Friday, 09 December 2022

അടിമമക്ക


Text Formatted

ആദിവാസികളുടെ പട്ടിണിസമരങ്ങളെ

ജന്മിമാർക്കൊപ്പം നിന്ന്​ വിറ്റുകാശാക്കിയ കമ്യൂണിസ്​റ്റ്​ പാർട്ടി

കമ്യൂണിസ്​റ്റ്​ പാര്‍ട്ടി വിട്ടപ്പോള്‍ ഒരുമിച്ചു നടന്നവര്‍ എന്നെ കാണുമ്പോള്‍ മുഖം തിരിച്ചുനടന്നു. വ്യക്തിവിരോധം പോലെ കണ്ടാല്‍ മിണ്ടാതായി. മാനസികമായി ഭയങ്കരമായ ഒറ്റപ്പെടലിന്റെ വേദന എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അപ്പോഴും സത്യത്തിനും, നീതിക്കും വേണ്ടിയും ചൂഷണത്തിനെതിരെയും ഉറച്ച നിലപാടോടുകൂടി നിന്നു.

Image Full Width
Image Caption
സി.കെ. ജാനു
Text Formatted

അധ്യായം അഞ്ച്​

ചെറുപ്പകാലം തൃശ്ശിലേരി ഗ്രാമത്തിലായിരുന്നു.
അമ്മയോടുവഴക്കടിച്ച് അവരുടെ കൂടെ ഞാനും വലിയ ലോറിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജാഥയ്ക്ക് പോകുമായിരുന്നു. ലോറി നിറയെ നമ്മളെ ആളുകളുണ്ടാകും. ഇത് എന്റെ കുഞ്ഞുമനസ്സിന് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. തൃശ്ശിലേരിക്കപ്പുറത്തേക്ക് മറ്റൊരു ലോകമില്ലെന്നു കരുതിയ ഞാന്‍ അന്നാദ്യമായി ബത്തേരിയും കല്‍പറ്റയും കണ്ടു.

കൂലിപ്പണിയെടുക്കുന്ന സമയത്തും പാര്‍ട്ടിപരിപാടിക്ക് പോകും. എല്ലാവരും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജാഥയ്ക്ക് പോകും. പാര്‍ട്ടിനയം എന്താണെന്നോ,  മാനിഫെസ്റ്റോ എന്താണെന്നോ, പ്രത്യയശാസ്ത്രം എന്താണെന്നോ ഞങ്ങള്‍ക്കറിയില്ലായിരുന്നു. കൂലിക്കുവേണ്ടി സമരത്തിനിറങ്ങുന്ന പാര്‍ട്ടിയാണ്. അവർ വിളിക്കും, ഞങ്ങൾ പോകും.
സഖാക്കള്‍ തരുന്ന കൊടിയും പിടിച്ച്, അവർ പറഞ്ഞുതരുന്ന മുദ്രാവാക്യവും വിളിച്ച്, ഞങ്ങൾ പോകും. നമ്മളെ ആളുകള്‍ ഗോത്രഭാഷ മാത്രം സംസാരിക്കുന്നവരായിരുന്നു. മലയാളമൊന്നും അറിയില്ല. പാര്‍ട്ടിക്കാര്‍ മലയാളത്തില്‍ മുദ്രാവാക്യം വിളിച്ചുകൊടുക്കുമ്പോള്‍ നമ്മളെ ആളുകള്‍ക്ക് അതുപറയാന്‍ കിട്ടില്ല. അപ്പോള്‍ ഞങ്ങളില്‍ ചിലർ ഗോത്രഭാഷയില്‍ അങ്ങനെത്തന്നെ എന്നർഥമുള്ള ‘ആണത്തന്നെ' സിന്ദാബാദ് എന്നുപറയും.
പാര്‍ട്ടിപരിപാടി കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ രാത്രിയാകും. രാത്രി ഒന്നും വെച്ചുതിന്നാനൊന്നും സമയമുണ്ടാവില്ല, പട്ടിണിയിൽ കിടന്നുറങ്ങും. രാവിലെ എഴുന്നേറ്റ് എല്ലാവരും പണിക്കുപോകും.

പനി വല്ലാതെ കൂടി ബോധം നഷ്ടപ്പെട്ടു. അങ്ങനെ ആശുപത്രി ബെഡില്‍ കിടന്ന് ഞാന്‍  ‘ഇക്വിലാബ് സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ചു. ഞാന്‍ ഉച്ഛത്തില്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ നഴ്‌സുമാരെല്ലാം ഓടിവന്നുവെന്ന് അവര്‍ പറഞ്ഞു.

ജാഥയ്ക്കുപോയിപ്പോയി ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്