Monday, 18 October 2021

Obituary


Text Formatted

മൂന്ന്​ മാധ്യമങ്ങൾക്കിടയിൽ തർജമ ചെയ്യപ്പെട്ട നടൻ

ടെലിവിഷനില്‍ നിന്ന് നാടകത്തിലേക്ക്, അല്ലെങ്കില്‍ നാടകത്തില്‍ നിന്ന് സിനിമയിലേക്ക് തന്റെ അഭിനയത്തെ കൃത്യമായി തര്‍ജമ ചെയ്യാന്‍ അനിൽ പി. നെടുമങ്ങാടിന്​ സാധിച്ചിരുന്നു

Image Full Width
Image Caption
2017ല്‍ അനില്‍ നെടുമങ്ങാട് ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്ത ചിത്രം.
Text Formatted

നില്‍ പി. നെടുമങ്ങാട് എന്ന കലാകാരനെ ഞാന്‍ അറിയുന്നത് കൈരളിയിലെ "ജുറാസിക് വേള്‍ഡ്' എന്ന ഹാസ്യപരിപാടിയിലൂടെയാണ്. വ്യക്തിപരമായി അദ്ദേഹത്തെ അറിയുന്നത് പക്ഷെ ദീപന്‍ ശിവരാമന്റെ സ്‌പൈനല്‍ കോഡ് എന്ന നാടകവുമായി ബന്ധപ്പെട്ടാണ്. ദീപനെ എനിക്ക് കോളജ് കാലം മുതലുള്ള പരിചയമാണ്. കോളേജ് വിട്ട ശേഷം ഒരു നാടക മേളയുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയപ്പോഴാണ് ദീപനെ വീണ്ടും കാണുന്നത്.

അന്ന് ഞാന്‍ മഹാരാജാസില്‍ നിന്ന് പാസ് ഔട്ട് ആയിരുന്നെങ്കിലും താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറി വെക്കേറ്റ് ചെയ്തിരുന്നില്ല. ആ മുറിയിലിരുന്നാണ് ദീപന്‍ സ്‌പൈനല്‍ കോഡിനെക്കുറിച്ച് എന്നോട് പറയുന്നത്. 

anil p nedumangad
കൈരളിയിലെ 'ശേഷം വെളളിത്തിരയില്‍' എന്ന പരിപാടിക്കിടെ അനില്‍ പി. നെടുമങ്ങാട്

ഗബ്രിയേൽ ഗാർസിയ മാര്‍കേസിന്റെ ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ടോള്‍ഡ് എന്ന കൃതിയെ, നമ്മുടെ സാമൂഹിക- സാംസ്‌കാരിക തലത്തിലേക്ക്, അരങ്ങ് കാഴ്ചക്ക് അനുസൃതമായി പറിച്ചു നടുന്നതിനെക്കുറിച്ച് അന്ന് ദീപന്‍ വിശദമായി സംസാരിച്ചു. നാടകത്തില്‍ ആരൊക്കെയാണ് അഭിനയിക്കാന്‍ പോകുന്നതെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ ദീപന്റെ വിവരണത്തില്‍ നിന്ന്​ കഥാപാത്രങ്ങളെക്കുറിച്ചും, അവരെ അവതരിപ്പിക്കാന്‍ സാധ്യതയുള്ള അഭിനേതാക്കളെക്കുറിച്ചും എന്റെ മനസ്സില്‍ ഒരു ധാരണയുണ്ടായിരുന്നു. 
പിന്നീട്, വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചിയില്‍ ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയുടെ എഴുത്തു നടക്കുന്നതിനിടെയാണ് സ്‌പൈനല്‍ കോഡ്, എറണാകുളത്തെ ഭാരതീയ വിദ്യാഭവന്‍ ഹാളില്‍ അവതരിപ്പിക്കാന്‍ പോകുന്നെന്ന കാര്യം പത്രത്തില്‍ വായിച്ച് മനസ്സിലാക്കുന്നത്. മാർട്ടിന