Friday, 09 December 2022

സൗഹൃദം, രാഷ്​ട്രീയം


Text Formatted

കെ. വേണു ഇപ്പോൾ എന്തുചെയ്യുകയാണ്​?

കുറെ നാളുകൾക്കുശേഷം, ആത്മസുഹൃത്തായ കെ. വേണുവിനെ കാണാനെത്തിയ അനുഭവം. നമ്മുടെ ഏറ്റവും തീവ്രമായ കാലഘട്ടങ്ങളെ ബൗദ്ധികമായും രാഷ്​ട്രീയമായും നയിച്ച ഒരു മനുഷ്യന്റെ ഇപ്പോഴത്തെ ജീവിതത്തിൽനിന്ന്​ ഒരേട്​.

Image Full Width
Image Caption
കെ. വേണു / ഫോ​ട്ടോ: മനില സി. മോഹൻ
Text Formatted

നിക്കു പറയാനുള്ളത്  ഞാന്‍ പറഞ്ഞുവെന്നുതോന്നുന്നു, എഴുതാനുള്ളത് എഴുതി എന്നും; കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ വേണു എന്നോടുപറഞ്ഞു.
തന്റെ തന്നെ ചിന്താജീവിതത്തില്‍ നിന്ന്​ പിന്‍വാങ്ങുകയാണോ വേണു എന്നുതോന്നി.

ഞങ്ങളുടെ കൂടിക്കാഴ്ചകള്‍ സംഭാഷണങ്ങളുടെ അനവധി വഴികള്‍ പണിയുകയാണ് സാധാരണ പതിവ്, ഇപ്പോള്‍ അതങ്ങനെയല്ലാതാവുകയാണോ എന്നും ഞാന്‍ വിചാരിയ്ക്കുകയായിരുന്നു.
ആ സമയം, വേണുവിന് ഒരു ഫോണ്‍കോള്‍ വന്നു. അയാളോട് അടുത്ത ദിവസം വീട്ടിലേക്ക് വന്നോളൂ എന്നുപറഞ്ഞു.
സാമൂഹ്യശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിയാണ്, വേണു പറഞ്ഞു. ഇടയ്‌ക്കൊക്കെ ഇവിടെ വരും. ചിലപ്പോള്‍ വേറെ കുട്ടികളും.  
അപ്പോള്‍ ആലോചനകളുടെ ശമനം ആയിട്ടില്ല, ഞാന്‍ ഉള്ളുകൊണ്ട് പറഞ്ഞു.  

കേരളത്തിന്റെ സാമൂഹികചരിത്രം എഴുതുക. അതിനായി ചില പണികളും തുടങ്ങിയതായിരുന്നു വേണു. അപ്പോഴാണ്, എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞുവെന്നു തോന്നുന്നു എന്നും എഴുതാനുള്ളത് എഴുതി എന്നും വേണു പറഞ്ഞത്. 

ഒട്ടും സമയമില്ല എന്നാണ് ഞാന്‍ സാധാരണ ഇവിടെ വീട്ടിലും  വെറുതെ ഇരിക്കുമ്പോഴും  പറയാറ്, വേണു പറയുന്നു. ദൈനംദിന ജീവിതത്തിലെ എല്ലാ മടുപ്പുകള്‍ക്കുമൊപ്പമുള്ള ജീവിതത്തിനുള്ളില്‍ അകപ്പെട്ടുകൊണ്ടുതന്നെ പുതിയൊരു ആശയത്തെയൊ, തന്റെ തന്നെ ചില പഴയ സങ്കല്‍പങ്ങളുടെ പുനരാവിഷ്‌കാരമോ ആയിരിക്കും ആ സമയമില്ലാത്തതിന്റെ കാരണം. 
പ്രതീക്ഷാനിര്‍ഭരമായ ഒരു ലോകത്തെ എപ്പോഴും വേണു ഭാവനചെയ്യുന്നു.

അല്ലെങ്കില്‍, ആധുനിക കേരളത്തിന്റെ ചിന്താജീവിതത്തെ  അത്രയും അടയാളപ്പെടുത്തിയ വേറൊരാള്‍ ഇല്ല, നമുക്കില്ല. ആലോചിച്ചുനോക്കൂ; ദേശീയപ്രസ്ഥാനത്തിന്റെ  മഹത്തായ പാരമ്പര്യത്തില്‍നിന്ന് ഒരു ഘട്ടത്തില്‍ വേര്‍പെടുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും വിപ്ലവാത്മകമായ ഒരു ഘട്ടത്തിന്റെ പ്രതിനിധിയായാണ് കെ. വേണു, ഒരേസമയം കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയജീവിതത്തിലേക്ക് വരുന്നത്. അരികില്‍നിന്നുള്ള ഒരു യാത്രയാണത്. തന്റെ യ