Wednesday, 29 March 2023

കഥ


Image Full Width
Image Caption
ചിത്രീകരണം: കെ. പി. മുരളീധരന്‍
Text Formatted

 കുഞ്ഞുമേരിയും റൂമിയും

Text Formatted

കുഞ്ഞുമേരി അലറിക്കരഞ്ഞു.
ഒരുമഴ അതിന്റെ ജീവിതകാലം പൂര്‍ത്തിയാക്കുന്നതുപോലെ.
ആദ്യംചാറ്റലായി... പിന്നെശാന്തമായി...
ഏറ്റവുമൊടുക്കം അതിന്റെ സകലമാനതീവ്രതയും പ്രകടമാക്കും വിധം ആര്‍ത്തലച്ച്... 

അത്രമാത്രം ഭീകരമായൊരലറിക്കരച്ചിലിന്റെ അങ്ങേത്തലപ്പില്‍, അവര്‍ക്ക് തന്നത്തന്നെ നഷ്ടപ്പെടുന്നതു പോലെ തോന്നി. ഒച്ചയെമ്പാടും വറ്റിവരണ്ടെന്ന മാത്രയില്‍, തൊണ്ടപൊട്ടാതിരിക്കാനുള്ള മുന്‍കരുതലെന്നോണം ഇരുകൈകളും തൊണ്ടക്കുഴിയോട് പറ്റിച്ച് വച്ച് കുഞ്ഞുമേരി ഒച്ചയില്ലാതെ തേങ്ങി.
​​​​​​​താന്‍ ജീവിച്ചു കൊണ്ടിരിക്കുന്നതിന്റെ കാരണമായ ഒരേയൊരു വികാരത്തെ തന്നില്‍നിന്നുമാരോ പറിച്ചെടുത്തതുപോലെ അവരുടെ ഉള്ളം വിങ്ങി. കുഞ്ഞുമേരി അനക്കമില്ലാതെ കിടക്കുന്ന റൂമിയെ കയ്യിലെടുത്തു.
​​​​​​​ഏറ്റവുമവസാനമായി കുഞ്ഞുമേരി റൂമിയെ ചുണ്ടോട് ചേര്‍ത്തു. അവളുടെ നെറ്റിയില്‍ കുഞ്ഞു കണ്ണുകളില്‍ ഇത്തിരിപ്പോന്ന ചുണ്ടില്‍, രോമാവൃതമായ കഴുത്തില്‍, ചുവന്ന മുലഞെട്ടില്‍  ഹൃദയത്തിലേക്കെന്നവണ്ണം അവളുടെ നെഞ്ചില്‍ അവര്‍ റൂമിയെ ഉമ്മകള്‍  കൊണ്ട് പൊതിഞ്ഞു. ഭയവും അറപ്പും കൂടികുഴഞ്ഞൊരീര്‍ഷ്യയോടെ അന്ന  കുഞ്ഞുമേരിയുടെ കൈവണ്ണയിലിറുക്കി പിടിച്ച് അവരെ എഴുന്നേല്‍പ്പിക്കാന്‍  ശ്രമിച്ചു.

""അവര്‍ടെ പിരിയെളകി കെടക്കാണ്'' , വലിച്ചുകൊണ്ടിരിക്കുന്ന സിഗരറ്റ് പൊടുന്നനെ നിലത്തിട്ട് ചവിട്ടി അലക്‌സി കുഞ്ഞുമേരിയെ നോക്കി പല്ലിറുക്കി. 
അവശേഷിക്കുന്ന വിങ്ങലും വേദനയും പ്രകടമാക്കാനാകാത്ത വിധം കുഴഞ്ഞവശയായി കുഞ്ഞുമേരി തണുത്ത നിലത്തേക്ക് തളര്‍ന്നുവീണു. റൂമിയെ മാറോട് ചേര്‍ത്ത് വച്ചുകൊണ്ടുതന്നെ കുഞ്ഞുമേരി മയങ്ങി.

നാം തളര്‍ന്നു വീണതോ
തകര്‍ന്നു പോയതോ അവരറിയണ്ട.
നാം വരാനിരിക്കുന്ന
വസന്തത്തെ വരവേല്‍ക്കാനായി
പഴയ ഇലകള്‍ പൊഴിക്കുകയാണെന്ന്
അവര്‍ ധരിച്ചുകൊള്ളട്ടെ

അമ്മിണി ടീച്ചര്‍ റൂമിയുടെ കവിത ചൊല്ലുമ്പോള്‍ പത്താം തരത്തിലെ
ഏറ്റവുമവസാനബെഞ്ചില്‍ ജനലോരത്തെയിരുപ്പിടത്തില്‍, പുറത്തെ ഞാവല്‍മരത്തിലേക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു കുഞ്ഞുമേരി. കണ്ണുകളൊരിടത്ത് ഉറച്ച് നില്‍ക്കാറില്ലേലും അമ്മിണിടീച്ചര്‍ പറയുന്നതോരോന്നും കുഞ്ഞുമേരി ശ്രദ്ധിച്ചുകേള്‍ക്കാറുണ്ട്.

ടീച്ചറോടവള്‍ക്ക് ഇഷ്ടമുണ്ട്.ആരാധ