Tuesday, 19 October 2021

Book Review


Text Formatted

2020-ന്റെ പ്രതിനിധികളായി രണ്ടു പുസ്തകങ്ങള്‍

Douglas Stuart ന്റെ ആദ്യ നോവൽ Shuggie Bainഐറിഷ് എഴുത്തുകാരനായ Ronan Hession ന്റെ  ആദ്യകൃതി Leonard and Hungry Paul  എന്നീ കോവിഡുകാല രചനകളുടെ വായന

Image Full Width
Image Caption
Ronan Hession
Text Formatted

റിഷ് എഴുത്തുകാരനായ Ronan Hession-ന്റെ  ആദ്യകൃതിയായ Leonard and Hungry Paul, കോവിഡ് കാലത്ത് വന്ന പുസ്തകങ്ങളില്‍ ഒരു കള്‍ട്ട് സ്റ്റാറ്റസ് കിട്ടിയെന്നു പറയാവുന്ന നോവലാണ്. ഒരു കുട്ടിക്കഥ പോലെ വളരെ ലളിതമായ അന്തരീക്ഷവും, ഹാസ്യാത്മകമായ അവതരണവും, തണുപ്പന്മാരായ കഥാപാത്രങ്ങളും എല്ലാമുള്ള ഈ നോവല്‍, പോയ വര്‍ഷം ഞാന്‍ വായിച്ചവയില്‍ ഏറ്റവും സന്തോഷം തോന്നിപ്പിക്കുന്ന അനുഭവമായിരുന്നു. അതു തന്നെയാണ് നോവലിന്റെ പ്രശസ്തിക്കും കാരണം എന്ന് ഇന്റര്‍നെറ്റില്‍ അതിനു കിട്ടുന്ന പ്രതികരണങ്ങള്‍ നോക്കിയാല്‍ കാണാം. പകര്‍ച്ചവ്യാധി ഉണ്ടാക്കിയെടുത്ത ഭയവും ഏകാന്തതയും നിറഞ്ഞ, അറ്റമില്ലെന്നു തോന്നിച്ച ഒരു വര്‍ഷത്തില്‍ ആളുകള്‍ അല്‍പം ലളിതമായ ഒരു കഥയിലേക്ക് തിരിഞ്ഞതില്‍ അത്ഭുതമില്ല താനും.

ronan
Ronan Hession / photo: twitter

മുപ്പതുകളിലെത്തിയ ലെനാര്‍ഡിനെ എഴുത്തുകാരന്‍ അല്‍പം കുസൃതിയോടെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: ""അച്ഛന്‍ പ്രസവത്തിനിടെ ദാരുണമായി മരിച്ചിരുന്നുവെങ്കിലും സന്തോഷം കൊണ്ട് മറയിട്ട പ്രാരാബ്ധങ്ങള്‍ക്കിടയില്‍ അമ്മ തനിച്ച് വളര്‍ത്തിയ കുട്ടി.'' ലെനാര്‍ഡിന്റെ അമ്മയെ പരിചയപ്പെടുത്തുന്നത് നോക്കൂ: ""അവര്‍ക്ക് കരുണയെന്നത് അത്രയും സ്വാഭാവികമായിരുന്നു, മുന്നിലെ പൂന്തോട്ടത്തില്‍ bird feeder ഇ