Wednesday, 20 October 2021

Journalism


Text Formatted

എ ജേണലിസ്റ്റ് ഇന്‍എഡിറ്റഡ്  - ഭാഗം നാല്​

ഇ-മെയില്‍ സര്‍വൈലന്‍സിനുമുന്നില്‍ വായ് പൂട്ടിനിന്നു
​​​​​​​'മാധ്യമം', മാധ്യമങ്ങള്‍

 

Image Full Width
Text Formatted

വിവാദമായ ഇ-മെയില്‍ കേസുമായി ബന്ധപ്പെട്ട വിചാരണകളുടെയും ചോദ്യം ചെയ്യലുകളുടെയും മാധ്യമ ഒത്തുതീര്‍പ്പുകളുടെയും അറിയപ്പെടാത്ത അനുഭവങ്ങള്‍

 

കെ. കണ്ണന്‍: ഡല്‍ഹിയിലേക്കുപോയ കാലത്തെ കേരളമായിരുന്നില്ല, 2000ന്റെ ആദ്യം താങ്കൾ തിരിച്ചുവന്നപ്പോഴുണ്ടായിരുന്ന കേരളം. മാധ്യമപ്രവര്‍ത്തനം തലമുറമാറ്റത്തിനുതന്നെ വിധേയമായിക്കഴിഞ്ഞിരുന്നു; ഉള്ളടക്കത്തില്‍ മാത്രമല്ല, ഈ പണിയുമായി ബന്ധപ്പെട്ട മൂല്യബോധങ്ങളില്‍പോലും. The End of Mass Media എന്നൊരു കോണ്‍സെപ്റ്റ് തന്നെ, ഇക്കാലത്തെ മാറ്റത്തെ സൂചിപ്പിച്ച്​ ദി ഇക്കണോമിസ്റ്റ് ഡെപ്യൂട്ട് എഡിറ്റര്‍ ടോം സ്റ്റാന്‍ഡെയ്ജ് രൂപപ്പെടുത്തുന്നുണ്ട്. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ, ചുരുക്കം സ്ഥാപനങ്ങള്‍ വിപുലമായൊരു ഓഡിയന്‍സിന് കണ്ടന്റ് വിതരണം ചെയ്യുന്ന 20ാം നൂറ്റാണ്ടിലെ മീഡിയ മോഡല്‍ ഇല്ലാതാകുകയും മീഡിയ എന്നത് കൂടുതല്‍ ശിഥിലമായ, ക്രമരഹിതമായ ഐഡന്റിറ്റിയായി മാറുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. Disappearance of the Mass Audience എന്ന സംജ്ഞയിലൂടെ സാമൂഹികശാസ്ത്രജ്ഞനായ മാനുവല്‍ കാസല്‍സ് ഇത് പൂരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഓഡിയന്‍സിലെ പുതിയ വര്‍ഗത്തെക്കുറിച്ചുള്ള വ്യാജബോധ്യങ്ങളും പുത്തന്‍ മൂലധനച്ചങ്ങാത്തങ്ങളും ചേര്‍ന്ന് രൂപപ്പെടുത്തിയ ഒരു പ്രൊഡക്റ്റ് ആയി മാറിയിരുന്നു അപ്പോഴേക്കും മീഡിയ.

വിജു വി. നായര്‍: പുറംനാട്ടിലായിരിക്കെ നമ്മുടെ നാടിനെപ്പറ്റി വലിയ മതിപ്പു തോന്നിയിരുന്നു. ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഒരത്ഭുത ദ്വീപാണു കേരളം. രാഷ്ട്രീയത്തിലായാലും അരാഷ്ട്രീയതയിലായാലും, ഒന്നുംവേണ്ട; ചുമ്മാ പുളുവടിയിലായാലും. ചുറ്റിക അരിവാളിനു സ്ഥിരമായി കുത്തുന്നോര്‍ക്കും ആള്‍ട്ടര്‍ ഈഗോയായി അമേരിക്ക. വടക്കുള്ള ഖാദിക്കാരുടെ മാതിരിയല്ല നമ്മുടെ കോണ്‍ഗ്രസുകാര്‍. ബി.ജെ.പി പോലും വടക്കന്‍ ബി.ജെ.പിയല്ല. എല