Monday, 18 October 2021

കത്തുകള്‍


Image Full Width
Image Caption
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 4 ല്‍ ബെന്യാമിന്റെ ‘മൂന്നാമത്തെ അദ്ഭുതം’ എന്ന കഥയ്ക്ക് കെ.പി. മുരളീധരന്റെ ചിത്രീകരണം
Text Formatted

ബെന്യാമിന്റെ യേശുവാണ് അഭയക്കേസില്‍ നീതി നടപ്പാക്കിയ യേശു

ബെന്യാമിന്റെ യേശുവാണ് അഭയക്കേസില്‍ നീതി നടപ്പാക്കിയ യേശു ട്രൂ കോപ്പി വെബ്സീനില്‍ ഞാന്‍ ഏറ്റവും താല്‍പര്യത്തോടെ ശ്രദ്ധിക്കുന്നത് സാഹിത്യത്തിന്റെ തെരഞ്ഞെടുപ്പാണ്. നോവല്‍, കഥകള്‍, കവിതകള്‍, പുതിയ കവിതകളുടെ വായനകള്‍ തുടങ്ങി അത്യന്തം വ്യത്യസ്തങ്ങളും പുതിയ കാലത്തെ അടയാളപ്പെടുത്തുന്നതുമായ രചനകളാണ് വെബ്സീന്‍. സന്തോഷ് ഏച്ചിക്കാനം, ജി.ആര്‍. ഇന്ദുഗോപന്‍, പി.എസ്. റഫീഖ്, ബെന്യാമിന്‍ എന്നിവരുടെ കഥകള്‍ ഒന്നിനൊന്ന് മെച്ചമായിരുന്നു. ബെന്യാമിന്റെ കഥ, അദ്ദേഹത്തിന്റെ പതിവ് നരേഷനില്‍നിന്ന് ഭിന്നമായി, ഗൂഢമായ ആക്ഷേപഹാസ്യം കൂടി ഒളിപ്പിച്ചുവെച്ച ഒന്നായിരുന്നു. അഭയക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഒരു അച്ചനെയും കന്യാസ്ത്രീയെയും ഓര്‍ത്തുകൊണ്ട് ഈ കഥ വീണ്ടും വായിക്കാവുന്നതാണ്. വെറും സാധാരണക്കാരനായാണ് ബെന്യാമിന്റെ കഥയിലെ യേശു നമുക്കുമുന്നില്‍ വരുന്നത്.

cover-forth-issue-out-jpeg_1.jpg
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 4 ന്റെ കവർ

കഥയില്‍നിന്ന്: യേശു നിരന്തരം അമ്മയോട് വഴക്കടിക്കും. "ഒന്നുമല്ലെങ്കിലും സ്ത്രീയേ നിങ്ങളുടെ കടിഞ്ഞൂല്‍ സന്തതിയല്ലേ ഞാന്‍. അതിന്റെ മമത വല്ലതും നിങ്ങള്‍ക്കെന്നോടുണ്ടോ? വല്ലപ്പോഴുമെങ്കിലും രണ്ട് വെള്ളയപ്പം ഇത്തിരി മുട്ടക്കറി..' 
"ഈ വീട്ടില്‍ പിതാവിന്റെ ഇഷ്ടം കഴിഞ്ഞേ ഉള്ളൂ മറ്റെന്തും. നീ പോയി നിന്റെ പണി നോക്ക്'. അതിസാധാരണ ജീവിതങ്ങളുമായി ദൈവികസത്തകളെ ഇഴകോര്‍ക്കുന്ന നിരവധി രചനകള്‍ നാം വായിച്ചിട്ടുണ്ട്, പ്രത്യേകിച്ച് യേശുക്രിസ്തുവിന്റെ കാര്യത്തില്‍. ഇവിടെ തീര്‍ത്തും വ്യത്യസ്തനായ ഒരു യേശുവിനെയാണ് ബെന്യാമിന്‍ വരച്ചിടുന്നത്. ജെറോമിയുടെ കടയിലെ സുഹിയനില്‍നിന്ന് ഒരു കഷണം പൊട്ടിച്ചെടുത്ത് പെണ്‍കുട്ടിക്കുനല്‍കി അവളെ മരണത്തില്‍നിന്ന് രക്ഷിക്കുന്ന ബെന്യാമിന്റെ ഈ യേശുവാണ് ഇപ്പോള്‍ അഭയ എന്ന കന്യാസ്ത്രീക്കൊപ്പം നിന്ന് നീതി നടപ്പാക്കുന്നത്.

വെബ്സീനില്‍ വരുന്ന പുതിയ കവിതകളുടെ വായനയാണ് മറ്റൊരു ശ്രദ്ധേയമായ വിഭാഗം. എസ്. ജോസഫ്, അന്‍വര്‍ അലി തുടങ്ങിയവര്‍ നടത്തിയ പുതുകവിതാവായനകള്‍, പുതിയ കവികളുടെ രാഷട്രീയവും കവിതയുടെ ഭാവുകത്