Tuesday, 22 November 2022

അടിമമക്ക


Text Formatted

കുപ്പിവളയണിഞ്ഞ്​, ചേല ചുറ്റി, മുറുക്കിത്തുപ്പി
നസീറിനെയും ജയഭാരതിയെയും കാണാൻ...

ചെറുപ്പം തൊട്ടേ ഒന്നിനേയും എനിക്ക് പേടിയില്ലായിരുന്നു. രാത്രിയായാലും, പകലായാലും എന്തുചെയ്യേണ്ടി വന്നാലും ഞാന്‍ ഒറ്റക്ക് ചെയ്യും. നാളത്തേക്ക് ഒരു സമ്പാദ്യം വേണമെന്ന ചിന്ത ചെറുപ്പത്തിലേ എനിക്കുണ്ട്.

Image Full Width
Text Formatted

അധ്യായം രണ്ട്​

ക്കാലത്ത് അടുക്കളപ്പണിക്കും കുട്ടികളെ നോക്കാനും ആളെ അന്വേഷിച്ചുവരുമായിരുന്നു. എന്റെ ഏഴാമത്തെ വയസ്സില്‍ വെള്ളമുണ്ട എട്ടേനാലിലെ ഹൈസ്കൂളില്‍ പഠിപ്പിച്ചിരുന്ന മേരിക്കുട്ടി ടീച്ചറുടെ വീട്ടില്‍ കുട്ടീനെ നോക്കാന്‍ ജോലിക്കുപോയി. സാധാരണ കുട്ടികളെ പോലെ അമ്മയെയും, സഹോദരങ്ങളെയേയും വിട്ടുപോയപ്പോള്‍ സങ്കടമൊന്നും എനിക്ക് തോന്നിയിരുന്നില്ല. വയറു നിറയെ ഭക്ഷണം കഴിക്കണമെന്നായിരുന്നു ചിന്ത. ചേലയുടുത്ത് ടീച്ചറോടൊപ്പം ഞാന്‍ പോയി. ആദ്യമായി എനിക്ക് പുതിയ ഉടുപ്പ് വാങ്ങി തന്നത് ടീച്ചറായിരുന്നു. ലോഡ്ജിലായിരുന്നു ടീച്ചര്‍ താമസിച്ചിരുന്നത്, കൂടെ വേറെയും ടീച്ചര്‍മാര്‍ ഉണ്ടായിരുന്നു.

വെള്ളമുണ്ട പത്തേനാലിലെ  ‘മീനാക്ഷി' തിയ്യേറ്ററില്‍ നിന്ന്​ ആദ്യമായി  ‘ചെമ്പരത്തി' എന്ന സിനിമ കണ്ടു. ജയഭാരതിയായിരുന്നു അതില്‍ നടി. സിനിമ, സിനിമ എന്നൊക്കെ കേട്ടിരുന്നെങ്കിലും അന്നാദ്യമായി സിനിമ കണ്ടു.

ടീച്ചര്‍ക്ക് രണ്ടു കുട്ടികളായിരുന്നു. ഷീനയും, ഷൈനിയും. മൂത്ത മകള്‍ ഷീന ടീച്ചറുടെ നാട്ടിലായിരുന്നു. ഇളയമകള്‍ ഷൈനിയെ നോക്കാനായിരുന്നു എന്നെ കൊണ്ടു വന്നത്. എന്നും രാവിലെ ടീച്ചര്‍ പാലുകാച്ചി കുപ്പിയിലാക്കി വെക്കും, റസ്കും ഉണ്ടാകും. അതെടുത്ത് ടീച്ചറുടെ കുട്ടിക്ക് കൊടുക്കലായിരുന്നു ജോലി. എന്നും വയറു നിറയെ ഭക്ഷണം കഴിക്കാന്‍ കിട്ടുന്ന സന്തോഷത്തില്‍ ടീച്ചര്‍ കിടക്കുന്ന കട്ടിലിനടിയില്‍ പായ വിരിച്ച് സുഖമായി ഞാനുറങ്ങി. ഒരു ദിവസം കിണറ്റില്‍ നിന്ന്​വലിയ തൊട്ടിയില്‍ കുറേശ്ശെ വെള്ളം കോരി കോരി ബക്കറ്റ് നിറക്കുന്നതിനിടയില്‍ കാലുതെറ്റി ഞാന്‍ കിണറ്റില്‍ വീണു. എന്റെ ഒച്ച കേട്ട് ടീച്ചര്‍മാർ വന്ന്​ എന്നെ വലിച്ചുകേറ്റി രക്ഷിച്ചു.

ലോഡ്ജിന്റെ അപ്പുറത്തും ഇപ്പുറത്തും വേറെയും ആളുകള്‍ താമസിച്ചിരുന്നു. ടീച്ചറുള്ള സമയത്ത് അടുത്ത മുറിയിലെ ചേച്ചിയോടൊപ്പം പാളയെടുക്കാന്‍ കവുങ്ങിന്‍ തോട്ടത്തില്‍ ഞാന്‍ പോകും. കുറേ പാളയുണ്ടാകും എടുക്കാന്‍, തലയില്‍ വെച്ചു നടക്കാന്‍ പറ്റാത്തതുകൊണ്ട് പാളയുടെ ഓലയെല്ലാം കൂട്ടിപ്പിടിച്ച് അറ്റം വലിച്ച് കൊണ്ടുവരും. നെല്ല് പുഴുങ്ങുമ്പോള്‍ അടുപ്പില