Thursday, 21 October 2021

Islam and Politics


Text Formatted

മതം, രാഷ്ട്രീയം, ജീവിതം

പറഞ്ഞു പഴകിയ പദമായി മാറിയ ‘ഇസ്​ലാമോഫോബിയ' വെറുപ്പ് ഉല്‍പാദിപ്പിക്കുന്ന വാക്കാവുന്നത് മുന്‍ധാരണകളെ  കൂട്ടുപിടിച്ചാണ്

Image Full Width
Image Caption
രാഹുൽ രാധാകൃഷ്​ണൻ
Text Formatted

‘മുഹമ്മദനിസ'ത്തിനോടുള്ള പാശ്ചാത്യലോകത്തിന്റെ ഭയത്തിന്റെ വേരുകള്‍

മുസ്‌ലിം സ്വത്വം ഉന്നംവെച്ചുള്ള ഇസ്‌ലാമോഫോബിയ എന്ന വാക്ക് എണ്‍പതുകളിലാണ് ആദ്യം പരാമര്‍ശിക്കപ്പെട്ടതെങ്കിലും അച്ചടിമാധ്യമത്തില്‍ ഈ വാക്ക് നടാടെ  പ്രത്യക്ഷപ്പെട്ടത് 1991 ഫെബ്രുവരിയില്‍ അമേരിക്കയിലെ ഒരു ആനുകാലികത്തിലാണ്. 1997 മാര്‍ച്ച് രണ്ടിനാണ് ബ്രിട്ടനിലെ "The Independent' പത്രത്തില്‍ ഇസ്‌ലാമോഫോബിയയെ വിശകലനം ചെയ്തുകൊണ്ടുള്ള Runnymede Trust ന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. "ഇസ്‌ലാമികമായ കൃത്യത' നടപ്പിലാക്കണമെന്ന പരോക്ഷലക്ഷ്യം അതിലുണ്ടെന്നു കരുതുന്നതില്‍ തെറ്റില്ല. ഇസ്‌ലാമോഫോബിയയുടെ നാള്‍വഴികളെ യുക്തിഭദ്രവും ചരിത്രപരവുമായി അവലോകനം ചെയ്യുന്ന പ്രസ്തുത റിപ്പോര്‍ട്ട് പ്രധാനപ്പെട്ട ഒരു നയരേഖയാണ്. മുസ്‌ലിം സമൂഹത്തെ സ്പര്‍ശിക്കുന്ന എട്ടു പ്രധാനപ്പെട്ട ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താനുള്ള വഴികളാണ് ഇതില്‍ ആരായുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എണ്ണമറ്റ സംവാദങ്ങള്‍ പല നിലയില്‍ നടത്തിയിട്ടും പൂര്‍ണ വിരാമമിടാന്‍ സാധ്യമാവാത്ത തരത്തിലുള്ള വ്യവഹാരങ്ങളാണിവ. ഒരു സമൂഹത്തിന്റെ ജീവിതശൈലി, സാംസ്‌കാരിക ശീലങ്ങള്‍, വ്യക്തിപരമായ ചായ്‌വുകള്‍
എന്നിങ്ങനെയുള്ള  അടരുകള്‍  ആശ്രയിക്കുന്നത് അനേകം ഘടകങ്ങളെയാവും. എങ്കിലും നിയതമായ അതിരുകളുള്ള  വംശീയത എന്ന ചങ്ങലവട്ടത്തില്‍ കെട്ടിയിട്ടിരിക്കുന്ന മനോഭാവം അപകടകരമാണ്. വംശീയത എന്ന അടിച്ചട്ടത്തില്‍ ആഴ്ന്നിറങ്ങിയ വികാരമാണ് ഇസ്‌ലാമോഫോബിയ എന്ന കണ്ടെത്തലില്‍ കഴമ്പുണ്ട്. വിവിധ കാലഘട്ടങ്ങളിലായി വ്യത്യസ്തമായ നിലപാടുകളുള്ള  അപഗ്രഥനവും അവലോകനവും  ഈ  വിഷയത്തില്‍ നടന്നു എന്നത് ഇതിന്റെ പ്രാധാന്യം വിളിച്ചുപറയുന്നു. 

Edward_Said.jpg
എഡ്വേർഡ് സെയ്ദ്

1981ല്‍  ഒന്നാംപത