Tuesday, 19 October 2021

Novella- 2


Image Full Width
Image Caption
ചിത്രീകരണം: സൂരജ കെ.എസ്
Text Formatted

നായിന്റെ മോന്‍

ഒമ്പത്

""മോള്‍ഡ് ചെയ്യുക എന്ന് പറഞ്ഞാല്‍ എന്താണ് പ്രവിയേട്ടാ?''
ശുഭ പ്രവീണിനോട് ചോദിച്ചു. താന്‍ കടന്നുപോകാന്‍ പോകുന്ന പ്രക്രിയ എന്തായിരിക്കും എന്നറിയാന്‍ അവള്‍ക്ക് ആകാംക്ഷയുണ്ടായിരുന്നു.
""മോള്‍ഡ് എന്ന് പറഞ്ഞാല്‍ മൂശ.'' അയാള്‍ വിശദീകരിച്ചുകൊടുത്തു.
‘‘മോള്‍ഡ് ചെയ്യുക എന്ന് വെച്ചാല്‍ രൂപപ്പെടുത്തുക, കരുപ്പിടിപ്പിക്കുക എന്നൊക്കെയാണ് അര്‍ത്ഥം.''  യുക്തിവാദി നേതാവായ ഡോ: സാംബശിവന്‍ ഒരിക്കല്‍ ഉപയോഗിച്ച പ്രയോഗമാണ് അതെന്ന് പ്രവീണിന് അപ്പോള്‍ ഓര്‍മ്മയുണ്ടായിരുന്നില്ല.
""അപ്പോള്‍ ഏതാ എന്റെ മൂശ?'' അവള്‍ ചോദിച്ചു.
അയാള്‍ ചിരിച്ചു. ""അതൊരു അലങ്കാരപ്രയോഗമല്ലേ? വ്യക്തിത്വം രൂപപ്പെടുത്തുക എന്ന് അര്‍ത്ഥം.''
""അതുതന്നെ, എന്റെ വ്യക്തിത്വം രൂപപ്പെടുത്താന്‍ പോകുന്നത് ഏത് മൂശയ്ക്കനുസരിച്ചാണ്?''

പറഞ്ഞിട്ട് കാര്യമില്ല എന്ന് സഹതാപപൂര്‍വം ചിന്തിച്ച് പ്രവീണ്‍ വിഷയം മാറ്റി. വയലറ്റ് സ്വാമിയുടെ അശാസ്ത്രീയമായ ചില വാദങ്ങളെപ്പറ്റി സംസാരിക്കാന്‍ ഈ അവസരം ഉപയോഗിക്കാം എന്ന് തീരുമാനിച്ചു.
""ഭൂമിയില്‍ മനുഷ്യവംശം ഉണ്ടായിട്ട് രണ്ടുലക്ഷം വര്‍ഷമേ ആയിട്ടുള്ളൂ എന്നാണ് സയന്‍സ് കണ്ടുപിടിച്ചിരിക്കുന്നത്. അതേ സമയം, ശ്രീരാമന്‍ ജീവിച്ചിരുന്നത് ഒമ്പതുലക്ഷം വര്‍ഷം മുമ്പാണ് എന്നാണ് നിന്റെ സ്വാമി പറയുന്നത്.''
""അയ്യോ, എന്റെ പൊന്നല്ലേ!'' ശുഭയുടെ വിടര്‍ന്ന കണ്ണിലെ കൃഷ്ണമണികള്‍ ചില്ലുപാത്രത്തില്‍ക്കുടുങ്ങിയ മീനുകളെപ്പോലെ പിടഞ്ഞു.""സ്വാമിയെ പിണക്കിയിട്ടുള്ള സയന്‍സ് നമുക്ക് വേണ്ട, പ്ലീസ്.''
തന്റെ മാമന്മാരിലൊരാള്‍ വയലറ്റ് സ്വാമിയെ നിന്ദിച്ചിരുന്നു എന്നും വിവാഹം കഴിഞ്ഞ് ഇരുപതുവര്‍ഷം ആയിട്ടും അയാള്‍ക്ക് കുട്ടികള്‍ ഉണ്ടായിട്ടില്ലെന്നും അവള്‍ പറഞ്ഞു. 
""അവിടുത്തെ ശിക്ഷ ഏറ്റുവാങ്ങാനുള്ള ശേഷി എനിക്കില്ല, പ്രവിയേട്ടാ.''
""നോ!'' പ്രവീണ്‍ ചൂണ്ടുവിരല്‍ കുലുക്കി. ""ആള്‍ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് വ്യക്തിവികാസം എങ്ങനെ സാധ്യമാകും?''
""എനിക്ക് ലേശം സമയം തരണം.'' അവളുടെ കണ്ണ് നനഞ്ഞു. ""നല്ല ഒരു ഭാര്യ ആകാന്‍ ഞാന്‍ റെഡിയാണ്. പക്ഷേ, ഇത്രയുംകാലം ശീലിച്ചതൊക്കെയൊന്ന് മാറ്റിയെടുക്കാന്‍...''.
അയാള്‍ക്ക് പാവം തോന്നി. രണ്ടാഴ്ച സമയം കൊടുക്കാം എന്ന് സമ്മതിച്ചു. ഒരു വ്യവസ്ഥമാത്രം. യുക്തിവേദിയുടെ പ്രതിമാസയോഗം അടുത്താഴ്ച നടക്കും. ശുഭ തന്നോടൊപ്പം യോഗത്തിന് വരണം. മധുവിധുവിന് കന്യാകുമാരിയില്‍ പോയതുകാ