Thursday, 21 October 2021

Epistemology of Science


Text Formatted

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 6 

​​​​​​​ലോകം ഒരു ഘടികാരമാണ്

ഇംഗ്ലണ്ടില്‍ മധ്യവര്‍ഗം യഥാര്‍ത്ഥ അധികാരശക്തിയായി മാറിത്തീര്‍ന്നു കൊണ്ടിരുന്ന കാലത്താണ് ന്യൂട്ടണ്‍ തന്റെ ഭൗതികശാസ്ത്ര പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്. ഭൗതികശാസ്ത്രസങ്കല്‍പ്പനങ്ങളുടേയും സംവര്‍ഗങ്ങളുടേയും രൂപീകരണത്തില്‍ ഈ കാലവും വ്യവസ്ഥയും ശാസ്ത്രവും തമ്മില്‍ തമ്മിലുള്ള സാമൂഹികമായ പ്രതിപ്രവര്‍ത്തനങ്ങളെയും പരിഗണിക്കാതെ വയ്യ!  

Image Full Width
Image Caption
പതിനേഴാം നൂറ്റാണ്ടിലെ ചിന്തകരുടെ ഭാവനയെ പ്രചോദിപ്പിച്ച യന്ത്രസംവിധാനം ഘടികാരമായിരുന്നു. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ക്രിസ്റ്റൈന്‍ ഹൈജന്‍സ് രൂപകല്‍പ്പന ചെയ്ത ആദ്യകാല പെന്റുലം ക്ലോക്കുകളിലൊന്നാണ് ചിത്രത്തില്‍. പെന്റുലത്തെക്കുറിച്ച് അദ്ദേഹം തയ്യാറാക്കി 1673ല്‍ പ്രസിദ്ധീകരിച്ച Horologii Oscillatorii എന്ന പ്രബന്ധമാണ് ഒപ്പമുള്ളത് / Photo:Wikimedia Commons
Text Formatted

ന്യൂട്ടോണിയന്‍ ഭൗതികം ന്യൂട്ടണ്‍ ഒറ്റയ്ക്കു നിര്‍മ്മിച്ചതല്ല! എന്നാല്‍, ഭൗതികത്തിന്റെ അടിസ്ഥാന സങ്കല്‍പ്പനങ്ങള്‍ രൂപപ്പെടുത്തുകയെന്നത് ചെറിയ കാര്യമല്ല. ന്യൂട്ടനാണ് അതു നിര്‍വ്വഹിച്ചത്. എക്കാലത്തേയും മഹാനായ ജീനിയസ് എന്ന അര്‍ത്ഥം വരുന്ന വാക്കുകള്‍ ഡേവിഡ് ഹ്യൂം ഐസക് ന്യൂട്ടനെ കുറിച്ചെഴുതുന്നുണ്ട്. പ്രകൃതിയെ മൂടിയിരുന്ന ചില നിഗൂഢതകളുടെ ആവരണത്തെ ന്യൂട്ടണ്‍ നീക്കിക്കളഞ്ഞു. എന്നാല്‍, അതിനായി ഉപയോഗപ്പെടുത്തിയ യാന്ത്രികദര്‍ശനത്തിന്റെ അപൂര്‍ണ്ണതകളെ എടുത്തുകാണിച്ചു. അങ്ങനെ, പ്രകൃതിയുടെ രഹസ്യങ്ങളെ അതേ നിഗൂഢതയിലേക്കു പുനരാനയിച്ചുവെന്ന് ഡേവിഡ് ഹ്യൂം പറയുന്നു. ന്യൂട്ടണ്‍ എടുത്തു കാണിച്ച യാന്ത്രികദര്‍ശനത്തിന്റെ അപര്യാപ്തതകള്‍ പ്രകൃതിയിലെ പരസ്പരബന്ധങ്ങളെ കുറിച്ചുള്ള നമ്മുടെ സാമാന്യജ്ഞാനത്തെ അടിസ്ഥാനപ്പെടുത്തുന്നതായിരുന്നു. പ്രകൃതിയെ ശുശ്രൂഷയുടേയും പരിപാലനത്തിന്റേയും മാതൃബിംബങ്ങള്‍ കൊണ്ട് എഴുതിയിരുന്ന പഴയകാലവീക്ഷണം ഫ്രാന്‍സിസ് ബേക്കണിന്റേയും മറ്റും രചനകളില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാകുന്നുണ്ട്.

newton