Monday, 18 October 2021

Re- reading


Text Formatted

അര്‍ഥശാസ്ത്രം മതേതര ഗ്രന്ഥമോ?

ഇടതുപക്ഷ പുരോഗമന ബുദ്ധിജീവികള്‍ പ്രചരിപ്പിക്കുന്നത് പോലെ ഒരു 'സെകുലര്‍ ടെക്‌സ്റ്റാണോ'  അര്‍ഥശാസ്ത്രം? അല്ലെന്ന്​ സ്​ഥാപിക്കുകയാണ്​ ലേഖകൻ

Image Full Width
Image Caption
ചന്ദ്രഗുപ്ത മൗര്യന്റെ സാമ്രാജ്യവും ബാബിലോണുമായുള്ള ബന്ധം സൂചിപ്പിക്കുന്ന ചിത്രം
Text Formatted

""നമ്മുടെ ഭൂതകാലനേട്ടങ്ങള്‍ സമ്പൂര്‍ണമായും സംരക്ഷിക്കുകയും കൈമാറുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമല്ല. എന്നാല്‍, ശ്രേഷ്ഠമായ ഭാവിസമൂഹത്തെ സൃഷ്ടിക്കുകയെന്നതാണ് പ്രധാനം.''- ഡോ.ബി.ആര്‍. അംബേദ്കര്‍.

Dr.jpg
ഡോ.ബി.ആര്‍. അംബേദ്കര്‍.

""ഹിന്ദുയിസത്തിന്റെ ജ്ഞാനസിദ്ധാന്തങ്ങളോടും അസ്തിത്വ ദര്‍ശനങ്ങളോടുമുള്ള ഈ വിമര്‍ശനാത്മക ഇടപെടലുകള്‍ ഭാവനയുടെ നിരപേക്ഷവത്കരണത്തിന് അനിവാര്യമാണ്. ജ്ഞാനോദയപ്രസ്ഥാനം എന്നാല്‍ ഇതല്ലാതെ മറ്റൊന്നുമല്ല.''-മീരാനന്ദ.

അര്‍ഥശാസ്ത്രം ഒരു മതേതരഗ്രന്ഥമാണെന്ന ആശയത്തിന് ഇപ്പോള്‍ വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. പുരോഗമന ആശയത്തിന്റെ വക്താക്കളായ ചിലരുടെ നേതൃത്തത്തിലാണ് അര്‍ഥശാസ്ത്രം എന്ന ഗ്രന്ഥത്തെ മതേതരപാഠമായി ഉറപ്പിച്ചെടുക്കാനുള്ള ശ്രമം ശക്തമായി നടന്നുകൊണ്ടിരിക്കുന്നത്. കൗടില്യ വിരചിതമെന്ന് കരുതപ്പെടുന്ന അര്‍ഥശാസ്ത്രം ഇടതുപക്ഷപുരോഗമന ബുദ്ധിജീവികള്‍ പ്രചരിപ്പിക്കുന്നത് പോലെ ഒരു "സെകുലര്‍ ടെക്‌സ്റ്റാണോ' എന്ന "വസ്തുത' തീര്‍ച്ചയായും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. അടിസ്ഥാനപരമായി അര്‍ഥശാസ്ത്രം ചാതുര്‍വര്‍ണ്യ ജാതി സമ്പ്രദായത്തില്‍ ഊന്നിയുള്ള സാമൂഹ്യഘടനയെയും, അത്തരം സാമൂഹ്യഘടനയെ നീതികരിക്കുന്ന രാഷ്ട്രസംവിധാനവുമാണ് ഭാവന ചെയ്യുന്നത്.

അര്‍ഥശാസ്ത്രത്തില്‍ വിനയാധികാരികത്തില്‍ ത്രയീസ്ഥാപന എന്ന മൂന്നാമദ്ധ്യായത്തില്‍ വ്യക്തമാക്കുന്നത്, ""ത്രയിയില്‍ ഉപദേശിക്കുന്ന ഈ ധര്‍മം നാലു വര്‍ണങ്ങള്‍ക്കും നാലാശ്രമങ്ങള്‍ക്കും സ്വധര്‍മസ്ഥാപനം ചെയ്യുന്നതിനാല്‍ ഉപകരിക്കുന്നു.''(ഏഷ ത്രയിധര്‍മശ്ചതുര്‍ണാം വര്‍ണാനാമാശ്രമാണാം ച സ്വധര്‍മസ്ഥാപനാദൗപകാരികഃ, ത്രയീസ്ഥാപന, പ്രകരണം.1, അ