Friday, 09 December 2022

അടിമമക്ക


Text Formatted

വയസ്സറിയിക്കല്‍ കല്ല്യാണം

വയസ്സറിയിച്ച് രണ്ടു വര്‍ഷം കഴിയുമ്പോള്‍ ഞങ്ങളുടെ ഇടയില്‍ കല്ല്യാണം കഴിപ്പിച്ച് വിടുമായിരുന്നു. അഞ്ചാറു വര്‍ഷം കഴിഞ്ഞാണ് കല്ല്യാണം നടത്തുന്നതെങ്കില്‍ അത്രയും വര്‍ഷം പെണ്ണിന് ചെക്കന്‍ ചെലവിന് കൊടുക്കണം.

Image Full Width
Image Caption
സി.കെ. ജാനു
Text Formatted

അധ്യായം 3

തിമൂന്നാമത്തെ വയസ്സിലായിരുന്നു ഞാന്‍ വയസ്സറിയിച്ചത്.
വയസ്സറിയിച്ചു കഴിഞ്ഞാല്‍ കാര്‍ന്നോമാരെയെല്ലാം വിവരമറിയിക്കണം.
ഏതു ദിവസമാണ് ചടങ്ങ്​ നടത്തേണ്ടതെന്ന് അവര്‍ തീരുമാനിക്കും. വയസ്സറിയിക്കല്‍ കല്ല്യാണം, മഞ്ചല്‍നീര് കല്ല്യാണം, നിറഞ്ച കല്ല്യാണം എന്നെല്ലാം ഈ ചടങ്ങിനെ ഞങ്ങള്‍ പറയാറുണ്ട്.

അമ്മ പോയി കാര്‍ന്നോര്‍മാരെ കണ്ട് കാര്യം പറഞ്ഞു.
കോളനിയിലെ മറ്റു പെണ്‍കുട്ടികളുടെ വയസ്സറിയിക്കല്‍ കല്ല്യാണത്തിന് പങ്കെടുക്കാറുള്ളതുകൊണ്ട് വയസ്സറിയിക്കലിനെക്കുറിച്ചും, അതിന്റെ ചടങ്ങിനെക്കുറിച്ചും എനിക്കറിവുണ്ടായിരുന്നു.

തളുവെയില്‍ അഥവാ ഓട്ടുകിണ്ണം, അരി, തേങ്ങ, എണ്ണത്തിരി, നാണയത്തുട്ടുകള്‍, വെറ്റില, അടക്ക ഇവയെല്ലാം അടങ്ങിയ പര്‍വളം (താലം) എടുത്ത് എന്റെ ചെമ്മത്തിലെ മുതിര്‍ന്ന വല്ല്യമ്മ എന്നെ കുളിപ്പിക്കാന്‍ കുള്ളില്‍ നിന്ന്​ഇറക്കികൊണ്ടുവന്നു. വയസ്സറിയിക്കല്‍ കല്ല്യാണത്തിനുവന്ന എല്ലാ സ്ത്രീകളും എന്റെ കൂടെ വന്നിരുന്നു. എനിക്കുവാങ്ങിയ പുതിയ ചിന്ത, എന്റെ തലയില്‍ കൂടി മൂടി കണ്ണുമാത്രം കാണത്തക്കവിധം തോള്‍ വരെ പുതച്ചിട്ടാണ് കുളിപ്പിക്കാന്‍ ഇറക്കികൊണ്ടുവന്നത്.

ഞാന്‍ പണിയെടുത്ത പൈസകൊണ്ടും സമുദായക്കാര്‍ സഹായിച്ചുമാണ് എന്റെ വയസ്സറിയിക്കല്‍ ചടങ്ങ് നടത്തിയത്. ഞങ്ങള്‍ക്കിടയില്‍  ഏതുചടങ്ങും സമുദായക്കാര്‍ പരസ്പരം സഹകരിച്ചും സഹായിച്ചുമാണ് നടത്താറ്​. 

കുളിപ്പിക്കുന്ന സ്ഥലത്ത് ഒരു വലിയ പാത്രത്തില്‍ ചൂടുവെള്ളം വെച്ചിരുന്നു. തുണി എണ്ണയില്‍ മുക്കി, കോലിന്റെ അറ്റത്ത് ചുറ്റി, തീ കത്തിച്ച് ഒരു പന്തം അവിടെ കുത്തി നിര്‍ത്തിയിരുന്നു. ഒരു ചൂരല്‍വടിയും കുത്തിവെച്ചിട്ടുണ്ടായിരുന്നു. കുന്തവടി എന്നാണ് അതിനെ പറയുന്നത്. ഒരു മുറവും ഉണ്ടായിരുന്നു. കിഴക്കോട്ടു മുഖം തിരിച്ച് എന്നെ മുറത്തില്‍ നിര്‍ത്തി. വല്ല്യമ്മ പര്‍വളത്തില്‍ നിന്ന്​എണ്ണത്തിരിയെടുത്തു കത്തിച്ച്, ആദ്യം മൂന്നുതവണ എന്റെ തലയ്ക്കുചുറ്റും ഉഴിഞ്ഞ്, തിരി കിഴക്കോട്ടിട്ടു. രണ്ടാമത് എണ്ണത്തിരി കത്തിച്ച് മൂന്നുതവണ എന്റെ തലയ്ക്കുചുറ്റും ഉഴിഞ്ഞ്, തിര