Monday, 18 October 2021

Islam and Politics


Text Formatted

അത്തരമൊരു തിരിച്ചറിവില്ലെങ്കിൽ മുസ്​ലിം സമുദായത്തിന്റെ
​​​​​​​യാത്ര ജിന്നയിലേക്കായിരിക്കും

മുസ്‌ലിം ലീഗിനെ ഏകപക്ഷീയമായി പിന്താങ്ങിയില്ലെന്നതിന്റെ പേരില്‍ ഞാനും ഇസ്​ലാമോഫോബിയയുടെ വക്താവായി മുദ്രകുത്തപ്പെട്ടു. മുസ്‌ലിം രാഷ്ട്രീയ- സാമുദായിക പ്രസ്ഥാനങ്ങള്‍ക്കെതിരായ ലഘുവായ വിമര്‍ശനങ്ങള്‍ പോലും ഇസ്​ലാമോഫോബിയയായി ചിത്രീകരിക്കാന്‍ കഴിയുന്ന സാഹചര്യമാണ് മുസ്‌ലിം ബുദ്ധിജീവികളും അവരുടെ സഹയാത്രികരും സൃഷ്ടിച്ചിട്ടുള്ളത്​

Image Full Width
Image Caption
കെ.കെ. കൊച്ച് / Photo: Bansree AS
Text Formatted

കേരളത്തിലെ ദളിത് പ്രവര്‍ത്തകരില്‍, മറ്റാരേക്കാള്‍ മുസ്‌ലിം
പ്രശ്‌നങ്ങളുമായും സംഘടനകളുമായും എനിക്ക് ദീര്‍ഘകാലത്തെ ബന്ധമാണുളളത്. ഇതിന്നാധാരമായത് ഇസ്​ലാം ഒരു വിമോചന പ്രത്യയശാസ്ത്രമാണെന്നോ ദളിതരുടെ ദുരിതങ്ങളേക്കാള്‍ മുഖ്യം മുസ്‌ലിം സമുദായത്തിന്റേതാണെന്നോ കരുതുന്നതിനാലല്ല. മറിച്ച് ദേശീയ സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി മുന്നോട്ടുവെച്ച ഹിന്ദു- മുസ്‌ലിം ഐക്യത്തേക്കാള്‍ ബി.ആര്‍ അംബേദ്കറിന്റെ നിലപാടുകളും ഭരണഘടനയുള്‍ക്കൊള്ളുന്ന ന്യൂനപക്ഷ പരിരക്ഷകളും സ്വീകാര്യമായതിനാലാണ്. 

ദേശീയ സ്വാതന്ത്ര്യ സമരകാലത്ത് ഒരു വ്യത്യസ്തധാരയായിരുന്ന അംബേദ്കറിന്റെ പ്രത്യയശാസ്ത്ര- രാഷ്ട്രീയ ഭൂമികയില്‍ മുസ്‌ലിംകള്‍ അപരരോ അന്യവത്കൃതരോ ആയിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം ചാതുര്‍വര്‍ണ്യം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ആര്യ സമാജില്‍ നിന്ന്​പൊട്ടിമുളച്ച ഹിന്ദുമഹാസഭയേക്കാള്‍, കോണ്‍ഗ്രസിനെ എതിര്‍ത്തത്.

ambedkar
മൗലാനാ ഹസ്രത് മൊഹാനിക്കൊപ്പം അംബേദ്കര്‍ / Photo: Wikimedia Commons

ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടദ്ദേഹം എഴുതി: "കോണ്‍ഗ്രസ് ഒരു ഹിന്ദുസംഘടനയല്ലെന്ന് പറയുന്നതുകൊണ്ട് പ്രയോജനമില്ല. അംഗത്വഘടനയില്‍ ഹൈന്ദവമായ ഒരു സംഘടന, ഹൈന്ദവ മനസ്സ് പ്രതിഫലിപ്പിക്കുകയും ഹൈന്ദവാഭിലാഷങ്ങളെ അനുകൂലിക്കുകയും ചെയ്യും. കോണ്‍ഗ്രസും ഹിന്ദുമഹാസഭയും തമ്മിലുള്ള ഏക വ്യത്യാസം, ഹിന്ദുമഹാസഭ പറയുന്ന കാര്യങ്ങള്‍ അസംസ്‌കൃതങ്ങളും നടപടികള്‍ നിഷ്ഠൂരമാണെന്നും കോണ്‍ഗ