ആദ്യം ഇവിടുന്ന് രക്ഷപ്പെടണം എന്നിട്ട് പ്രണയിക്കണം, ജീവിക്കണം'- ഇംഗ്ലണ്ടിലേക്ക് ഗവേഷണത്തിനായി യാത്ര തിരിക്കുന്ന എന്റെ  സഹപാഠിക്ക്  ‘പ്രണയവും',  ‘രക്ഷപ്പെടലും',  ‘ജീവിത'വുമെല്ലാം ഇന്ത്യക്കുപുറത്തുള്ള ഒരിടത്തിന്റെ സാധ്യതകളാണ്.  ‘ഇന്ത്യ' എന്ന ഇന്നത്തെ രാഷ്ട്ര സങ്കല്പത്തിനുപുറത്ത്  സ്വതന്ത്രജീവിതം സാധ്യമായേക്കാവുന്ന ഒരിടം. സ്ഥലാതിര്‍ത്തികള്‍ കടന്ന് തങ്ങളുടെ  അസ്തിത്വം സ്വതന്ത്രമായി തെരഞ്ഞെടുക്കുവാന്‍ കഴിയുന്ന ആ  ഇടത്തില്‍  ജാതിയുടെയോ, മതത്തിന്റെയോ, ലിംഗത്തിന്റെയോ അടിസ്ഥാനത്തില്‍ സ്വത്വം നിര്‍വചിക്കപ്പെടുന്നില്ല. അവിടെ സ്വതന്ത്ര ചിന്തകളും, പലതരം രാഷ്ട്രീയ വീക്ഷണങ്ങളും  തമ്മില്‍ നടക്കുന്ന സംവാദങ്ങള്‍,  മാനവിക വിഷയങ്ങളിലൂടെ വ്യക്തികളെ രൂപപ്പെടുത്തുന്നു. അത്തരം വ്യക്തികളുടെ പ്രണയവും ജീവിതവും സമൂഹത്തെയാകെ മാറ്റിമറിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനമായി മാറുന്നു. വളരെ കാല്പനികമായി തോന്നുകയും  എന്നാല്‍ പുരോഗമനപരമായി വര്‍ത്തിക്കുകയും ചെയ്യുന്ന  അത്തരം ഇടങ്ങളെയാണ് നെഹ്റുവും, അംബേദ്കറും, ടാഗോറുമെല്ലാം സര്‍വകലാശാലകളായി കണ്ടിരുന്നത്.

ആര്‍.എസ്.എസ് - എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇന്ന് സര്‍വകലാശാലകളില്‍ അഴിച്ചുവിടുന്ന അക്രമത്തിന്  പരിധികളില്ല.

സർവകലാശാല എന്ന ഭീഷണി

ആശയങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിന്റെ അരാജകത്വത്തിലും സഹിഷ്ണുതയും സമാധാനവും പാലിക്കപ്പെടുന്ന അത്തരം ഇടങ്ങള്‍ ആശയപരമായി ആരംഭകാലങ്ങളില്‍ ഇന്ത്യന്‍ പൊതുബോധത്തിന് വെളിയിലായിരുന്നെങ്കിലും അവ സ്വതന്ത്രമായി നിലനിന്നുപോന്നിരുന്നു. പൊതുസമൂഹത്തെ പഠിച്ചും, വിമര്‍ശിച്ചും, വിശകലനം ചെയ്തും വളര്‍ന്ന വിദ്യാര്‍ഥികള്‍  രാഷ്ട്രീയനിലപാടുകള്‍ ഭയമേതുമില്ലാതെ എടുത്തപ്പോള്‍ ഇന്ത്യക്കുലഭിച്ചത് കഴിവും, സേവനസന്നദ്ധതയുമുള്ള രാഷ്ട്രീയ പ്രവര്‍ത്തകരെയാണ്. എന്നാല്‍  
ഇന്ന്,  സ്വാതന്ത്ര്യം  നേടി 75 വര്‍ഷം തികയുമ്പോഴേക്കും സര്‍വകലാശാലകള്‍ തീവ്ര