Wednesday, 20 October 2021

Children's Book


Text Formatted

എന്തിനാണ് ഈ ഭരണഘടന കുട്ടികളേ?

എന്താണ് ഇന്ത്യന്‍ ഭരണഘടനയെന്ന് കുട്ടികളോട് സംവദിക്കുന്ന The Constitution of India for Children
 

Image Full Width
Image Caption
രാജീവ് ഐപ്പും സുഭദ്ര സെന്‍ ഗുപ്തയും
Text Formatted

ഇന്ത്യന്‍ ഭരണഘടന, ഇന്ത്യന്‍ ഭരണഘടന എന്ന് കുട്ടികളെല്ലാവരും സ്ഥിരമായി കേള്‍ക്കാറുണ്ടല്ലോ? പത്രങ്ങളിലും പാഠപുസ്തകത്തിലും ഒക്കെ ഈ വാക്കുകള്‍ ഇടയ്ക്കിടെ കയറി വരും. പക്ഷേ, ശരിക്കും എന്താണ് ഈ ഇന്ത്യന്‍ ഭരണഘടന? നമ്മുടെ രാജ്യത്തിന് എന്തിനാണ് ഒരു ഭരണഘടന? അതിനെക്കുറിച്ചൊക്കെ അറിഞ്ഞിട്ടെന്താ കാര്യം? ഈ ചോദ്യങ്ങളുമായി കുട്ടികളോടുള്ള ഒരു സംവാദമാണ് സുഭദ്ര സെന്‍ ഗുപ്ത എഴുതിയ  The Constitution of India for Children. ഈ പുസ്തകത്തെക്കുറിച്ചാണ് ഈ ലക്കത്തില്‍ എഴുതുന്നത്.

ഈ പുസ്തകത്തെക്കുറിച്ച് ഇപ്പോള്‍ എഴുതുന്നതിന് ഒരു കാരണമുണ്ട്. സുഭദ്ര സെന്‍ ഗുപ്തയ്ക്കാണ് 2020ലെ ബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ടാറ്റാ ട്രസ്റ്റ്‌സ് ബാലസാഹിത്യ പ്രോത്സാനത്തിനു നടത്തുന്ന പരാഗ് എന്ന സ്ഥാപനം നല്കുന്ന ഈ പുരസ്‌കാരം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബാലസാഹിത്യ പുരസ്‌കാരം ആണ്.

constitution
The Constitution of India for Children കവർ

ജനാധിപത്യം, മതേതരത്വം തുടങ്ങിയ സങ്കീര്‍ണ സങ്കല്പങ്ങള്‍ കുട്ടിക്കള്‍ക്കായി വിശദീകരിക്കണം പക്ഷേ, അവരോട് പ്രഭാഷണം നടത്തുന്നതാവരുത് രചന എന്നതായിരുന്നു ഈ പുസ്തകം എഴുതുമ്പോള്‍ തന്റെ മുന്നിലെ വെല്ലുവിളി എന്ന് സുഭദ്ര ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ""ഒരു പത്തു വയസ്സുകാരിക്കു പോലും നമ്മള്‍ വിചാരിക്കുന്നതിനെക്കാളും ധാരണയുണ്ട്. ജാതിവ്യവസ്ഥ മുതല്‍ മതസഹിഷ്ണുത വരെ എല്ലാ കാര്യങ്ങളും ഞാന്‍ ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നു. കുട്ടികള്‍ എന്നോടു പ്രതികരിച്ച രീതി വളരെ ആശാവഹമായിരുന്നു.''