Tuesday, 06 December 2022

രോഗം എന്ന അനുഭവം


Text Formatted

പഴന്തുണിയായിരുന്ന എന്റെ കാൻസർ ശരീരം
ഇന്ന്​ പ്രത്യാശകളുടെ ഒരു ക്ലിനിക്കാണ്​

മാർഷൽ ആർട്​സിൽ പരിശീലനവും അംഗീകാരങ്ങളും നേടി, ആരോഗ്യത്തോടെ പരിപാലിക്കപ്പെട്ട ഒരു ശരീരം പെ​ട്ടെന്നൊരു ദിവസം കാൻസറിന്റെ സ്​പർശത്താൽ ശൂന്യമായിപ്പോയ അനുഭവം. കഴുത്തുവരെ മുടി നീട്ടിവളർത്തി, അതിന്റെ സൗന്ദര്യത്തിൽ ഭ്രമിച്ചിരുന്ന യൗവനം, കീമോതെറാപ്പിയിൽ മുണ്ഡനം ചെയ്യപ്പെട്ട അനുഭവം...കാൻസറിനെ നേരിട്ട ഒരു ആത്മബലത്തിന്റെ കഥ.

Image Full Width
Image Caption
ഫ്രാൻസിസ്​ അസീസി കുടുംബത്തോടൊപ്പം
Text Formatted

1997 ജനുവരി ഒന്നിനാണ്​ ഞാനൊരു ബ്ലഡ് കാന്‍സര്‍ രോഗിയാണെന്നറിയുന്നത്. എല്ലാവരും  ‘ഹാപ്പി ന്യൂഇയര്‍’ എന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍  കേട്ടത്​,  ‘യു ആര്‍ എ ബ്ലഡ് കാന്‍സര്‍ പേഷ്യൻറ്​’ എന്നാണ്​.

ഞാന്‍ മാര്‍ഷൽ ആര്‍ട്‌സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. മര്‍മ്മയോഗ എന്ന ഒരു വിഷയമുണ്ട്​. മര്‍മ്മങ്ങളില്‍ ഒന്ന് തൊട്ടാൽ അവിടുത്തെ നാഡീഞരമ്പുകളെ നിശ്ചലമാക്കാന്‍ സാധിക്കും എന്നാണ്​ ഈ വിദ്യ പറയുന്നത്​. ആറാം ക്ലാസ് മുതല്‍ ഞാൻ ഈ പഠനം തുടങ്ങി, ഒമ്പതാം ക്ലാസ് എത്തുമ്പോഴേക്കും അതിന്റെ  ‘ആചാര്യ’  എന്ന പദവി നേടി. ഇതോടൊപ്പം, ആറാം ക്ലാസ് തൊട്ട് കരാട്ടേയും പരിശീലിച്ചിരുന്നു. ആ കാലത്ത് കേരളത്തിലെ ആദ്യത്തെ ജൂനിയര്‍ ബ്ലാക്ക് ബെല്‍റ്റ് ഹോള്‍ഡറായിരുന്നു. പിന്നെ, ആറു വര്‍ഷം കൂടി പരിശീലനം കഴിഞ്ഞ്​, ഉയർന്ന ബിരുദമായ തേഡ്​ ഡാൻ ബ്ലാക്ക്​ ബെൽറ്റും നേടി. പത്താം ക്ലാസിൽ പഠിക്കു​മ്പോൾ, തൃശ്ശൂർ  പൊലീസ് അക്കാദമിയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക്​  മര്‍മ്മയോഗയും കരാട്ടയുമൊക്കെ പരിശീലിപ്പിച്ചിരുന്നു. പഠിക്കുന്ന സമയത്തുതന്നെ കരാ​ട്ടെ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിരുന്നു. തുടര്‍ച്ചയായി അഞ്ചു വര്‍ഷം സ്റ്റേറ്റ് ചാമ്പ്യനായിരുന്നു, ഒരു തവണ ഇൻറർ നാഷനൽ ചാമ്പ്യനും, പതിനാറ് വയസിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ. 

ഞാന്‍ ഒരാളോടും മിണ്ടിയില്ല. വെല്ലൂര്‍ മെഡിക്കല്‍ കോളേജിന്റെ വലിയ ഗേറ്റു കടന്ന് ഭയങ്കര തിരക്കുള്ള റോഡിലൂടെ നടക്കുകയായിരുന്നു, ഒരു ബോധവുമില്ലാത്ത ഒരാളെപ്പോലെ. വണ്ടികൾ ഹോണടിക്കുന്നുണ്ട്​, ഞാനൊന്നും​ കേൾക്കുന്നില്ല. ചുറ്റുമുള്ള ലോകം  മുന്നിൽനിന്ന്​ മാഞ്ഞുപോയ പോലെ.

ഇത്തരം പരിശീലനങ്ങളുടെ ഭാഗമായി, 26ാം വയസ്സിൽ എനിക്ക് സൗദി കോണ്‍സുലേറ്റില്‍ കോണ്‍സുലേറ്റ് ജനറലിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ചീഫ് എന്ന ജോലിക്ക്​ ക്ഷണം കിട്ടി. സൗദിയിൽ ജോ