Friday, 25 November 2022

നോവല്‍


Text Formatted
Poyiloth Derbi
Image Full Width
Image Caption
ചിത്രീകരണം : ശശി ഭാസ്​കരൻ
Text Formatted

അധ്യായം പതിനഞ്ച് : കളരി

ളമ്പിലാക്കലെ കളരിയില്‍ പോലീസ് വന്ന ദിവസം നായിക് ഭാസ്‌കരന്‍ ആദ്യമായി പീടികമാളിക മുറിയുടെ ഗോവണി കയറി. സതീശനും സഖാക്കളും അമ്പരപ്പോടെ ചോദ്യഭാവത്തില്‍ അയാളെ നോക്കിയെങ്കിലും ഭാസ്‌കരന്‍ ഭാവഭേദമില്ലാതെ തന്റെ വരവിന്റെ ഉദ്ദേശം അറിയിക്കുകയാണുണ്ടായത്.

"ഒരാള്‍ക്ക് പെട്ടന്നങ്ങനെ പാര്‍ട്ടിയില്‍ ചേരണം എന്ന് പറഞ്ഞാലൊന്നും നടക്കൂല.. ഭാസ്‌ക്കരാ.. നീയാദ്യം ഒരു അനുഭാവി ആയിട്ട് നിക്കണം. പാര്‍ട്ടി പരിപാടികളിലും സമരങ്ങളിലും ബരണം. പിന്ന നീ പാര്‍ട്ടിക്ക് പറ്റിയ ആളാണെന്ന് തോന്നുമ്പ നെനക്ക് കാന്റിഡേറ്റ് മെമ്പര്‍ഷിപ്പ് തരും. ഒരു കൊല്ലക്കാലോ അതില്‍ കൂടുതലോ പാര്‍ട്ടി ഇന്റെ പ്രവര്‍ത്തനം നിരീക്ഷിക്കും. ഇതെല്ലാം കയിഞ്ഞിറ്റാന്ന് നിന്നെ മെമ്പറാക്കണോന്ന് പാര്‍ട്ടി തീരുമാനിക്കല്.. ഒരു വീറിന് പാഞ്ഞ് വന്ന് ചേരാനൊന്നും പറ്റൂല..'

ഭാസ്‌കരന്‍ മിണ്ടാതെ തല താഴ്ത്തി നിന്നു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാരീതികളെ പറ്റി ധാരണയില്ലാത്തതില്‍ അയാള്‍ക്കന്നാദ്യമായി കുണ്ഠിതം തോന്നി.

""അതയ്‌ക്കോട്ടെ സതീശാ അന്നെ മെമ്പറാക്കാന്‍ പാങ്ങ്‌ണ്ടെന്ന് തോന്ന്ന്ന കാലത്ത് ആക്ക്യാ മതി. പക്ഷെ ഇങ്ങള് അനെ കൂടെ കൂട്ടണം.''

""നിന്നെ കൂടെ കൂട്ട്യാല് പാര്‍ട്ടിക്കെന്താന്ന് മെച്ചം ? '' 

പറങ്ങോടന്‍ കാലിന്മേല് കാല്‍ കയറ്റി വച്ച് ചോദിച്ചു. ഭാസ്‌കരന്‍ കുറച്ചു നേരം ചിന്തിച്ചു. പിന്നെ താഴെ നിര്‍ത്തിയിട്ട തന്റെ ജീപ്പിനെ ചൂണ്ടി അയാള്‍ പറഞ്ഞു.

""ഇത് ഞാനെന്റെ ജീവന്‍ പോലെ കൊണ്ടു നടക്കണ വണ്ടിയാന്ന്. പിരിഞ്ഞ് പോന്നപ്പം കിട്ടിയതിന്റെ പകുതി പൈശ ഇവന് വേണ്ടിയാന്ന് ചെലവാക്കിയത്. ഈ വണ്ടി എനി മുതല്‍ക്ക് പാര്‍ട്ടിക്ക് എടുക്കാ. നിങ്ങക്ക് ഏടെ പോണേലും ഞാന്‍ കൊണ്ടോവും.''

സതീശനും സഖാക്കളും ഭാസ്‌കരനെയും അവന്‍ ചൂണ്ടിക്കാണിച്ച സി.ജെ സെവന്‍ ജീപ്പിനെയും വിശ്വാസം വരാതെ നോക്കി. നിശ്ചയമായും അവന്റെ തലക്കെന്തോ തകരാറ് പറ്റിയാതായി അവര്‍ കരുതി. പക്ഷെ അന്നുമുതല്‍ നാ