Sunday, 17 October 2021

Reading a Poet


Text Formatted

ജീവിതം ശില്പപ്പെടുത്തിയ  കാവ്യപ്രതിഷ്ഠകള്‍

കാല്‍നൂറ്റാണ്ടിനിടെ ശിവദാസ് പുറമേരി എഴുതിയ  തെരഞ്ഞെടുക്കപ്പെട്ട കവിതകളുടെ സമാഹാരമായ മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികള്‍ എന്ന കൃതിയുടെ വായന

Image Full Width
Image Caption
ശിവദാസ് പുറമേരി
Text Formatted

ഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ശിവദാസ് പുറമേരി എഴുതിയ  തെരഞ്ഞെടുക്കപ്പെട്ട കവിതകള്‍ മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികള്‍ എന്ന പേരില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നു. ഇതിനകം പ്രസിദ്ധീകൃതമായ മൂന്ന് സമാഹാരങ്ങളിലെ ശ്രദ്ധേയമായ കവിതകള്‍ക്കു പുറമേ പുതിയ കവിതകളും ഈ സമാഹാരത്തിലുണ്ട്. ചിരസമ്മതമായ കവനരീതികളുടെ ശക്തി ഉള്‍വഹിച്ചും അവയെ പുതുക്കിയും   സമകാലികമാക്കിയും  പുതു ഭാവുകത്വത്തിലേയ്ക്ക് സംക്രമിക്കുന്നതിന്റെ അടയാളപ്പെടലായി ഈ സമാഹാരം മാറുന്നു. വാസ്തവികതയും അനുഭൂതിപ്രപഞ്ചവും കെട്ടിപ്പുണരുന്ന നിരവധി ഇന്‍സ്റ്റലേഷനുകളാല്‍ സമ്പന്നമാണ് ഈ സമാഹാരം.  മികച്ച കവിതകളില്‍ സംഭവിക്കുന്ന ഭാഷയുടെ ഒരു തുരന്നെടുപ്പ്   ഈ കവിതകളില്‍ ഉടനീളം അനുഭവിക്കാം . പ്രത്യക്ഷത്തിലുള്ള രാഷ്ട്രീയവിഷയങ്ങളെ ഉള്ളടക്കമാക്കുന്ന കവിതകളേക്കാള്‍ സാധാരണമെന്നു തോന്നിക്കുന്ന കാര്യങ്ങളെ അനുപമമാംവിധം രാഷ്ട്രീയവല്‍ക്കരിക്കുകയും ചരിത്രവല്‍ക്കരിക്കുകയും ചെയ്യുന്ന കവിതകളിലാണ്   സൂക്ഷ്മരാഷ്ട്രീയം സവിശേഷമായി മുദ്രിതമായിട്ടുള്ളതെന്ന് കാണാം. അനുഭവസ്ഥമായ ജീവനാവസ്ഥകളെ അടുത്തറിഞ്ഞ് തിടംവച്ച ഒരു ജീവഭാഷ പലകാലത്തെഴുതപ്പെട്ട ഈ കവിതകള്‍ക്ക് കുറുകെ ഒഴുക്കാര്‍ജിക്കുന്നത് കാണാം.

shivadas purameri

"ഏകാന്തപ്രണയരൂപമായൊഴുകിടുന്ന ഉള്‍പ്പുഴ'യാകാം ("ജലരൂപങ്ങള്‍')  ജീവനാര്‍ജിച്ച വസ്തുലോകവുമായി വിനിമയത്തിലേര്‍പ്പെടുമ്പോള്‍ വിടര്‍ന്നുപരക്കുന്ന ഒരു ആര്‍ദ്രമായ പാരസ്പര്യം വായനക്കാര്‍ക്കനുഭവഭേദ്യമാകുന്നതിന്റെ ഹേതു. ഈ പാരസ്പര്യത്തിന് സഹജീവനത്തിന്റെ ഊഷ്മളതയുണ്ട്. അതു തന്നെയാണ് അതിന്റെ രാഷ്ട്രീയവും. മഴയുടേയും പുഴയുടേയും മലയുടേയും ജീവനഭാഷ കവിതയുടെ ഭാഷയുമായി താദാത്മ്യം പ്രാപിക്കുന്ന മുഹൂര്‍ത്തങ്ങള്‍ ശിവദാസിന്റെ കവിതകളില്‍ ഉടനീളം കാണാം.

എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും കാവ്യഭാഷയെ കവി കാലാനുസൃ