Thursday, 08 December 2022

എഴുത്തുകാരൻ, കല, കാലം


Text Formatted

മേതില്‍

വ്യാഴാഴ്​ചകള്‍ മാത്രമുള്ള 
ഏഴു ദിവസങ്ങള്‍

Ars Longa, Vita brevis

തന്റെ കലയെ ആത്യന്തികമായി കലയായും കലയിലെ നൈപുണ്യമായും കണ്ടെത്തുന്ന ഒരെഴുത്തുകാരനുമായി വര്‍ഷങ്ങള്‍ക്കുമുമ്പ് ചെലവഴിച്ച ദിവസങ്ങളെപ്പറ്റിയുള്ള ഓര്‍മക്കുറിപ്പ്​. മേതില്‍ രാധാകൃഷ്ണനുമായി കുവൈറ്റില്‍ പങ്കുവെച്ച ‘പ്രവാസ വര്‍ഷ'ങ്ങളില്‍ കലയ്ക്കും ഓര്‍മയ്ക്കുമായി ചെലവിട്ട ചില സന്ദര്‍ഭങ്ങൾ. ഒരു എഴുത്തുകാരന്റെ യൗവനത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ അവിചാരിതമായി സംഭവിക്കുകയും  നീണ്ടുനില്‍ക്കുന്ന ജീവിതാനുഭവമായി പിന്നീട് മാറുകയും ചെയ്​ത അഭിമുഖങ്ങൾ. പരമ്പര തുടങ്ങുന്നു

Image Full Width
Image Caption
മേതില്‍ രാധാകൃഷ്ണന്‍. / Photo : Wikimedia Commons
Text Formatted

ല നീണ്ടുനില്‍ക്കുന്ന നൈപുണ്യമാകുന്നു, ജീവിതം ഹ്രസ്വവും; ‘Ars Longa, Vita brevis’ എന്ന ലത്തീന്‍ ഭാഷയിലെ പ്രസിദ്ധമായ പ്രയോഗത്തിന്റെ പരിഭാഷ ഇങ്ങനെയാകണം.

ജീവിതത്തെയും കവിഞ്ഞുനില്‍ക്കുന്ന കലയെ അത് ഭാവന ചെയ്യുന്നു. അല്ലെങ്കില്‍ ജീവിതത്തിന്റെ ചെറിയ ജീവിതത്തെ ഓര്‍മിപ്പിക്കുന്നു. എങ്കില്‍, അതിലെ ആദ്യത്തെ ഭാഗമാണ് ഈ ഓര്‍മക്കുറിപ്പുകളുടെ ഉറവയാകുന്നത്: Ars Longa.
നീണ്ടുനില്‍ക്കുന്ന നൈപുണ്യമായി (Skill) ഒരാള്‍ കലയെ അനുഭവിക്കുന്നതിനെപ്പറ്റി അത് പറയുന്നു. തന്റെ കലയെ ആത്യന്തികമായി കലയായും കലയിലെ നൈപുണ്യമായും കണ്ടെത്തുന്ന ഒരെഴുത്തുകാരനുമായി വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ ചെലവഴിച്ച ദിവസങ്ങളെപ്പറ്റിയാണ് ഈ ഓര്‍മ; മേതില്‍ രാധാകൃഷ്ണനുമായി കുവൈറ്റില്‍ പങ്കുവെച്ച ‘പ്രവാസ വര്‍ഷ'ങ്ങളില്‍ കലയ്ക്കും ഓര്‍മയ്ക്കുമായി ചെലവിട്ട ചില സന്ദര്‍ഭങ്ങളെപ്പറ്റിയും ഓര്‍ക്കുന്നു. എന്റെ യൗവനത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ അവിചാരിതമായി സംഭവിക്കുകയും നീണ്ടുനില്‍ക്കുന്ന ജീവിതാനുഭവമായി പിന്നീട് മാറുകയായിരുന്നു, ആ അഭിമുഖങ്ങള്‍. മറ്റൊരര്‍ത്ഥത്തില്‍, നമ്മുടെ തന്നെ ഭാഷയുടെയും കലയുടെയും ഒരു ഘട്ടത്തിലേക്ക് അക്കാലത്ത് ഞാന്‍ പ്രവേശിക്കുന്നതിനെപ്പറ്റിയുമാണ് ഈ കുറിപ്പുകള്‍. ഇപ്പോള്‍, മറ്റൊരിടത്തെ പാര്‍പ്പും ജീവിതവും അവസാനിപ്പിച്ച് മടങ്ങിയെത്തിയ ഈ നാളുകളില്‍, കുറേ വര്‍ഷങ്ങള്‍ക്കുശേഷം, ഞാനാ കൂടിക്കാഴ്ചകള്‍ വീണ്ടും ഓ