Wednesday, 29 March 2023

രണ്ട് ചോദ്യങ്ങള്‍


Text Formatted

ആ റൂളിങ് സഭയുടെ തന്നെ
സ്വയംവിമര്‍ശനമാണ്​

കേരളത്തിലെ സംവാദഭാഷയെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാക്കുന്നതിലും സംവാദങ്ങളെ വെറും പോര്‍വിളിയാക്കുന്നതിലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് പ്രധാനമായും ദൃശ്യമാധ്യമങ്ങളാണ്. ഞങ്ങള്‍ ഇങ്ങനെയൊരു മുന്‍കൈയെടുത്തു. ഇനി നിങ്ങളുടെ ഊഴമാണ്. നിങ്ങളതിന് തയ്യാറുണ്ടോ എന്നാണറിയേണ്ടത്.

Image Full Width
Image Caption
എം.ബി. രാജേഷ്​
Text Formatted

മനില സി.​ മോഹൻ: കഴിഞ്ഞ ദിവസം നിയമസഭയില്‍ സ്പീക്കര്‍ നടത്തിയ റൂളിങ്ങ് ചരിത്രപരമാണ്. ആ റൂളിങ് ഇടതുപക്ഷത്തിന്റെ ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റാണെന്ന് താങ്കള്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തു. അത് വാക്കുകളുടെ രാഷ്ട്രീയശരിയെന്ന സാങ്കേതികതയേക്കാള്‍ അതിന്റെ പ്രയോഗത്തില്‍ സമൂഹത്തില്‍ മൊത്തത്തിലുണ്ടായ അവബോധത്തിന്റെ ഭാഗമായ കറക്ടീവ് മെഷറായിരുന്നു. അതേസമയം, പാര്‍ലമെന്റില്‍ ചില വാക്കുകള്‍ അണ്‍ പാര്‍ലമെന്ററിയായി നിഘണ്ടുവില്‍ ഉള്‍പ്പെടുത്തുന്നു. കേരളത്തില്‍ രാഷ്ട്രീയവും ആശയപരവുമായ തിരുത്തലുകള്‍ക്കുള്ള ശ്രമം നടക്കുമ്പോള്‍ പാര്‍ലമെന്റില്‍ വിമര്‍ശിക്കാനുപയോഗിക്കുന്ന പദങ്ങളെ നിരോധിക്കുന്നു.

എം.ബി.രാ​ജേഷ്​: യഥാര്‍ഥത്തില്‍ ഈ റൂളിങ്ങില്‍ വ്യക്തമാക്കിയ കാര്യവും അന്തഃസത്തയും വാക്കുകളുടെ സാങ്കേതികയല്ല. തെറ്റായ ആശയം അന്തര്‍ലീനമായിട്ടുണ്ടെന്നാണ് അതില്‍ പറഞ്ഞിട്ടുള്ളത്. യഥാര്‍ഥത്തില്‍ വാക്കിലെ എന്തെങ്കിലും പ്രശ്നം കൊണ്ടല്ലായിരുന്നില്ലല്ലോ റൂളിങ് കൊടുത്തത്. വാക്കില്‍ പ്രശ്നമുണ്ടെങ്കില്‍ അണ്‍പാര്‍ലമെന്ററിയായി അപ്പോള്‍ തന്നെ നീക്കം ചെയ്യും. സഭ്യേതരമായ വാക്ക് ഉപയോഗിച്ചതല്ല, പക്ഷെ ഈ വാക്കുകളെല്ലാം ചേര്‍ന്നപ്പോള്‍ വന്ന ആശയം തന്നെ തെറ്റിപ്പോയതാണ്. സഭ്യമായ  വാക്കുകളുപയോഗിച്ചുണ്ടാക്കിയ വാചകത്തിലൂടെ ആവിഷ്‌കരിച്ചത് തെറ്റായ ഒരു ആശയമാണെന്നതാണ് റൂളിങ്ങ്. 

ദൃശ്യമാധ്യങ്ങളില്‍ സംവാദം എന്ന പേരില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക്, ഏത് പൊതുവേദിയിലും എന്തും പറയാമെന്ന സാഹചര്യം സൃഷ്ടിച്ചതില്‍ ഒരു പ്രധാന പങ്കുണ്ട്. എങ്ങനെയും പറയാം, എന്തും പറയാം എന്നത്. അതിനെ യഥാര്‍ഥത്തില്‍ ടെലിവിഷന്‍ അവതാരകരൊക്കെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.

ഒറ്റയ്‌ക്കൊറ്റയ്ക്ക് വാക്കുകള്‍ എടുത്തുനോക്കിയാല്‍ അണ്‍പാര്‍ലമെന്ററിയായ വാക്ക് അദ്ദേഹം ഉപയോഗിച്ചിരുന്നില്ല. അതിന്റെ പേരിലല്