Thursday, 08 December 2022

ശ്രീലങ്കയുടെ ഭാവി


Text Formatted

സാഹസികമായ സാധ്യതകൾ
​​​​​​​ബാക്കിവെക്കുന്നു, ശ്രീലങ്ക

ശ്രീലങ്കയിൽ തമിഴ് ദേശീയതക്ക്​ ഉണര്‍വ് സംഭവിക്കുന്നുണ്ട്​. ഇതിന്റെ മുതലെടുപ്പ് ഇന്ത്യയിലും നടക്കുന്നുണ്ട്. ഇന്ത്യക്കും ശ്രീലങ്കക്കുമിടയില്‍, തമിഴ് ദേശീയതയെ അടിസ്ഥാനമാക്കിയുള്ള ഒരു ഹിന്ദു സ്‌റ്റേറ്റാണ്, ഒരു ബഫര്‍ സ്‌റ്റേറ്റിനെയാണ് ബി.ജെ.പി. പ്രമോട്ട് ചെയ്യാന്‍ ശ്രമിക്കുന്നത്. അതില്‍ പഴയ എല്‍.ടി.ടി.ഇ.ക്കാര്‍ക്കും അനുഭാവമുണ്ട്.

Image Full Width
Image Caption
ശ്രീലങ്കയിലെ രൂക്ഷമായ വിലക്കയറ്റത്തിൽ വലഞ്ഞ ജനം പ്രസിഡന്‍റിനെതിരെ നടത്തുന്ന പ്രതിഷേധത്തില്‍ നിന്നും / Photo : Photo : Sajith Premadasa, fb page
Text Formatted

ശ്രീലങ്ക ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ, ആ രാജ്യത്തിന്റെ മാത്രം പ്രശ്‌നമായി കാണാനാകില്ല. ആഗോളതലത്തില്‍, സമീപകാലത്ത് സാമ്പത്തികമേഖലയിലടക്കം വലിയ പ്രതിസന്ധികളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവന്ന ലോകബാങ്ക് റിപ്പോര്‍ട്ടനുസരിച്ച് 65 രാഷ്ട്രങ്ങള്‍ അതിസങ്കീര്‍ണമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ മെക്‌സിക്കോ, ബ്രസീല്‍, എല്‍ സാല്‍വഡോര്‍, ചിലി, ആഫ്രിക്കന്‍ രാജ്യങ്ങളായ ഘാന, ദക്ഷിണാഫ്രിക്ക, ടെന്‍സാനിയ, ഏഷ്യന്‍ രാജ്യങ്ങളായ നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, യൂറോപ്യന്‍ രാജ്യമായ തുര്‍ക്കി എന്നിവിടങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്.

ചൈനയുടെ  ‘സ്വന്തം' ശ്രീലങ്ക

ശ്രീലങ്കയിലെ സവിശേഷ പ്രശ്‌നം, കടമെടുപ്പുമായി ബന്ധപ്പെട്ടതാണ്. അതിനിടയിലാണ് കോവിഡും യുക്രെയ്ന്‍ യുദ്ധവുമെല്ലാം വന്നത്. കോവിഡ് ടൂറിസത്തെയും യുദ്ധം, ഭക്ഷണലഭ്യതയെയും രൂക്ഷമായി ബാധിച്ചു. ഗോതമ്പ് കൂടുതല്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളാണ് റഷ്യയും യുക്രെയ്‌നും. ഭക്ഷണദൗര്‍ലഭ്യമായിരിക്കും സമീപഭാവിയിലെ വലിയ പ്രശ്‌നമെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യ, ഈയിടെ ഗോതമ്പ് കയറ്റുമതി നിരോധിച്ചുവല്ലോ. വിവിധ തലങ്ങളില്‍ ഇത്തരമൊരു പ്രതിസന്ധി ആഗോളതലത്തില്‍ തന്നെയുണ്ട്. 2007-2009 കാലത്ത്, ഒരു ആഗോള സാമ്പത്തിക പ്രതിസന്ധിയിലൂടെയും ലോകം കടന്നുപോയിരുന്നു. ഇത്തരം ആഗോള സാഹചര്യങ്ങള്‍ ഏറ്റവും വേഗം ബാധിച്ച, അതിന്റെ ഏറ്റവും വലിയ ഇരയായ രാജ്യമാണ് ശ്രീലങ്ക. 
ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥ അടിസ്ഥാനപരമായി ടൂറിസത്തിലധിഷ്ഠിതമാണ്. ആഭ്യന്തരയുദ്ധത്തിനുശേഷം, അവര്‍ ടൂറിസത്തെ ഏറ്റവും വലിയ വരുമാനപദ്ധതിയെന്ന നിലയില്‍ ഹൈലൈറ്റ് ചെയ്യാന്‍ തുടങ്ങി. അതിനുവേണ്ടി വന്‍നിക്ഷേപങ്ങള