Friday, 09 December 2022

ഡൽഹി ജീവിതം


Text Formatted

മുസ്​ലിം ഡൽഹി

വിദ്യാര്‍ഥിയും ഗവേഷകയുമായി 2005 മുതല്‍ 2017 വരെ ഡല്‍ഹിയില്‍ ജീവിച്ച അനുഭവങ്ങളെ ഓര്‍ത്തെടുത്താൽ, ഏറ്റവും ഹൃദ്യമായി മനസ്സില്‍ നില്‍ക്കുന്ന ഒന്നും രണ്ടും ഇടങ്ങള്‍ മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ തന്നെയാണ്.

Image Full Width
Image Caption
ഡല്‍ഹി ജുമാ മസ്ജിദില്‍ നടന്ന ഇഫ്താർ സംഗമത്തിനിടെ / Photo : Ajmal Mk Manikoth
Text Formatted

രാജ്യത്തെമ്പാടും വര്‍ഗീയധ്രുവീകരണത്തിന്​ ശക്തിയേറുന്നു, ഹിന്ദുത്വശക്തികള്‍ സംഘടനകള്‍ക്കും അംഗത്വങ്ങള്‍ക്കും അപ്പുറം സാധാരണക്കാരുടെ ദൈനംദിന ചിന്തയുടെ- പ്രവൃത്തിയുടെ മണ്ഡലത്തിലേക്ക് കടന്നുകയറി സൗകര്യപ്രദമായി ഇരിപ്പുറപ്പിച്ചിരിക്കുന്നു. ഫാസിസം എന്ന് സിദ്ധാന്തപരമായി തെറ്റുകൂടാതെ വിളിക്കാനുള്ള ചില അവസാന മാനദണ്ഡങ്ങള്‍ കൂടി ഇന്ത്യയിലെ ദേശീയ രാഷ്ട്രീയഘടന - ഭരണകൂട രാഷ്ട്രീയം കൈവരിച്ചിരിക്കുന്നു. രാമക്ഷേത്രം എന്ന വാഗ്ദത്തഭൂമി ഇവിടത്തെ ഹിന്ദുവിന് നല്‍കിക്കഴിഞ്ഞ ആത്മവിശ്വാസത്തില്‍ രണ്ടാം എന്‍.ഡി.എ. സര്‍ക്കാര്‍ അത്രതന്നെ സിംബോളിക് അല്ലാത്ത, കൂടുതല്‍ ഋജുവായ വര്‍ഗീയ അജണ്ടകളിലേക്ക് കടന്നിരിക്കുന്നു.

ലോകം അഭിമുഖീകരിക്കുന്ന വര്‍ഗ- വംശ- ജാതി- ലിംഗാക്രമങ്ങൾ അഭിമുഖീകരിക്കുന്ന ചര്‍ച്ച നടക്കണം. കിട്ടുന്ന അവസരങ്ങള്‍ ഫലപ്രദമായി ഇതിനുപയോഗിക്കുക എന്നത് ഫാസിസ്റ്റ് കാലത്തെ സുപ്രധാന പ്രതിരോധതന്ത്രമാണ്.

വിഭജനകാലം മുതല്‍ സ്വതന്ത്ര ഇന്ത്യ കടന്നുപോയ അനേകം വര്‍ഗീയ കലാപങ്ങളില്‍ നിന്നും അതിന്റെ രാഷ്ട്രീയമാനങ്ങളില്‍ നിന്നും എന്താണ് ഈ പുതിയ വര്‍ഗീയ ഋതുവിന്റെ തുടര്‍ച്ചകളും വ്യത്യാസങ്ങളും എന്ന് ആലോചിക്കാന്‍ ഒരുമ്പെടുന്ന ചില എഴുത്തുകള്‍ ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ കാലങ്ങളായി ഗവേഷണം നടത്തുന്ന പ്രഗത്ഭര്‍ പലരും ഇത് സവിശേഷമായി തന്നെ നിരീക്ഷിക്കേണ്ടതാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രമുഖ നിരീക്ഷകനും ഗവേഷകനുമായ പ്രതാപ് ഭാനു മെഹ്ത പറഞ്ഞത്, ‘ഈ പുതിയ ഹിന്ദുമതം (Hinduism), നീചമായ മുന്‍വിധികളെ പരക്കെ സ്വീകരിക്കുന്നതും ഭരണകൂടത്തെ ഭൂരിപക്ഷാധികാരവുമായി സമന്വയിപ്പിക്കുന്നതും അവകാശങ്ങളെ നിന്ദിക്കുന്നതും ഹിംസയെ വാഴ്ത്തുന്നതുമായിരിക്കുന്നു' എന്നാണ്.
രാഷ്ട്രീയചിന്തകനും ഗവേഷകനുമായ അശുതോഷ് വാര്‍ഷ്‌ണേയ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്​സ്​പ്രസിൽ എഴുതിയ നിരീക്ഷണം, ഘോഷയാത്രകള്‍ വര്‍ഗീയ അക്രമങ്ങള്‍ക്ക് അക്ഷരാര്‍ഥത്തില്‍ വഴിയും രീതിയും