Tuesday, 19 October 2021

ആത്മകഥ


Image Full Width
Image Caption
എന്‍. പ്രഭാകരന്‍ / ചിത്രീകരണം : ദേവപ്രകാശ്
Text Formatted

പതിനാല് 

അണ്ണാക്കൊട്ടന്റെ കല്യാണം

Text Formatted

പാരിസ്ഥിതികാവബോധം, പരിസ്ഥിതി രാഷ്ട്രീയം, പരിസ്ഥിതി സൗന്ദര്യശാസ്ത്രം ഇവയെപ്പറ്റിയൊക്കെ കേരളസമൂഹം ചര്‍ച്ച ചെയ്തു തുടങ്ങിയിട്ട് ഏതാനും ദശകങ്ങളേ ആയുള്ളൂ. ടി.പി.സുകുമാരന്‍ മാഷുടെ "പരിസ്ഥിതി സൗന്ദര്യശാസ്ത്രത്തിന് ഒരു  മുഖവുര' എന്ന പുസ്തകം ബോധിബുക്സ് (കോഴിക്കോട്) പുറത്തിറക്കിയത് 1992ലാണ്. പയ്യന്നൂര്‍ കോളേജിലെ ജന്തുശാസ്ത്രവിഭാഗത്തിന്റെ മേധാവിയായിരുന്ന പ്രൊഫ.ജോണ്‍ സി.ജേക്കബ് 1972ല്‍ പയ്യന്നൂരില്‍ ഒരു ജന്തുശാസ്ത്ര ക്ലബ് ആരംഭിച്ച് പ്രകൃതിസ്നേഹികളായ വിദ്യാര്‍ത്ഥികളെയും യുവതീയുവാക്കളെയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയിരുന്നു. പിന്നീട് ജോണ്‍സിമാഷ് തന്നെ "സീക്ക്' (സൊസൈറ്റി ഫോര്‍ എന്‍വയോണ്‍മെന്റല്‍ എഡ്യുക്കേഷന്‍ കേരള) എന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍കുകയും അതിന്റെ മുഖമാസികയായി "സൂചീമുഖി' പ്രസിദ്ധീകരിക്കുകയും ചെയ്തു.

1974- 75 കാലം മുതല്‍ അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തില്‍ ഏതാനും അധ്യാപകരും യുവജനങ്ങളും ചേര്‍ന്ന് പ്രകൃതി സഹവാസം എന്ന ആശയം പ്രാവര്‍ത്തികമാക്കാനും തുടങ്ങിയിരുന്നു. എന്റെ ചില സുഹൃത്തുക്കള്‍ "സീക്കി'ന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നുവെങ്കിലും അന്നും പിന്നീടുള്ള കാലത്തും ഞാന്‍ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളിലോ പാരിസ്ഥിതിക പ്രശ്നങ്ങളെ മുന്‍നിര്‍ത്തിയുള്ള സമരങ്ങളിലോ ഭാഗഭാക്കായിരുന്നില്ല. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി പയ്യന്നൂരില്‍ നിന്നാരംഭിച്ച കാസര്‍കോട് അവസാനിച്ച ഒരു വാഹനപ്രചരണ ജാഥയില്‍ പങ്കെടുത്തു എന്നതു മാത്രമാണ് എനിക്ക് അവകാശപ്പെടാനാവുന്ന ഒരേയൊരു പരിസ്ഥിതി പ്രവര്‍ത്തനം. മറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നൊക്കെ ഞാന്‍ വിട്ടുനിന്നത് ആശയപരമായ വിയോജിപ്പ് കൊണ്ടൊന്നുമല്ല. അതങ്ങനെ സംഭവിച്ചു എന്നു മാത്രം. പക്ഷേ, ഇത്രയും മാത്രം പറഞ്ഞു നിര്‍ത്തുന്നത് ശരിയാവില്ലെന്ന് എനിക്കു തന്നെ തോന്നുന്നുണ്ട്.

എന്നെ സംബന്ധിച്ചിടത്തോളം പ്രകൃതി അങ്ങനെ പഠിപ്പിക്കേണ്ടുന്ന ഒരു വിഷയമല്ല.ഞാന്‍ കൂടി ഉള്‍പ്പെടുന്നതാണ് പ്രകൃതി. അതില്‍ നിന്ന് എന്നെ വേര്‍പെടുത്തിയെടുത്ത് അവശേഷിക്കുന്നവയെക്കുറിച്ച് മാത്രമായി ഞാന്‍ ചിന്തിക്കാറില്ല

എന്റെ എഴുത്തില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇടം നേടുന്നുണ്ടോ, പ്രകൃതിയോടുള്ള സമീപനം ഞാനെഴുതിയ കഥകളിലും കവിതക