Thursday, 08 December 2022

ലൈംഗിക തൊഴിലും സമൂഹവും


Text Formatted

സെക്‌സിന്റെയും സദാചാരത്തിന്റെയും ബാധ്യത

ലൈംഗിക തൊഴിലാളികളുടെ തലയില്‍ വെക്കരുത് 

Image Full Width
Image Caption
ഡോ. എ.കെ. ജയശ്രി / Photo: Agasthya Surya
Text Formatted

ലൈംഗികത്തൊഴില്‍ നിയമവിധേയമാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവ് കഴിഞ്ഞദിവസം വന്നിരുന്നു. ഇതിന് അനുകൂലമായും എതിരായും ഒരുപാട് വാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലൈംഗികത്തൊഴില്‍ നിയമവിധേയമാക്കിയെങ്കിലും അതോടൊപ്പം തന്നെ ബ്രോത്തലുകള്‍ നടത്തുന്നത് കുറ്റകരമാണെന്നും വിധിയില്‍ പറയുന്നുണ്ട്. 1990കളുടെ അവസാനകാലത്ത് കേരളത്തിലെ ലൈംഗികത്തൊഴിലാളികളെ സംഘടിപ്പിക്കുകയും അവര്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയുമൊക്കെ ചെയ്തിട്ടുള്ള ആളുകളില്‍ പ്രധാനിയായ ഡോ. എ.കെ. ജയശ്രീയുമായുള്ള അഭിമുഖം.

മനില സി. മോഹന്‍: സുപ്രീംകോടതി വിധി ചരിത്രപരം എന്നുതന്നെ വിശേഷിപ്പിക്കാം. ലൈംഗികത്തൊഴിലാളികളെ കുറ്റക്കാരായി കണക്കാക്കരുത്, മോശമായി പെരുമാറരുത്, അന്തസ്സായി ജീവിക്കാനുള്ള അവകാശം എല്ലാ മനുഷ്യരെയും പോലെ നിയമപരമായി തന്നെ ലൈംഗികത്തൊഴിലാളികള്‍ക്കും ഉണ്ട് തുടങ്ങിയ കാര്യങ്ങള്‍ കോടതിവിധിയില്‍ പറയുന്നുണ്ട്. ബ്രോത്തലുകളില്‍ സെക്സ് വര്‍ക്കേഴ്സിനൊപ്പം താമസിക്കുന്ന കുട്ടികളെ മാറ്റിക്കൊണ്ടുപോകരുത്, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം തുടങ്ങി ഒട്ടേറെ പുരോഗമനപരമായിട്ടുള്ള നിര്‍ദേശങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അതേസമയം, അത് വിമര്‍ശിക്കപ്പെടുന്നുമുണ്ട്. തൊഴില്‍ സാഹചര്യം, തൊഴിലിനുള്ള ഇടമില്ലാതെ എങ്ങനെയാണ് തൊഴില്‍ മാത്രം നിയമവിധേയമാക്കുന്നത് എന്നുള്ള ആര്‍ഗ്യുമെന്റ്സും വരുന്നുണ്ട്. കേരളത്തില്‍ ഇതിന്റെ തുടക്കക്കാരില്‍ ഒരാളെന്ന രീതിയില്‍ ഡോക്ടര്‍ എങ്ങനെയാണ് ഈ വിധിയെ കാണുന്നത്?

ഡോ. എ.കെ. ജയശ്രി: വിധി വലിയ സന്തോഷമുണ്ടാക്കി. ലൈംഗികത്തൊഴില്‍ എന്ന വാക്ക് തന്നെ സമൂഹത്തില്‍ വലിയ ഒരു മാറ്റമാണ്. പലരും വളരെ ടെക്നിക്കലായാണ് അതിനെ സമീപിക്കുന്നത്. അത് തൊഴിലാണോ, അതെങ്ങനെയാണ് തൊഴിലാകുന്നത് എന്നൊക്കെ പറയുമ്പോള്‍, അവരെ എന്താണ് നമ്മള്‍ വിളിച്ചുകൊണ്ടിരുന്നത് എന്നതും ഓര്‍ക്കണം. വളരെ അപമാനകരമായിട്ടുള്ള വാക്കുകള്‍ ഉപയോഗിച്ചിട്ടാണ് ഈ മനുഷ്യരെ വിളിക്കുന്നത്. ഇപ്പോഴും സ്ത്രീകളെ അപമാനിക്കണമെങ്കില്‍ അത്തരം വാക്കുകളാണല്ലോ ഉപയോഗിക്കുന്നത്. അതിനെക്കുറിച്ച് ആരും ചിന്തിക്കുന്നേയില്ല. അവരെ എങ്ങനെയാണ് നമ്മള്‍ അഭിസംബോധന ചെയ്യുന്നത്. അവര്‍ ഇത്തരത്തില