Tuesday, 19 October 2021

Islam and Politics


Text Formatted

മുസ്​ലിം അഥവാ ഇസ്​ലാം പേടി; സ്ഥാനത്തും അസ്ഥാനത്തും

വെല്‍ഫെയര്‍ പാര്‍ട്ടിയെ പോലൊരു സംഘടനയെ ആവിഷ്‌കരിക്കുമ്പോള്‍ അത് ഉണ്ടാക്കിത്തീര്‍ക്കുന്നതും, തീര്‍ത്തതുമായ ഒരുപാട് അനര്‍ഥങ്ങളുണ്ട്. അത് ഉള്‍ക്കൊണ്ട് ജമാഅത്തെ ഇസ്‌ലാമി പുനഃപരിശോധക്ക് തയ്യാറാവണം

Image Full Width
Image Caption
ഒ. അബ്ദുള്ള
Text Formatted

കേരളീയ സാമൂഹികാന്തരീക്ഷത്തെ നിറംകെടുത്തുന്ന പല നടപടികളും പല തരത്തിലുള്ള അപശബ്ദങ്ങളും മുഴങ്ങിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൗഹാര്‍ദാന്തരീക്ഷത്തെ എങ്ങനെ പിടിച്ചു നിര്‍ത്താം എന്ന് ആലോചിക്കേണ്ടതാണ്. കേരളത്തിന്റെ സവിശേഷത, വ്യത്യസ്ത സമുദായങ്ങള്‍ക്ക് പലവിധം ഉള്‍പ്പിരിവുകള്‍ക്കിടയിലും സ്നേഹത്തോടും സൗഹാര്‍ദത്തോടും പെരുമാറാന്‍ കഴിയുന്നു എന്നതാണ്. കേരളീയര്‍ എവിടെയുണ്ടോ അവിടങ്ങളിലെല്ലാം ആ സൗഹാര്‍ദത്തിന്റെ പരിച്ഛേദമായി അവര്‍ക്ക് വര്‍ത്തിക്കാന്‍ കഴിയുന്നു. ഗള്‍ഫുനാടുകളില്‍ ദീര്‍ഘകാലം ജീവിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, വളരെ അത്ഭുതത്തോടെ പാകിസ്ഥാനിലെയും മറ്റും ആളുകള്‍ അതെപ്പറ്റി ചോദിക്കാറുണ്ട്, നിങ്ങള്‍ക്കെങ്ങനെ ഇത് കഴിയുന്നു എന്ന്.

ബി.ജെ.പി സുഹൃത്തുക്കളുടെ ചിരി

ഇസ്‌ലാമോഫോബിയ എന്ന ആശയത്തെക്കുറിച്ച് കാലങ്ങളായി ചര്‍ച്ച ചെയ്യുകയും, വായിക്കുകയും ചെയ്യുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. എന്നാല്‍ ഈയിടെയായി നമുക്കിടയില്‍ തന്നെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും, നേതാക്കളും പൊതുമണ്ഡലത്തില്‍ ഇസ്‌ലാമോഫോബിയ സൃഷ്ടിച്ച് സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കുന്നത് കാണാം. യഥാര്‍ഥത്തില്‍ കേരള സമൂഹം ഇസ്‌ലാമോഫോബിക് അല്ലെങ്കില്‍ പോലും, സത്യാനന്തരകാലത്തില്‍ ഇത്തരം നിരുത്തവാദിത്തപരമായ പരാമര്‍ശങ്ങള്‍ മൂലം നഷ്ടപ്പെടുന്ന ഒന്നു തന്നെയാണ് വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സൗഹൃദം.

ഇത്തരം സാഹചര്യത്തിലേക്ക് കേരളം വരാനുണ്ടായ സാഹചര്യം നോക്കാം. ബി.ജെ.പിക്ക് കേരളത്തില്‍ വളര്‍ച്ചയുണ്ടായി എന്നത് വസ്തുതയാണ്. എന്നാല്‍ ബി.ജെ.പി ഒറ്റക്ക് ശ്രമിച്ചാല്‍ കേരളത്തില്‍ വര്‍ഗീയത വളര്‍ത്താന്‍ കഴിയില്ല. വര്‍ഗീയതയാണ് ബി.ജെ.പിയുടെ മുഖമുദ്ര എന്ന് അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ, വടക്കെ ഇന്ത്യയില്‍ കാണുന്ന തരത്തിലുള്ള വര്‍ഗീയത കേരളത്തില്‍ വളര്‍ത്താന്‍ കഴിയാത്ത വിധം സൗഹാര്‍ദത്തോടെയാണ് ഇവിടെ വ്യത്യസ്ത വിഭാഗങ്ങള്‍ നിലനിന്നുപോരുന്നത്.

ഗുജറാത്തിലെ രണ്ടു നേതാക്കളുടെ കൈകളില്‍ അവിചാരിതമായി രാജ്യത്തിന്റെ ഭരണം അകപ്പെട്ടപ്പോ