Thursday, 21 October 2021

Novel chapter 06


Image Full Width
Image Caption
ചിത്രീകരണം : ദേവപ്രകാശ്
Text Formatted

കലാച്ചി

ആറ്

രു ചെറിയ തുകല്‍ പേടകം സമ്മാനിച്ചാണ് അപൂര്‍വ എന്നെ യാത്രയാക്കിയത്.
ആ യാത്രയ്ക്കു പ്രോല്‍സാഹിപ്പിച്ചത് അയാള്‍ മാത്രമായിരുന്നു.
ആലിയയോടും ബൃന്ദയോടും  പൊരുത്തം വാങ്ങാന്‍ കുറേ പ്രയാസപ്പെടേണ്ടിവന്നു. എന്റെ തീരുമാനത്തില്‍ മാറ്റമില്ല എന്നു ബോധ്യം വന്നതില്‍പ്പിന്നെ അവരും അയഞ്ഞു.

കെട്ടു കണക്കിനു മാസ്‌കും ഗ്ലൗസും പിന്നെ ഇജാസിനെ കാണുമ്പോള്‍ പഴയ തീപ്പൊരി ബാക്കിയുണ്ടെങ്കില്‍ അയാള്‍ക്കു നല്‍കാന്‍ ഒരു ചെറിയ പെട്ടിയും  അവര്‍ കൈമാറി. കളിയും ചിരിയുമായാണു ഞങ്ങള്‍ നാലുപേരും രാത്രി മൂന്നു മണിക്ക് എയര്‍പോര്‍ട്ടിലേക്കു പുറപ്പെട്ടത്.
ഓമാട്ടിക്കുള്ള ഡയറക്ട് എയര്‍ അസ്താനാ ഫ്‌ലൈറ്റ് ആയിരുന്നു എന്റേത്. യാത്ര പറഞ്ഞപ്പോള്‍ ബൃന്ദയും ആലിയയും കരഞ്ഞു.
അപൂര്‍വയും വികാരാധീനനായി. കഴിയുമെങ്കില്‍ നീ തിരികെ വരണ്ട എന്നൊക്കെ അയാള്‍ പുലമ്പി. അവരെ ആശ്വസിപ്പിച്ചപ്പോള്‍ എനിക്കു കുറച്ച് ഉന്‍മേഷമൊക്കെ അനുഭവപ്പെട്ടെങ്കിലും ചെക്കിന്‍ ചെയ്തതും ക്ഷീണം മടങ്ങിവന്നു.
ഫ്‌ളൈറ്റില്‍ കയറിപ്പറ്റുന്നതുവരെ ഉറങ്ങല്ലേ എന്നായിരുന്നു പ്രാര്‍ത്ഥന.
ട്രാവല്‍ കാര്‍ഡ് ഗോകുല്‍നാഥ് എടുത്തു തന്നിരുന്നു. എങ്കിലും ഞാന്‍ കയ്യിലുള്ള പണം മാറ്റി ഇരുനൂറ്റമ്പതു ഡോളറും ഒരു രൂപ അഞ്ചു പൈസയ്ക്ക് ആറു കസഖ്സ്ഥാനി ടേഞ്ച് എന്ന കണക്കില്‍ ഒരു ലക്ഷം ടേഞ്ചും വാങ്ങി.

ഇരുനൂറ്, അഞ്ഞൂറ്, ആയിരം, രണ്ടായിരം, അയ്യായിരം നോട്ടുകളും നൂറു രൂപയുടെ നാണയങ്ങളും ഒക്കെക്കൂടി പേഴ്‌സ് നിറഞ്ഞു.  
ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ നഗരമായിരുന്നു അസ്താന. അല്ലെങ്കില്‍പ്പോലും, ചെലവ് എന്നെ അലട്ടിയില്ല. കാരണം, പുരുഷന്‍മാരോടും കുടുംബത്തോടും യാത്ര പറഞ്ഞതിനുശേഷം  എനിക്കു ചെലവുകള്‍ കുറവായിരുന്നു. യൂണിവേഴ്‌സിറ്റിയില്‍നിന്നു കിട്ടുന്നതു തന്നെ മുക്കാലും മിച്ചമായി. നാട്ടിലെ വീടുകളുടെ വാടക വേറെയും.  

കണ്ണുകള്‍ ഭാരിച്ചു തൂങ്ങിയ നേരത്ത്, ഞാന്‍ ധൈര്യം സംഭരിച്ച് ഇഷയുടെ നമ്പര്‍ ഡയല്‍ ചെയ്തു. അഞ്ചുമണി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അവള്‍ ഉറക്കച്ചടവോടെയാണു സംസാരിച്ചത്. ആളെ മനസ്സിലായപ്പോള്‍ അവളുടെ ശബ്ദം ഉറക്കം മാഞ്ഞു തണുത്തതും അരമുള്ളതുമായി. ഇജാസിനെ ബന്ധപ്പെടാന്‍ വല്ല ഫോണ്‍ നമ്പറും ഉണ്ടോ എന്നു ഞാന്‍ അന്വേഷിച്ചു. 
""എന്തിന്? ''
അവള്‍ മയമില്ലാതെ ചോദിച്ചു. 
"" ഞാന്‍ കസഖ്സ്ഥാനിലേക്കു പോകുകയാണ്. ഇജാസിനെ കാണണമെന്നുണ്ട്. ''
ശബ്ദത്തില്‍ പതര്‍ച്ച പടരാതിരിക്കാന്‍ ഞാന്‍ ശ്രമപ്പെട്ടു. 
""ഇജാസിനെ കാണാന്‍ വേണ്ടി മാത്രമാണോ പോകുന്നത്? ''
""അതെ.'' 
""എ