Tuesday, 19 October 2021

Islam and Politics


Text Formatted

ഇസ്​ലാം പേടിയും ഇടതുകേരളവും

ഇന്ത്യന്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ പ്രതിസന്ധിയെ മനസിലാക്കാനുള്ള ആശയാടിത്തറ അധികാരപാര്‍ട്ടിയായി ചുരുക്കപെട്ട ഇടതുപക്ഷത്തിനില്ല

Image Full Width
Image Caption
എസ്. മുഹമ്മദ് ഇര്‍ഷാദ്
Text Formatted

സ്‌ലാമോഫോബിയ ഒരു യൂറോപ്യന്‍ നിര്‍മിതിയായാണ് പലപ്പോഴും പരിഗണിക്കപ്പെടുന്നത്. യൂറോപ്യൻ ആധുനികതയും പ്രാകൃത ഇസ്‌ലാമും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെയാണ് ഇസ്‌ലാമോഫോബിയ രൂപപ്പെട്ടത് എന്ന രീതിയില്‍ വലിയ ചര്‍ച്ച നടന്നിരുന്നു, ഇപ്പോഴും നടക്കുന്നുണ്ട്.  Runnymede Trust Commission on British Muslims and Islamophobia in 1997 എന്ന പഠന റിപ്പോര്‍ട്ടാണ് ഇസ്‌ലാമോഫോബിയ അഥവാ ഇസ്‌ലാം പേടിയെ കുറിച്ചുള്ള ബ്രിട്ടീഷ് അന്വേഷണം ഒരു അക്കാദമിക്- രാഷ്ട്രീയ അന്വേഷണ വിഷയമാക്കി തീര്‍ത്തത്.

യൂറോപ്യൻ ചിന്തകര്‍ ഈ പ്രശ്‌നത്തെ ആധുനികതയുടെ ഒരു പ്രതിസന്ധി എന്ന നിലയ്ക്കാണ് കണ്ടിരുന്നത്. ഫെക്റ്റ് (2009) തന്റെ പഠനത്തില്‍ ചൂണ്ടിക്കാണിച്ച വസ്തുത, യൂറോപ്പിലെ കുടിയേറ്റത്തിൽനിന്നും വംശീയതയില്‍ നിന്നുമാണ് ഇസ്‌ലാം പേടി രൂപപ്പെടുന്നത് എന്നാണ്. യൂറോപ്യൻ നാഗരികതയുടെ കൊളോണിയല്‍ മേധാവിത്തം ചോദ്യം ചെയ്യപ്പെടുകയും ദേശസുരക്ഷ തന്നെ ചോദ്യം ചെയ്യപ്പെടാന്‍ ശേഷിയുള്ള അപകടം പിടിച്ച ഒരു സാന്നിധ്യമായി ഇസ്‌ലാം പരിഗണിക്കപ്പെടുന്നിടത്തുമാണ് ഇസ്‌ലാമോഫിബിയയുടെ തുടക്കം എന്ന് ഫെക്റ്റ് നിരീക്ഷിക്കുന്നു. Suitable enemy, അതായത് അനുയോജ്യനായ ശത്രു എന്നും ഫെക്റ്റ് ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. വംശീയതയിലൂന്നിയ ഒരു ദേശരാഷ്ട്ര സങ്കല്‍പ്പനത്തില്‍ നിന്നുമാണ് ഇസ്‌ലാം പേടി യൂറോപ്പില്‍ രൂപപ്പെട്ടത് എന്നു പറയാം.

ഇസ്‌ലാം ആധുനികതയെ നിഷേധിക്കുന്ന മതമാണ് എന്ന പൊതുബോധത്തെ അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ ആധുനിക പൗരബോധം രൂപപ്പെട്ടിരിക്കുന്നത്

യൂറോപ്പില്‍ രൂപപ്പെട്ട ഈ പ്രത്യയശാസ്ത്രം വളരെ പെട്ടന്ന് സാംസ്‌കാരിക ഭീഷണിയായി പരിഗണിക്കപ്പെട്ടു തുടങ്ങി എന്നതാണ് വസ്തുത. ഇബ്രാഹിം കാലിനെ പോലെയുള്ള ഗവേഷകര്‍ (2011) ഇസ്‌ലാം പേടിയെ ബഹുസ്വരതയുടെ പ്രതിസന്ധികൂടിയായി പരിഗണിക്കുന്നുണ്ട്. യൂറോപ്പിലെ നാഗരികതയുടെ ഭാഗമായി രൂപം കൊണ്ട മതേതര- ഉദാര ആശയങ്ങൾക്ക്​  യൂറോപ്യൻ നാഗരികതക്കുപുറത്ത്​ രൂപപ്പെട്ട ഇസ്‌ലാം നാഗരികതയെ ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിന്റെ പരിമിതിയായി കാലിന്‍ ഇസ്​ലാം