Wednesday, 29 March 2023

രണ്ട് ചോദ്യങ്ങള്‍


Text Formatted

ചരിത്ര ദൗത്യം
കോണ്‍ഗ്രസ്
ഏറ്റെടുക്കും

എല്ലാ സംസ്ഥാനങ്ങളിലും അടിത്തറയുള്ള രാഷ്ട്രീയ സംവിധാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്; ബിജെപി വിരുദ്ധ പ്രാദേശിക രാഷ്ട്രീയ കക്ഷികളെ ഒപ്പം ചേര്‍ത്ത് ബിജെപിയെ നേരിടുവാന്‍ സാധിക്കും. അതിന് ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും. രാജ്യത്തിന്റെ വിശാല താത്പര്യം മുന്‍നിര്‍ത്തി പാര്‍ട്ടി അതിന് തയ്യാറാവുകയാണ്. 

Image Full Width
Image Caption
എം.​കെ. രാഘവൻ
Text Formatted

മനില സി. മോഹന്‍: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം, ജൂലൈ 18ന് തുടങ്ങാനിരിക്കേ, എം.പിമാര്‍ സഭയില്‍ ചര്‍ച്ചക്കിടെ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നിരവധി വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കിയിരിക്കുകയാണ്. സാധാരണ, സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കാന്‍ പ്രതിപക്ഷവും മറുപടി പറയാന്‍ ഭരണപക്ഷവും ഉപയോഗിക്കുന്ന വാക്കുകളെ പോലും  ‘അണ്‍ പാര്‍ലമെന്ററി' (സഭ്യേതരം) ആയി ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ കൈപ്പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കോണ്‍ഗ്രസ് എം.പി എന്ന നിലയ്ക്ക് ഈ നടപടിയെ എങ്ങനെയാണ് കാണുന്നത്?

എം.കെ. രാഘവന്‍: പാര്‍ലമെന്റില്‍ ഇത്രയും കാലം പ്രതിപക്ഷം വിമര്‍ശനാത്മകമായി പ്രയോഗിച്ചുകൊണ്ടിരുന്ന 65 വാക്കുകള്‍ക്ക് ചരിത്രത്തിലാദ്യമായിട്ടാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ജനാധിപത്യ സംവിധാനത്തെ തീര്‍ത്തും നിഷ്പ്രഭമാക്കുന്ന, സ്വേച്ഛാധിപത്യപാതയിലേക്കുള്ള ചുവടുവെപ്പാണിതെന്ന് പറയേണ്ടിവരും. ഇത്തരം വാക്കുകളെ ഈ സര്‍ക്കാര്‍ ഭയപ്പെടുകയാണ് എന്നാണ് ഇതിനര്‍ഥം. പാര്‍ലമെന്റിനെ ഏകാധിപത്യപരമായ രീതിയില്‍ വരുതിയിലാക്കാനും പ്രതിപക്ഷ ശബ്ദങ്ങളെ നിഷ്‌കരുണം അടിച്ചമര്‍ത്താനുമുള്ള നീക്കത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് 65 വാക്കുകളുടെ നിരോധനം. സഭക്കകത്ത് പ്രതിപക്ഷം മാത്രമല്ല, ഭരണപക്ഷ എം.പിമാരും സ്വഭാവികമായി ഉപയോഗിക്കുന്ന വാക്കുകളാണിവ. സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പദങ്ങളോടുള്ള അസഹിഷ്ണുത വളരെ കൃത്യമായി ഈ നടപടിയില്‍ ദൃശ്യമാണ്.

ഇത്തരം ഏകാധിപത്യ നടപടികളുടെ സൂചന നേരത്തെതന്നെയുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെയാണ്. എന്നാല്‍, പാര്‍ലമെന്റില്‍ നടക്കുന്ന പല ചര്‍ച്ചകളിലും പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ മറുപടി പോലും പറയാറില്ല. പല ബില്ലുകളും അവതരിപ്പിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഇത്