Thursday, 08 December 2022

വെറും മനുഷ്യർ- 58


Text Formatted

ഒരാൺകുട്ടിയുടെ പതിനൊന്ന്​
​​​​​​​പീഡനരാവുകൾ

ആണ്‍കുട്ടിയായി പിറന്നു എന്ന ഒറ്റക്കാരണത്താല്‍, ആണ്‍കുട്ടിയായി ആ വീട്ടിലേക്ക് വേലക്കുചെന്നു എന്ന കാരണത്താല്‍, ഞാന്‍ അനുഭവിച്ച പീഡനങ്ങളുടെ കടല്‍മണങ്ങളെ, അതിന്റെ ഉപ്പുകാറ്റുകളെ, ശ്വാസം മുട്ടിക്കുന്ന ആ തിരമാലകളെ എങ്ങനെയാണ് ഞാന്‍ മറക്കുക....?

Image Full Width
Image Caption
മുഹമ്മദ് അബ്ബാസ് / ഫോട്ടോ: മുഹമ്മദ് ഹനാന്‍
Text Formatted

രാത്രി പുലരുമ്പോള്‍ എന്റെ മുഖം നഗ്‌നമാക്കപ്പെട്ട രണ്ട് മുലകള്‍ക്കിടയില്‍ കുരുങ്ങി ശ്വാസം മുട്ടുകയായിരുന്നു. ഉണര്‍വിന്റെ വെളിച്ചത്തിനും ഉറക്കത്തിന്റെ ഇരുട്ടിനും ഇടയില്‍ എനിക്കൊരു നൂല്‍പ്പാലം കിട്ടി. അതിന്റെ വിളുമ്പില്‍ ഞാനാ മുലകള്‍ക്കിടയിലെ വിനാഗിരി മണങ്ങളെ അറിഞ്ഞു. മുഖം അവിടെ നിന്ന് വലിച്ചെടുക്കണമെന്ന് വെളിച്ചവും, മുഖം ആ മണങ്ങളിലേക്ക് കൂടുതല്‍ ചേര്‍ത്ത് വെക്കണമെന്ന് ഇരുട്ടും എന്നോട് പറഞ്ഞു.

സാബിറാത്ത എന്നെ മുറുക്കിപ്പിടിച്ചു.
എന്റെ നെറ്റിയില്‍ അവരുടെ നിശ്വാസങ്ങളുടെ ചൂട്, ഇളവെയിലുപോലെ തൊട്ടു നിന്നു. നാവ് നീട്ടിയാല്‍ എനിക്കാ മുലക്കണ്ണുകളില്‍ തൊടാമായിരുന്നു. അവര്‍ എപ്പോഴാണ്​ വന്നുകിടന്നതെന്ന് എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. വിദൂരതയില്‍ നിന്ന് സുബഹി ബാങ്ക് മുഴങ്ങി. ആദ്യം ഒന്ന്, പിന്നെ വേറൊന്ന്. തൊട്ടടുത്തുനിന്ന് ഉച്ചത്തില്‍ മറ്റൊന്ന്... ബാങ്കുകള്‍ തമ്മില്‍ തട്ടി കലഹിച്ച് ചിതറി പരക്കുന്ന ആ ബഹളങ്ങളിലേക്കാണ് ഉറക്കം വിട്ട് ഞാന്‍ കണ്ണുതുറന്നത്.

ജാലകച്ചില്ലിനപ്പുറം അണയാതെനിന്ന പൂന്തോട്ടവെളിച്ചങ്ങളിലേക്ക് ചാറ്റല്‍മഴ പെയ്തു. കട്ടിലില്‍ റസിയ താത്ത ഉണ്ടായിരുന്നില്ല. അവര്‍ എഴുന്നേറ്റുപോയത് ഞാനറിഞ്ഞില്ല. തൊട്ടപ്പുറത്ത് അടുക്കളയില്‍ നിന്ന് ശബ്ദങ്ങള്‍ കേട്ടു. എന്നെ മുറുക്കിപ്പിടിച്ച കൈ അയഞ്ഞ് സാബിറാത്ത ഉണര്‍ന്നു. ഉണര്‍ന്നപ്പോള്‍ ആ മുലകള്‍ എന്റെ മുഖത്തുനിന്ന് അല്പം മാറി. പിന്നെ കൂടുതല്‍ ശക്തിയായി അതിന്റെ വിനാഗിരി മണം എന്റെ മുഖത്തെ പൊതിഞ്ഞു. അവരുടെ ചെറിയ ചലനങ്ങള്‍ക്കൊപ്പം ആ മാംസമുഴകള്‍ എന്റെ മുഖത്ത് ഉരഞ്ഞു.