Thursday, 30 March 2023

തുർക്കി യാത്ര


Text Formatted

ഉസ്‌കുദാരാ ഗിദര്‍ കെന്‍
മഴയൊഴിഞ്ഞ അനറ്റോളിയയില്‍

പല കാലങ്ങളിലുള്ള തുര്‍ക്കികളോട് മലയാളിക്ക് സവിശേഷമായ അഭിനിവേശങ്ങളുണ്ട്. കമാല്‍ അത്താത്തുര്‍ക്കിന്റെ ആധുനിക തുര്‍ക്കിയോടാണോ നിലവിലെ ഭരണകൂടം അതില്‍ വരുത്തുന്ന തിരുത്തുകളോടാണോ ഏതിനോടാണ് ആ അഭിനിവേശം എന്നത് വലിയ ആന്തരികസംഘര്‍ഷമുണ്ടാക്കുന്ന കാര്യമാണ്. തുർക്കി യാത്ര തുടങ്ങുന്നു.

Image Full Width
Image Caption
ഗലത്ത, ഗോൾഡൻ ഹോൺ
Text Formatted

സ്‌കുദാറിലേക്കുള്ള യാത്രയില്‍ പൊടുന്നനെ മഴ തുടങ്ങി. 
എന്റെ സുന്ദരനായ എഴുത്തുകാരന്റെ നീളന്‍ കുപ്പായം, അതിന്റെ തലപ്പത്ത് ചെളിപുരണ്ടു. 

ഞങ്ങള്‍ വന്നിറങ്ങിയ വൈകുന്നേരവും ഇസ്താംബൂളില്‍ മഴപെയ്തു.
ഇസ്താംബൂള്‍ നഗരത്തിന്റെ ആദ്യകാഴ്ച മഴനനഞ്ഞ ചില്ലുജാലകത്തിലൂടെയായിരുന്നു. ഉസ്‌കുദാരാ എന്ന പാട്ടും 
Sumru Agıryuruyen-ന്റെ അതിവിഷാദത്തോടെയുള്ള ആ ആലാപനവും ഞങ്ങള്‍ക്കുവേണ്ടി ചിട്ടപ്പെടുത്തിയതാണെന്നു തോന്നി. തുര്‍ക്കികളുടെ ഗൃഹാതുരത്വം അതിഥികള്‍ക്കുവേണ്ടി ഒരു സെറ്റിട്ടപോലെ നിന്നു ആ തുര്‍ക്കിത്തെരുവ്. ഉറങ്ങാത്ത മഹാനഗരങ്ങളിലൊന്നിലെ ആദ്യനിശയിലേക്ക് മെല്ലെ മുനിഞ്ഞിറങ്ങുമ്പോള്‍ പ്രശാന്തമായ ആ വീഥിയില്‍ ഞങ്ങളല്ലാതെ വിദേശികളാരുമില്ലെന്നു തോന്നി. 

തുര്‍ക്കി സമയം വൈകീട്ട് 3.55-നാണ് ഇസ്താംബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. പുലര്‍ച്ചെ 4.45-ന് പുറപ്പെട്ടതോര്‍ത്താല്‍ പന്ത്രണ്ട് മണിക്കൂറോളം വിമാനങ്ങളില്‍. ഇസ്താംബൂള്‍ കൊച്ചിയേക്കാള്‍ രണ്ടര മണിക്കൂര്‍ പിന്നിലാണെന്നതുകൂടി കണക്കാക്കിയാല്‍ സമയം പിന്നെയും കൂടും. ബഹ്‌റൈനിലെ രണ്ടു മണിക്കൂര്‍ ട്രാന്‍സിറ്റ് ടൈമും ഇതില്‍ പെടുമെങ്കിലും യാത്രികരെ സംബന്ധിച്ച് ഇതും സഞ്ചാരസമയംതന്നെ.

പുതിയൊരു നഗരത്തില്‍ ചെന്നിറങ്ങുമ്പോള്‍ അത് വൈകുന്നേരമാവണമെന്നാണ് പറയുക. ശരീരത്തിനും മനസ്സിനും എത്തിച്ചേര്‍ന്നയിടത്തിന്റെ ദിക്കു തിരിയണമെങ്കില്‍ ഒന്ന് ഉറങ്ങിയെണീക്കണം. ഇസ്താംബൂള്‍ ഞങ്ങളെ സംബന്ധിച്ച് ഒരു അപരിചിത നഗരമായിരുന്നില്ല. യൂറോപ്പില്‍നിന്ന് ഏഷ്യയിലേക്കും തിരിച്ചുമുള്ള അനേകം ചരിത്രസഞ്ചാരങ്ങളിലെ ഉറച്ച ഇടത്താവളമായിരുന്നല്ലോ, ബോസ്​ഫറസ്​ കടലിടുക്ക് ഏഷ്യയിലും യൂറോപ്പിലുമായി പകുത്തിട്ട ഇസ്താംബൂള്‍. പാമൂക്കിന്റെ നോവലുകളും അനേകം സിനിമകളും ഈ നഗരത്തി