Saturday, 25 June 2022

വനവും ജനവും


Text Formatted

തിരിച്ചറിയണം, പരിസ്ഥിതി സംരക്ഷണ
​​​​​​​രാഷ്​ട്രീയത്തിനു പിന്നിലെ ഇരട്ടത്താപ്പ്​

കാര്‍ബണ്‍ പുറന്തള്ളുന്നവരല്ല, ആഗിരണം ചെയ്യുന്ന പച്ചപ്പിനെ സംരക്ഷിക്കുന്ന കര്‍ഷകരാണ് ആഗോളതാപനത്തിന്റെയും അതുമൂലമുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആദ്യ ഇരകള്‍, അവരെതന്നെ വീണ്ടും വീണ്ടും ബലിയാടാക്കുന്ന പരിസ്ഥിതി സംരക്ഷണ രാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പിനെ മാത്രമാണ് എതിര്‍ക്കുന്നത്.

Image Full Width
Image Caption
Photo : @indtravelphoto, paintedstork.com
Text Formatted

നുഷ്യസംസ്‌കാരം ആരംഭിക്കുന്നത് കൃഷി ചെയ്യാനാരംഭിച്ചപ്പോഴാണെന്ന് "സ്റ്റോറി ഓഫ് സിവിലൈസേഷന്‍' (Story of Civilization) എന്ന വിഖ്യാത പുസ്തകസമാഹാരത്തിന്റെ രചയിതാവ് വില്‍ ഡ്യൂറൻറ്​ (Will Durant) പറഞ്ഞിട്ടുണ്ട്​. ആദ്യത്തെയും ആത്യന്തികവുമായ സംസ്‌കാരം കൃഷിയാണെന്ന (The first and foremost culture is agriculture) അദ്ദേഹത്തിന്റെ വാചകം എപ്പോഴും ഉദ്ധരിക്കപ്പെടുന്നതുമാണ്. അലഞ്ഞുതിരിഞ്ഞുനടന്നിരുന്ന മനുഷ്യന്‍ കൃഷി ചെയ്യാൻ കാട്​ വെട്ടിത്തെളിച്ചു. മണ്ണിളക്കി, കുഴിയെടുത്ത്​, ഒരേ സ്വഭാവമുള്ള വിളകള്‍ കൃഷിയിറക്കി, വിളവെടുത്ത്​, വെയിലത്തുണക്കി ശേഖരിച്ചുവച്ചു. മരങ്ങള്‍ മുറിച്ച് കൂര കെട്ടി സ്ഥിരതാമസമാക്കി. ഇതെല്ലാം പ്രകൃതിക്കും പരിസ്ഥിതിക്കും എതിരായിരുന്നു. കൃഷി അതിനാല്‍ തന്നെ പ്രകൃതിവിരുദ്ധവും പരിസ്ഥിതി നശിപ്പിക്കുന്നതുമാണെന്ന് കാണേണ്ടിവരും.

മൃഗത്തില്‍നിന്ന് സാംസ്‌കാരിക മനുഷ്യനിലേക്കുള്ള പരിണാമം തന്നെ പ്രകൃതി വിരുദ്ധമായിരുന്നു എന്നു​ കാണേണ്ടിവരും. തുടര്‍ന്നങ്ങോട്ടുള്ള മനുഷ്യന്റെ മുഴുവന്‍ മുന്നേറ്റങ്ങളും പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്തും രൂപം മാറ്റിയുമായിരുന്നു. അതിനാവശ്യമായ അറിവും സങ്കേതങ്ങളും കൈവശമുണ്ടായിരുന്നവര്‍ അതില്ലാത്തവരുടെമേല്‍ അധീശത്വം സ്ഥാപിക്കുകയും മനുഷ്യനെതന്നെ ചൂഷണം ചെയ്യുകയും ചെയ്ത് സാമ്രാജ്യത്വശക്തികളും കോര്‍പറേറ്റുകളുമായി മാറി.

book
മനുഷ്യസംസ്‌കാരം ആരംഭിക്കുന്നത് ക