Wednesday, 07 December 2022

കാൻസർ ഗവേഷണം


Text Formatted

വ്യാധികളുടെ ചക്രവർത്തിക്കെതിരെ
പുതിയ ശാസ്​ത്രവിദ്യകൾ

കാൻസറിനെതിരെ തീവ്രശ്രമങ്ങളാണ് ആധുനിക തന്മാത്രാശാസ്ത്ര ലാബുകളില്‍ നടക്കുന്നത്. ഇതിനു ഫലം കാണുന്നുമുണ്ട്.  കാന്‍സര്‍ മരണ നിരക്കിൽ ഗണ്യമായ കുറവുണ്ടെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി അവകാശപ്പടുന്നു. കാൻസർ രോഗ- ചികിത്സാ മേഖലയിൽ നടക്കുന്ന ഏറ്റവും പുതിയ ഗവേഷണങ്ങളെയും കണ്ടെത്തലുകളെയും വിശദീകരിക്കുന്നു.

Image Full Width
Image Caption
Photo: Unsplash.com
Text Formatted

വ്യാധികളുടെ ചക്രവര്‍ത്തിയാണ് കാന്‍സര്‍.
അമേരിക്കയില്‍ പ്രതിദിനം 1670 പേര്‍ കാന്‍സര്‍ വന്ന് മരിയ്ക്കുന്നതായിട്ടാണ് കണക്ക്. ലോകത്ത് ഒരു ദിവസം 22,000 പേരും. ഇക്കൊല്ലം 1.4 കോടി ആളുകൾ മനസ്സിലാക്കും, തങ്ങള്‍ക്ക് കാന്‍സറാണെന്ന്. ഈ നിലയ്ക്കുപോയാല്‍ 2030 ആകുമ്പോഴേയ്ക്ക് 2.1 കോടി മനുഷ്യർ അര്‍ബുദരോഗികളായിരിക്കും, 1.3 കോടി പേര്‍ ഒരുകൊല്ലം മരണത്തിനുകീഴ്പ്പെടും. അമേരിക്കയില്‍ 2022-ല്‍ ആറുലക്ഷം പേര്‍ കാന്‍സര്‍ വന്ന് മരിയ്ക്കുമെന്നാണ് കണക്ക്.
മനുഷ്യകുലം കാന്‍സറിനടിമപ്പെട്ടിരിക്കുന്നു എന്നത് സത്യം. കോശങ്ങള്‍ വെറുതേ വിഭജിക്കുക എന്ന ലളിതമായ കാരണമാണ് ഈ രോഗത്തിനുപിന്നില്‍. എന്നാല്‍ ഇതിനു പാടേ തടയിടാന്‍ നമുക്കാവുന്നുമില്ല.

ആധുനിക ചികിത്സയും രോഗപരിശോധനയും അത്ര വ്യാപകമല്ലാത്ത ഇന്ത്യയില്‍ കാൻസര്‍ ബാധിയ്ക്കുന്നതിന്റെയും മരിക്കുന്നതിന്റെയും തോത് കുറയാന്‍ സമയമെടുക്കും

മരണത്തിന്റെ ഈ വെല്ലുവിളി നേരിടാന്‍ പുതുപുത്തൻ ചികില്‍സാപദ്ധതികളുമായി ശാസ്ത്രജ്ഞര്‍ എത്തുകയാണ്; തീവ്രശ്രമങ്ങളാണ് ആധുനിക തന്മാത്രാശാസ്ത്ര ലാബുകളില്‍ നടന്നുപോരുന്നത്. ഇതിനു ഫലം കാണുന്നുണ്ട് എന്നത് ആശാവഹമാണ്. കാന്‍സര്‍ മരണ നിരക്കുകളില്‍ ഗണ്യമായ കുറവുണ്ടെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി അവകാശപ്പടുന്നുണ്ട്. 1991-ലെ നിരക്കില്‍ നിന്ന്​ 32% കുറവാണത്രേ 2019-ല്‍ സംഭവിച്ചത്. ഇംഗ്ലണ്ടില്‍ അതിജീവനത്തോത് (survival rate) ഇരട്ടിയായിട്ടുണ്ട്, ഈയിടെ. ജപ്പാനില്‍ നിന്നുള്ള കണക്കും കാന്‍സര്‍ തോത് കുറയുന്നുണ്ടെന്ന് സൂചിപ്പിക്കുന്നു. കഴിഞ്ഞ പത്തുകൊല്ലത്തെ കണക്ക്​ സൂചിപ്പിക്കുന്നത്, അവിടെ കാന്‍സര്‍ അതിജീവനം 58 ശതമാനം കൂടിയിട്ടുണ്ടെന്നാണ്. പൊതുവേ പല കാന്‍സറുകളുടെയും അതിജീവനകാലഘട്ടം മെച്ചപ്പെട്ടിട്ടുണ്ടെന്ന് പല രാജ്യങ്ങളില്‍ നിന്നുമുള്ള സ്റ്റാറ്റിസ്റ്റിക്