Wednesday, 29 March 2023

അടിമമക്ക


Text Formatted

ഒറ്റക്ക്​ കൃഷി, ഒറ്റക്ക്​ വീടുപണി
ഒറ്റക്കൊരു പൊരുതൽ

പകല്‍ തയ്ക്കാന്‍ പോകും. രാത്രി ഒറ്റയ്ക്ക് നിലാവെട്ടത്ത് വീടിന്റെ തറ വെട്ടി നിരത്തി, മണ്ണ് വലിച്ചു. രാത്രി പന്ത്രണ്ടുമണി വരെ വീടിന്റെ പണിയെടുത്തു. കട്ട ചെത്തി ചൂള വെച്ച് ചുട്ടെടുത്തത് ഞാനൊറ്റയ്ക്കായിരുന്നു. അങ്ങനെ കോലായിയും ഹാളും മൂന്നുമുറിയും അടുക്കളയും അടങ്ങിയ എന്റെ ആദ്യ വീട് പണിതു.

Image Full Width
Image Caption
ഇപ്പോഴത്തെ വീടിനുമുന്നില്‍ സി.കെ. ജാനു / Photo : Shafeeq Thamarassery
Text Formatted

അധ്യായം 6

സമയത്ത് അനിയന്‍ രാജു നടവയലില്‍ ഒരാളുടെ വീട്ടില്‍ കന്നുകാലിയെ നോക്കാന്‍ പണിക്കുനിന്നു. ഒരു ദിവസം ഞാൻ അവന്റെ അടുത്തുപോയി തിരിച്ച് ഒണ്ടയങ്ങാടിയിൽ ബസിറങ്ങിയപ്പോള്‍ രാത്രി എട്ടുമണിയായി. ഒണ്ടയങ്ങാടിയില്‍ നിന്ന്​ തൃശ്ശിലേരിയിൽ എന്റെ വീട്ടിലെത്താന്‍ വാഹനസൗകര്യമില്ലായിരുന്നു. വെട്ടമൊന്നുമില്ലാതെ ഏഴ് കിലോമീറ്റര്‍ കാട്ടിലെ ചെറിയ നടപ്പാതയിലൂടെ നടന്ന് രാത്രി പന്ത്രണ്ടിനാണ്​ ഞാന്‍ വീട്ടിലെത്തിയത്. പകല്‍പോലും ഈ കാടുവഴിയിലൂടെ നടന്നുവരാന്‍ ആളുകള്‍ പേടിച്ചിരുന്നു. ആ വഴിയിലൂടെ ഞാനൊറ്റയ്ക്കുവന്നപ്പോള്‍ വീട്ടുകാര്‍ക്ക് പേടിയും, അതിശയവുമായിരുന്നു. 

ഞാനും സഹോദരങ്ങളും കൂലിപ്പണിക്കിറങ്ങിയപ്പോൾ മുതല്‍ അച്ഛനോട് പലരും ഓരോന്ന് പറഞ്ഞു. നിന്റെ മക്കളൊക്കെ വലുതായിട്ട് നിനക്കൊരു ഉപകാരവുമില്ലാല്ലോ എന്നൊക്കെ പറയാന്‍ തുടങ്ങി. അങ്ങനെ അച്ഛന്‍ എപ്പോഴും കുടിച്ചുവന്ന് വഴക്കുണ്ടാക്കും. ഞങ്ങളെ ഉപേക്ഷിച്ചുപോയ അച്ഛന്‍ വഴക്കിടാന്‍ മാത്രമാണ് വീട്ടിലേയ്ക്ക് വന്നിരുന്നത്. അച്ഛനെ നോക്കേണ്ട, അച്ഛനൊന്നും കൊടുക്കേണ്ട എന്നൊക്കെ അമ്മ പറഞ്ഞിട്ടാവുമെന്നു വിചാരിച്ച്, ഒരു ദിവസം അച്ഛന്‍ അമ്മയെ തല്ലാന്‍ വന്നു. അമ്മയെ തൊടരുതെന്നുപറഞ്ഞ് ഞാന്‍ അച്ഛന്റെ കോളറില്‍ പിടിച്ച് മുറ്റത്തേക്ക് തള്ളിയിട്ടു. പിന്നെപ്പിന്നെ അച്ഛന്‍ ബാക്കിയുള്ളവരുമായി വഴക്ക് നിര്‍ത്തി എന്നോടു മാത്രമായി കച്ചറ. സ്വൈര്യക്കേടായപ്പോള്‍ അമ്മയും, സഹോദരങ്ങളും തൃശ്ശിലേരി കഴുതവള്ളി കോളനിയിലെ ‘നെല്ലി' അമ്മാവന്റെ അടുത്തേക്കുപോയി. അപ്പോൾ ഞാന്‍ മാത്രമായി വീട്ടില്‍. അന്നും അച്ഛന്‍ കള്ളുകുടിച്ചു വന്നു. അച്​ഛന്റെ സ്ഥലത്തുനിന്ന്​ ഞങ്ങളോട് ഇറങ്ങിപ്പോകണമെന്ന് പറഞ്ഞു.

അച്ഛനോട് വഴക്കുണ്ടാക്കിയതുകൊണ്ട് റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കുന്ന സമയം, ഞാന്‍ അച്​ഛന്റെ മകളല്ലെന്നുപറഞ്ഞ്, എന്റെ പേര് റ