Tuesday, 29 November 2022

കുടിയേറ്റ പഠനം


Text Formatted

ഗള്‍ഫിലേക്കുള്ള സ്ത്രീ ഗാര്‍ഹികത്തൊഴിലാളികളുടെ
കുടിയേറ്റം: പഠനത്തിലെ കണ്ടെത്തലുകൾ

കേരളത്തില്‍ നിന്ന്​ ഗള്‍ഫിലേക്കുള്ള സ്ത്രീ ഗാര്‍ഹികത്തൊഴിലാളികളുടെ കുടിയേറ്റം: വെല്ലുവിളികളും, നയങ്ങളും എന്ന പഠനത്തിലെ കണ്ടെത്തലുകളും നിർദേശങ്ങളും. ഗള്‍ഫില്‍ ജോലി ചെയ്യുന്ന/ചെയ്തിട്ടുള്ള മലയാളികളായ സ്ത്രീ ഗാര്‍ഹികത്തൊഴിലാളികളുമായി നടത്തിയ അഭിമുഖങ്ങളുടെയും ഡാറ്റകളുടെയും അടിസ്​ഥാനത്തിലായിരുന്നു ഈ പഠനം.

Image Full Width
Image Caption
Photo: lse.ac.uk
Text Formatted

വീട്ടുജോലിയുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിലേക്ക് കുടിയേറാന്‍ ലക്ഷ്യമിടുന്ന സ്ത്രീകളെ അവരുടെ ജോലി ഫലപ്രദമായും തൊഴില്‍ദായകര്‍ക്ക് തൃപ്തികരമായ രീതിയിലും ചെയ്യുന്നതിന്​ തയ്യാറാക്കുന്നതിനുള്ള പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍ ആവശ്യമാണെന്ന് കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ-എക്കണോമിക്ക് ആന്‍ഡ്‌ എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് നടത്തിയ പുതിയ പഠനം നിര്‍ദേശിക്കുന്നു. ഗാര്‍ഹിക തൊഴിലാളികളെപ്പോലെയുള്ള അവിദഗ്ദ്ധ തൊഴിലാളികളെ വിദേശ രാജ്യങ്ങളിലെ ജോലികള്‍ക്ക് സജ്ജമാക്കുന്നതിന് പ്രത്യേകം ഓറിയന്റേഷനുകള്‍ നടത്തുന്നത് അവര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ലഭിക്കുന്നതിനും കൂടിയ വരുമാനം ലഭിക്കുന്നതിനും സഹായകരമാകും എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് അവിദഗ്ധ സ്ത്രീതൊഴിലാളികളെ അയക്കുന്ന ഫിലിപ്പീന്‍സും ശ്രീലങ്കയും പോലെയുള്ള പ്രധാന രാജ്യങ്ങള്‍ നല്‍കുന്ന പരിശീലനങ്ങള്‍ അവിടെ നിന്നുള്ള തൊഴിലാളികളെ കൂടുതല്‍ സ്വീകാര്യരാക്കുന്നു എന്നത് നമുക്ക് വഴികാട്ടിയാകണം. 

എല്ലാ വശങ്ങളും മനസിലാക്കി ഒരു കൃത്യമായ തീരുമാനമെടുക്കാന്‍ കുടിയേറ്റത്തിനാഗ്രഹിക്കുന്നവരെ സഹായിക്കുന്നതിനുപകരം,  കുടിയേറ്റത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പിന്റെ സ്വരവുമായാണ് കുടിയേറ്റ ബോധവത്കരണ പരസ്യങ്ങള്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്

കേരളത്തില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് വിദേശരാജ്യങ്ങളില്‍ അവരുടെ ജോലി ഫലപ്രദമായി ചെയ്യുന്നതിന് ആവശ്യമായ നൈപുണ്യം വികസിപ്പിക്കുന്നതില്‍ നോര്‍ക്കയ്ക്ക് ഒരു പ്രധാന പങ്കുവഹിക്കാനാകും. ഒറ്റപ്പെട്ട പ്രീ ഡിപ്പാര്‍ച്ചര്‍ പ്രോഗ്രാമുകള്‍ക്കുപകരം, ഗാര്‍ഹികത്തൊഴിലാളികളെ പോലെയുള്ള അവിദഗ്ദ്ധ തൊഴിലാളികളുടെ കാര്യത്തിലെങ്കിലും സമഗ്രമായ ഒരു സമീപനം സ്വീകരിക്കണം. ‘കേരളത്തില്‍ നിന്ന്​ ഗള്‍ഫിലേക്കുള്ള സ്ത്രീ ഗാര്‍ഹ