Monday, 18 October 2021

Islam and Politics


Text Formatted

മുഖ്യമന്ത്രിയുടെ പരാമർശം സൃഷ്​ടിച്ച മുറിവ്​ ചില്ലറയല്ല

മുഖ്യമന്ത്രി സമീപകാലത്തു നടത്തിയ പ്രസ്താവന മുസ്‌ലിം ഭീതിയും വിരോധവും എത്രയോ അ ധികം സാധാരണവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതിനു തെളിവാണ് 

Image Full Width
Image Caption
ജെ. ദേവിക
Text Formatted

കേരളത്തില്‍ ഇസ്​ലാം മതത്തോടുള്ള ഭീതി, മുസ്‌ലിം വിശ്വാസികളോടുള്ള വിരോധം, ഇവ വളരുന്നു എന്നു പറയുന്നതിനെ അപായസൂചനയായി കണക്കാക്കാതെ മുസ്‌ലിം "തീവ്രവാദ'ത്തിനു നല്‍കുന്ന ആനുകൂല്യമായി ചിത്രീകരിക്കുന്ന രീതി ഇവിടെ വേരോടിയിട്ട് അനേകം വര്‍ഷമായിക്കഴിഞ്ഞിരിക്കുന്നു. ഏതൊരു തര്‍ക്കത്തെയും യുക്തിയുടെ മാനദണ്ഡങ്ങളുപയോഗിച്ച് പരിശോധിച്ചു തീര്‍പ്പുകല്‍പിക്കണമെന്ന് ഉപദേശിക്കുന്ന മലയാളി ഇടതുപക്ഷ സാംസ്‌കാരിക ലോകവും ഈ പ്രവണതയിലേയ്ക്ക് ഉത്സാഹത്തോടെ ചാടിവീണിട്ടുണ്ട്. ഹാദിയാക്കേസിനു ചുറ്റും നടന്ന ദീര്‍ഘവും അത്യന്തം വേദനാജനകവുമായ ചര്‍ച്ചയില്‍ ഇതു സുവ്യക്തമായിരുന്നു. മുഖ്യമന്ത്രി സമീപകാലത്തു നടത്തിയ പ്രസ്താവന മുസ്‌ലിം ഭീതിയും വിരോധവും അന്നത്തെക്കാളും എത്രയോ അ ധികം സാധാരണവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതിനു തെളിവാണ്. 

മുഖ്യമന്ത്രിയുടെ പ്രസ്താവത്തെ അദ്ദേഹവും അദ്ദേഹത്തിന്റെ ശ്രോതാക്കളും ജീവിക്കുന്ന സമൂര്‍ത്തമായ സാമൂഹ്യ- രാഷ്ട്രീയ- ചരിത്ര സാഹചര്യങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റിയാല്‍ മാത്രമേ ആരാധകരുടെ വ്യാഖ്യാനം സാധുവാകൂ എന്നാണ് എനിക്കു തോന്നുന്നത്

എന്നാല്‍ അതില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നും കോണ്‍ഗ്രസിനെ നയിക്കുന്നത് കേരളാ കോണ്‍ഗ്രസ് ആണെന്നു പറയുന്നതുപോലെ മാത്രമേ ഉള്ളൂ എന്നും മറ്റുമാണ് ആരാധകരുടെ പക്ഷം. മുഖ്യമന്ത്രിയുടെ പ്രസ്താവത്തെ അദ്ദേഹവും അദ്ദേഹത്തിന്റെ ശ്രോതാക്കളും ജീവിക്കുന്ന സമൂര്‍ത്തമായ സാമൂഹ്യ- രാഷ്ട്രീയ-ചരിത്ര സാഹചര്യങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റിയാല്‍ മാത്രമേ ആരാധകരുടെ വ്യാഖ്യാനം സാധുവാകൂ എന്നാണ് എനിക്കു തോന്നുന്നത്. കേരളത്തില്‍ ക്രിസ്ത്യാനിഭീതി അങ്ങിങ്ങ് കണ്ടുതുടങ്ങിക്കഴിഞ്ഞിട്ടുണ്ടെങ്കിലും ഇവിടുത്തെ മുസ്‌ലിം ഭീതിയുടെയത്ര തീവ്രത അതിന് പൊതുവ്യവഹാരങ്ങളില്‍ ഉണ്ടായിട്ടില്ല (സ്വകാര്യവ്യവഹാരങ്ങളില്‍ ക്രിസ്ത്യാനിഭീതി അതിതീവ്രമാണെന്ന് ഗവേഷണാര്‍ത്ഥമുള്ള ഫീല്‍ഡ് പഠനങ്ങളില്‍ എനിക്കു ബോദ്ധ്യമായിട്ടുണ്ടെങ്കിലും). അതുകൊണ്ട് കെ. ടി. ജലീലിനെപ്പോലുള്ളവര്‍ ഉന്നയിക്കുന്ന താരതമ്യം അസാധുവാണ്. ലീഗ് സാമൂഹ്യമേലങ്കി കളഞ്ഞ് രാഷ്ട്രീയ കുപ്പായം ധരിക്കണമെന്നും മറ്റുമുള